»   » റാണി പത്മിനി റിലീസിങിന് ഒരുങ്ങുന്നു

റാണി പത്മിനി റിലീസിങിന് ഒരുങ്ങുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam


ഗാങ്സ്റ്ററിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന റാണി പത്മിനി റിലീസിന് ഒരുങ്ങുന്നു. മഞ്ജു വാര്യരും റീമാ കല്ലിങ്കലുമാണ് ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നത്.

അപരിചിതരായ രണ്ട് യുവതികള്‍ കൊച്ചിയില്‍ നിന്ന് ഹിമാചല്‍ പ്രദേശിലേക്കിലേക്ക് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. പി എം അല്‍ത്താഫും വി എം ഹാരിസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ranipadmini

ഹൗ ഓള്‍ഡ് ആറിയൂ എന്ന ചിത്രത്തിലൂടെ തിരിച്ച് വന്ന മഞ്ജു വാര്യരുടെ മൂന്നാമാത്തെ ചിത്രമാണ് റാണി പത്മിനി. കൊച്ചി,ഡല്‍ഹി,ഹിമാജല്‍ പ്രദേശ്,ജമ്മു കാശ്മീര്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

ശ്യാം പുഷ്‌കരനും നവാഗതനായ രവി ശങ്കറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മധു നീലകണ്ഠനാണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ബിജിപാലാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

English summary
Rani Padmini is a travel movie which revolves around the journey of two woman, from Kochi to Delhi, that later extends to Jammu & Kashmir and Himachal Pradesh.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam