മാക്ടയ്‌ക്ക്‌ പകരമായി പുതിയ സംഘടന

By Staff

കൊച്ചി: സംവിധായകന്‍ സിദ്ദിഖിന്റെ നേതൃത്വത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ മാക്ടയ്‌ക്ക്‌ പകരം പുതിയ സംഘടന രൂപീകരിച്ചു. ഫിലിം എംപ്ലോയീസ്‌ ഫെഡറേഷന്‍ ഓഫ്‌ കേരള(ഫെഫ്‌ക) എന്നാണ്‌ പുതിയ സംഘടനയുടെ പേര്‌.

ഫെഫ്‌സിയുടെയും ഐഫകിന്റെയും അനുമതിയോടെയാണ്‌ പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്‌. മാക്ട ഫെഡറേഷന്റെ അംഗീകാരം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ ഇത്‌.

തിങ്കളാഴ്‌ച വൈകീട്ട്‌ സിദ്ദിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ പുതിയ സംഘടന രൂപീകരിക്കാന്‍ തീരുമാനമായത്‌. മാക്ടയ്‌ക്കു പകരം ഫെഫ്‌കയായിരിക്കും ഇനിമുതല്‍ തങ്ങളുടെ ഔദ്യോഗിക സംഘടനയെന്ന്‌ സിദ്ദീഖ്‌ അറിയിച്ചു.

സംഘടന രൂപീകരിച്ച കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സംഘടന ഔദ്യോഗികമായി രജിസ്‌റ്റര്‍ ചെയ്യാനുള്ള നടപടികള്‍ നടക്കുകയാണ്‌. മലയാള സിനിമാ രംഗത്തുള്ള പ്രതിസന്ധി പൂര്‍ണ്ണമായും പരിഹരിക്കുന്നത്‌ ലക്ഷ്യമിട്ടാണ്‌ പുതിയ സംഘടന രൂപീകരിക്കുന്നതെന്ന്‌ പ്രവര്‍ത്തകര്‍ അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X