»   » ദിലീപില്‍ തട്ടി വീണ്ടും പിളര്‍പ്പിലേക്ക്??? താരങ്ങളും ടെക്‌നീഷ്യന്മാരും ചേര്‍ന്ന് പുതിയ സംഘടന!

ദിലീപില്‍ തട്ടി വീണ്ടും പിളര്‍പ്പിലേക്ക്??? താരങ്ങളും ടെക്‌നീഷ്യന്മാരും ചേര്‍ന്ന് പുതിയ സംഘടന!

Posted By: Karthi
Subscribe to Filmibeat Malayalam

കഴിഞ്ഞ കുറച്ച് കാലങ്ങളായി മലയാള സിനിമയക്ക് അത്ര നല്ല കാലമല്ലെന്നാണ് പറയപ്പെടുന്നത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സിനിമ ലോകത്തെ വിമത ശബ്ദം കൂടുതല്‍ ശക്തി പ്രാപിച്ചത്. സിനിമ സംഘടനകള്‍ ഇരയ്‌ക്കൊപ്പമല്ല വേട്ടക്കാരനൊപ്പമാണെന്ന ധ്വനി നിലപാടുകളില്‍ പ്രകടമായതോടെയാണ് നിലവിലുള്ള സംഘടനകള്‍ക്ക് പുറമെ മറ്റൊരു സംഘടന കൂടെ മലയാളത്തില്‍ രൂപപ്പെട്ടത്. സിനിമയിലെ വനിതകള്‍ക്ക് വേണ്ടിയായിരുന്നു വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടന. 

നിലവിലുള്ള താരസംഘടന പിളര്‍പ്പിന്റെ വക്കിലേക്ക് എന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് സിനിമയില്‍ പുതിയ സംഘടന രൂപം കൊണ്ടിരിക്കുന്നത്. നടീ നടന്മാരും ടെക്‌നീഷ്യന്മാരും ഉള്‍ക്കൊള്ളുന്നതാണ് പുതിയ സംഘടന.

പുതിയ സംഘടന

സംവിധായകന്‍ സിദ്ധിഖ് ചേന്ദമംഗലൂരിന്റെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപപ്പെട്ടിരിക്കുന്നത്. നടീനടന്മാകരും സംവിധായകരും ടെക്‌നഷ്യന്മാരും സിനിമ മേഖലയിലെ മറ്റ് പ്രവര്‍ത്തകരും ചേരുന്നതാണ് പുതിയ കൂട്ടായ്മ. ഊമക്കുയില്‍ പാടുമ്പോള്‍ തുടങ്ങി ഒരു പിടി ചിത്രങ്ങളുടെ സംവിധായകനാണ് സിദ്ധിഖ്.

ഇത് വേറെ സംഘടന

നിലവിലുള്ള സിനിമ സംഘടനകളില്‍ നിന്നും വ്യത്യസ്തമായ ലോ ബജറ്റ് സിനിമ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് പുതിയ സംഘടനയെന്ന് സിദ്ധിഖ് ചേന്ദമംഗലൂര്‍ പറയുന്നത്. ബുധാനാഴ്ച ചേരുന്ന സംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ സംഘടനയുടെ പേരും മറ്റ് കാര്യങ്ങളും പ്രഖ്യാപിക്കും.

വളരുന്തോറും പിളരും

മലയാള സിനിമയില്‍ താരാധിപത്യത്തിലുള്ള സിനിമ സംഘടനകള്‍ മാത്രം നിലനിന്നിരുന്ന കാലത്തിന് മാറ്റം സംഭവിക്കുകയാണ്. അതിന് തെളിവായിരുന്നു വിമന്‍ ഇന്‍ സിനിമ കളക്ടീവ് എന്ന വനിത സംഘടനയുടെ ഉദയം. മലയാള സിനിമയില്‍ ശക്തമായ സാന്നിദ്ധ്യമായി മാറുകയാണ് ഡബ്ല്യുസിസി.

പിളര്‍പ്പ് പുതിയതല്ല

നിലവിലെ മലയാള സിനിമയുടെ ചരിത്രത്തില്‍ പുതിയ സംഘടനകളുടെ രൂപീകരണം നടന്നിട്ടുള്ളത് അന്ന് നിലവിലുണ്ടായിരുന്ന സംഘടനകളെ പിളര്‍ത്തിക്കൊണ്ടായിരുന്നു. ഫെഫ്ക മുതല്‍ അടുത്ത കാലത്ത് രൂപം കൊണ്ട ഫിയോക്കിന്റെ പിറവി വരെ തെളിയിച്ചതും അതായിരുന്നു.

പിളര്‍ത്താതെ പുതിയ സംഘടനകള്‍

കീഴ്‌വഴക്കങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിലവിലുള്ള സംഘടനകളെ പിളര്‍ത്താതെ രൂപം കൊണ്ടവയാണ് വനിത സംഘടനയും പുതിയ സംഘടനയും. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് നിലവിലുള്ള മുഖ്യധാര സംഘടനകള്‍ അര്‍ഹമായ പരിഗണന നല്‍കുന്നില്ല എന്ന തോന്നില്‍ നിന്നായിരുന്നു ഇവയുടെ പിറവി.

പിളര്‍ത്തിയ താരം പിളര്‍പ്പിന് കാരണമാകുമ്പോള്‍

മാക്ടയെ പിളര്‍ത്തി ഫെഫ്ക രൂപം കൊണ്ടപ്പോഴും തിയറ്റര്‍ സംഘടന പിളര്‍ത്തി ഫിയോക്ക് രൂപം കൊണ്ടപ്പോഴും അതിന് പിന്നില്‍ നിന്ന സാന്നിദ്ധ്യം ദിലീപായിരുന്നു. അതേ ദിലീപ് തന്നെയാണ് വനിത സംഘടനയുടെ രൂപീകരണത്തിന് കാരണമായി തീര്‍ന്നത്.

പുതിയ പിളര്‍പ്പുകള്‍ ആസന്നമോ???

താരസംഘടനയില്‍ നിന്നും ദിലീപിനെ കഴിഞ്ഞ ദിവസം പുറത്താക്കായിരുന്നു. യുവതാരങ്ങളുടെ സമ്മര്‍ദ്ദമാണ് ദിലീപിനെ പുറത്താക്കിയതിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദിലീപിന് അനുകൂല നിലപാടുകളുമായി സംഘടനയിലെ പ്രമുഖര്‍ മുന്നോട്ട് പോയാല്‍ താരസംഘടനം പിളരുമെന്ന ധ്വനിയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

English summary
New organisation formed in Malayalam for low budget movie technicians. Director siddique chende mangalore leads the organisation and the name and other details will disclosed after general body meeting.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X