കൂതറ മോഹന്‍ലാല്‍ കടലാസു തോണിയില്‍
മോഹന്‍ലാല്‍ നിര്‍ണായക വേഷത്തിലെത്തുന്ന ശ്രീനാഥ് രാജേന്ദ്രന്റെ കൂതറ എന്ന ചിത്രം പേരിലെ വ്യത്യസ്തതകൊണ്ടും മോഹന്‍ലാലിന്റെ വ്യത്യസ്ത ഗോറ്റപ്പുകൊണ്ടും ഇതിനകം തന്നെ പ്രേക്ഷകരില്‍ വാര്‍ത്തയായി കഴിഞ്ഞു. ചിത്രത്തിന്റെ ട്രെയിലറിനും പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
ചിത്രത്തിന്റെ പോസ്റ്ററിലാണെങ്കില്‍ മോഹന്‍ലാല്‍ നിറഞ്ഞു നില്‍ക്കുന്നു. ഒടുവില്‍ പുറത്തിറങ്ങിയ പോസ്റ്ററില്‍ മോഹന്‍ലാല്‍ ഒരു കടലാസു തോണിയിലിരിക്കുന്ന മനോഹരമായ ചിത്രമാണുള്ളത്. കൂതറയുടെ ഒദ്യോഗിക ഫേസ്ബുക്കില്‍ കൂടാതെ മോഹന്‍ലാലിന്റെ പേജിലും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതിനകം തന്നെ പോസ്റ്ററിന് 25,467 ലൈക്കുകളും 429 ഓളം കമന്റുകളും വന്നു. 1,342 പേര്‍ പോസ്റ്റര്‍ ഷെയറും ചെയ്തിട്ടുണ്ട്.

സിനിമയില്‍ ഒരു അതിഥി വേഷം മാത്രമാണ് മോഹന്‍ലാലിനുള്ളതെങ്കിലും പുറത്തിറങ്ങുന്ന പോസ്റ്ററിലെല്ലാം മോഹന്‍ലാല്‍ മാത്രമാണുള്ളത്. കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ടീസറിലെ താരവും മോഹന്‍ലാല്‍ തന്നെ. 'ഈ ദുനിയാവില് കുഴപ്പം പിടിച്ചൊരുസ്ഥലമുണ്ടെങ്കി, അതെന്റെ കാലിന്റെ ചോടെയുള്ള മണ്ണിലായിരിക്കും' എന്ന മോഹന്‍ലാലിന്റെ ഡയലോഗും ഹിറ്റാണ്. ചിത്രത്തില്‍ അല്പം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതെന്ന് സൂചനയും ടീസര്‍ നല്‍കുന്നുണ്ട്.
ഭരത്, സണ്ണിവെയിന്‍ ടോവിനോ തോമസ് എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ മൂവരും അവതരിപ്പിക്കുന്ന കൂബ്രിന്‍, തരുണ്‍, റാം എന്നീ കഥാപാത്രങ്ങളുടെ പേരിന്റെ ആദ്യത്തെ അക്ഷരം എടുത്താണ് കൂതറ എന്ന പേര് നല്‍കിയത്. യുടിവി മോഷന്‍ പിക്‌ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജനനി അയ്യര്‍, ഗൗതമി നായര്‍, ശ്രിത ശിവദാസ്, രഞ്ജിനി, ഭാവന തുടങ്ങിയവരാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











