എന്തൂട്ടാ ഈ ജമ്‌ന പ്യാരി; ട്രെയിലര്‍ കാണാം
എന്താ ഈ ജമ്‌ന പ്യാരി എന്നു പറയുന്ന സംഭവം? ഈ ദുനിയാവിലെവിടേലും ഈ സാധനം കിട്ടുമോന്ന്? എന്താണെങ്കിലും പേര് പൊളിച്ച്. സുഗീത് സംവിധാനം ചെയ്ത മധുരനാരങ്ങയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ചിത്രമാണ് ജമ്‌ന പ്യാരി
ജമ്‌ന പ്യാരി ചിത്രത്തിന് വ്യത്യസ്തമായ ഒരു പേരാണ് നല്‍കിയിരിക്കുന്നത്. തോമസ് സെബാസ്റ്റിയന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ മിസ് കേരള ഗായത്രി സുരേഷാണ് നായികയായി എത്തുന്നത്. വടക്കാഞ്ചേരി ഗ്രാമത്തിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് വാസൂട്ടന്‍(കുഞ്ചാക്കോ ബോബന്‍).എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന വാസൂട്ടന്റെ ഉറ്റ സുഹൃത്താണ് കെ പി സാബു. ഇരുചക്ര വാഹനങ്ങള്‍ സെക്കന്റ് ഹാന്റ് ആയി വില്പന നടത്തുന്ന ഷോപ്പാണ് സാബുവിന്റെ ഉപജീവന മാര്‍ഗം. ഇവര്‍ക്കിടയിലേക്ക് എം ബി എയ്ക്ക് പഠിക്കുന്ന പാര്‍വതി എന്നു പറയുന്ന ഒരു പെണ്‍ക്കുട്ടി കടന്ന് വരുന്നതോടെ ജമ്‌ന പ്യാരിയുടെ കഥ മറ്റൊരു വഴിത്തിരിവിലേക്ക് നീങ്ങുന്നു. മായബസാറിന് ശേഷം തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്ന ജമ്‌ന പ്യാരിയുടെ ട്രെയിലര്‍ പുറത്തിറങ്ങി.
എന്തൂട്ടാ ഈ ജമ്‌ന പ്യാരി

എന്തൂട്ടാ ഈ ജമ്‌ന പ്യാരി

എന്തൂട്ടാ ഈ ജമ്‌ന പ്യാരി
എന്തൂട്ടാ ഈ ജമ്‌ന പ്യാരി


Click it and Unblock the Notifications











