ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സില്‍ നിന്നും പുതിയ നിര്‍മാണ കമ്പനി, ആദ്യ ചിത്രത്തില്‍ നായിക പാര്‍വ്വതി!

നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ള നിര്‍മാണ കമ്പനിയായ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സില്‍ നിന്നും പുതിയൊരു നിര്‍മാണ കമ്പനി സിനിമ ലോകത്തേക്ക് ചുവടുവയ്ക്കുകയാണ്. പിവി ഗംഗാധരന്റെ മൂന്ന് പെണ്‍മക്കളായ ഷെനുഗ ജയതിലക്, ഷെര്‍ഗ സന്ദീപ്, ഷെഗ്ന വിജില്‍ എന്നിവരാണ് എസ് ക്യൂബ് ഫിലിംസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ സംരംഭത്തിന് പിന്നില്‍. ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന സിനിമയുമായാണ് എസ് ക്യൂബ് ഫിലിംസിന്റെ രംഗ പ്രവേശം. സിനിമയുടെ ചിത്രീകരണം നവംബര്‍ പത്തിന് കൊച്ചിയില്‍ ആരംഭിക്കും.

കായംകുളം കൊച്ചുണ്ണിക്ക് ശേഷം ബോബി സഞ്ജയ് കൂട്ടുകെട്ട് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പാര്‍വ്വതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്‍കുട്ടിയെയാണ് പാര്‍വ്വതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അകാലത്തില്‍ വേര്‍പിരിഞ്ഞ സംവിധായകന്‍ രാജേഷ് പിള്ളയുടെ ചീഫ് അസോസിയേറ്റായിരുന്ന മനു അശോകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മനു അശോകിന്റെ പ്രഥമ സംവിധാന സംരംഭമാണ് ചിത്രം.

parvathy

കൊച്ചി കൂടാതെ മുംബൈ, ആഗ്ര എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മുകേഷ് മുരളീധരനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മഹേഷ് നാരായണന്‍ എഡിറ്റിംഗും ഗോപി സുന്ദര്‍ സംഗീതവും നിര്‍വ്വഹിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് കല്‍പത ഫിലിംസാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X