പുതിയ ചരിത്രം സൃഷ്ടിച്ച് ബാഹുബലി! സാക്ഷിയാകാൻ യഥാർഥ ബാഹുബലിയും സംഘവും ലണ്ടനിൽ
ഇന്നും ബാഹുബലി പ്രഭാവം അവസാനിച്ചിട്ടില്ല. ഇപ്പോഴിത മറ്റൊരു ചരിത്രം കുറിച്ചിരിക്കുകയാണ് ചിത്രം. വ ലണ്ടനിലെ റോയൽ ആൽബേർട്ട് ഹാളിൽ പ്രദർശിപ്പിച്ചിരിക്കുകയാണ് ചിത്രം. വർഷങ്ങൾക്ക് ശേഷമാണ് ഒരു അന്യഭാഷ ചിത്രം ഇവിടെ പ്രദർശിപ്പിക്കുന്നത്. ബാഹുബലി; ദി ബിഗിനിംഗ് ആണ് റോയൽ ആൽബർട്ട് ഹാളിൽ പ്രദർശനത്തിനെത്തിയിരിക്കുന്നത്. കാണികൾ എഴുന്നേറ്റ് നിന്ന് കയ്യടികളോടെയാണ് ചിത്രത്തെ സ്വീകരിച്ചത്.

ഈ ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ സംവിധായകൻ എസ്എസ് രാജമൗലിയും അഭിനേതാക്കളായ പ്രഭാസും റാണയും അനുഷ്കയും എത്തിയിരുന്നു. ബ്രിട്ടനിലുളള വലിയ സംഘം ഇന്ത്യക്കാരും ബാഹുബലിയുടെ പ്രദർശനം കാണുവാൻ എത്തിയിരുന്നു.
2015 ലാണ് ചിത്രത്തിന്റെ ആദ്യം ഭാഗം എത്തിയത്. പിന്നീട് രണ്ട് കെല്ലങ്ങൾക്ക് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരുന്നത്. തെലുങ്കിനെ കൂടാതെ മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം മൊഴിമാറ്റി എത്തിയിരുന്നു റെക്കോർഡ് നേട്ടമായിരുന്നു ചിത്രം കൈവരിച്ചത്,. ഏഴ് ദിവസത്തിനുള്ളിൽ ആയിരം കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണിത്. 2017 ൽ ദേശീയ ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങിൽ മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്കാരവും ചിത്രത്തിന് ലഭിച്ചിരുന്നു.


Click it and Unblock the Notifications











