Just In
- 9 hrs ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 10 hrs ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 11 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 12 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- News
പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ട; വാക്സിന് സ്വീകരിച്ചാലും ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി
- Sports
IND vs AUS: ഓസ്ട്രേലിയ ഒന്നാമിന്നിങ്സില്‍ 369ന് പുറത്ത്
- Lifestyle
ജോലിനേട്ടവും സമാധാനവും ഈ രാശിക്കാര്‍ക്ക് ഫലം; രാശിഫലം
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തിരകളുടെ രഹസ്യങ്ങള്‍, പാസ്വേര്ഡിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
ജെറോമാ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ജീനാ ജോമോന് നിര്‍മ്മിക്കുന്ന ''പാസ്സ് വേര്‍ഡ്'' എന്ന ചലച്ചിത്രം മഞ്ജീത് ദിവകര്‍ സംവിധാനം ചെയ്യുന്നു. മോന്‍സി സ്കറിയ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ആദ്യപോസ്റ്റര്‍, തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വെച്ച് ക്രൈംബ്രാഞ്ച് ഐ.ജി.പി ശ്രീജിത്ത് ഐപിഎസ് പ്രകാശനം ചെയ്തു. ചടങ്ങില്‍ നടന് ജോസ് മുഖ്യാതിഥി ആയിരുന്നു. ഒപ്പം മലയാളത്തിലെ പ്രശസ്തരായ അന്‍പതോളം താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയും പോസ്റ്റര്‍ റിലീസ് ചെയ്തു.
'തിരകളുടെ രഹസ്യങ്ങള്‍' എന്ന ടാഗ്ലൈനോടെ അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ വെച്ചാണ് ചിത്രീകരണം. സുഹൃത്തുക്കളായിരുന്ന രണ്ട് നാവികരുടെ വര്ഷങ്ങളോളമുള്ള പ്രതികാരം അവരുടെ മക്കളിലേക്കും ബാധിക്കുന്നു. ഒളിപ്പിച്ചുവെയ്ക്കുന്ന ചില രഹസ്യങ്ങള്‍ കണ്ടെത്താനായി ഒരു ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍കൂടി എത്തുമ്പോള്‍ ത്രില്ലര്‍ മനോഭാവത്തോടെ ചിത്രം പ്രേക്ഷകരെ വേറൊരുതലത്തിലേക്ക് കൊണ്ടുപോകുന്നു.
താരനിര്‍ണ്ണയം നടന്നുകൊണ്ടിരിക്കുന്ന പാസ്വേര്ഡില്, തെക്കേ ഇന്ത്യയിലെ പ്രമുഖ നടീനടന്മാരോടൊപ്പം ഹോളിവുഡില്‍ നിന്നുള്ള താരങ്ങളും അണിനിരക്കുന്നു. വലിയ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളത്തിനുപുറമെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട ഭാഷകളില്‍ മൊഴിമാറ്റം നടത്തുന്നുണ്ട്. മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ കുറെ ഭാഗങ്ങള്‍ കേരളത്തില്‍ വെച്ച് ചിത്രീകരിക്കുന്നുണ്ട്.
ജെറോമാ ഇന്റര്‍നാഷണലിന്റെ ബാനറിൽ ജീനാ ജോമോനാണ് ചിത്രം നിർമ്മിക്കുന്നത്. മഞ്ജീത് ദിവാകരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോന്‍സി സ്കറിയയാണ് രചന, ഛായാഗ്രഹണം - ജിത്തു ദാമോദര്‍, എഡിറ്റര്‍ - സിയാന് ശ്രീകാന്ത്, ഗാനരചന - ബി.കെ. ഹരിനാരായണന്. സംഗീതം - വില്യം ഫ്രാന്‍സിസ്, കോ-പ്രൊഡ്യൂസര്‍ - അബ്ദുല്‍ ലത്തീഫ് വഡുക്കൂട്ട്, ലൈന്‍ പ്രൊഡ്യൂസര്‍ - ഹാരിസ് ദേശം, ഡിസൈന്‍ - രജിന് കൃഷ്ണന്, പിആര്‍ഓ - അജയ്തുണ്ടത്തില്‍.