ഓഖി വരുന്നതൊന്നും പ്രണവ് അറിഞ്ഞില്ലേ, കടല്‍ തീരത്ത് കൂടെ താരപുത്രന്റെ നടത്തം!!
പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള മടങ്ങി വരവിനായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ജീത്തു ജോസഫിന്റെ ആദി എന്ന ചിത്രത്തെ കുറിച്ച് പുറത്ത് വരുന്ന ഓരോ വര്‍ത്തയും പുതുമയുള്ളതാണ്.
ഇപ്പോഴിതാ ആദ്യയുടെ ആദ്യ ടീസര്‍ റിലീസ് ചെയ്തിരിയ്ക്കുന്നു. കടല്‍ തീരത്ത് കൂടെ പ്രണവ് നടക്കുന്നതാണ് നാല്‍പത് സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ കാണിയ്ക്കുന്നത്. ജീതു ജോസഫാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ ഷെയര്‍ ചെയ്തത്.

ടൈറ്റില്‍ ടീസര്‍
ഒടിയന്‍ എന്ന ചിത്രത്തിന്റെ ലോഞ്ചിനൊപ്പമായിരുന്ന പ്രണവിന്റെ ആദിയുടെ ഔദ്യോഗിക പ്രഖ്യാപനവും. അന്ന് റിലീസ് ചെയ്ത ടൈറ്റില്‍ പോസ്റ്റര്‍ ടീസര്‍ തന്നെ ഹിറ്റായിരുന്നു.

ഷൂട്ടിങ് സ്റ്റില്‍സ്
പിന്നീട് ലൊക്കേഷനില്‍ നിന്ന് പ്രണവിന്റെ ചില ചിത്രങ്ങള്‍ പുറത്ത് വന്നു. ഗിറ്റാറും പിടിച്ച് താരപുത്രന്‍ നില്‍ക്കുന്ന ചിത്രങ്ങളും വളരെ പെട്ടന്ന് വൈറലായി.

വിശേഷങ്ങള്‍
ഓരോ ദിവസവും പ്രേക്ഷകര്‍ക്ക് ആവേശം നിറയ്ക്കുന്ന വാര്‍ത്തകളാണ് പിന്നീടുള്ള ദിവസങ്ങളില്‍ പുറത്ത് വന്നത്. പാര്‍ക്കര്‍ അഭ്യാസവും ഡ്യൂപ്പില്ലാത്ത ആക്ഷനുമൊക്കെ പ്രേക്ഷകരുടെ പ്രതീക്ഷയയുര്‍ത്തുന്നു.

പോസ്റ്ററുകള്‍
പിന്നീട് ചിത്രത്തിന്റേതായി മൂന്ന് പോസ്റ്ററുകള്‍ റിലീസ് ചെയ്തു. മൂന്നും പ്രണവ് മോഹന്‍ലാലിന്റെ അഭിനയ മികവ് കാണിച്ചു തരും വിധമായിരുന്നു.
ഇപ്പോള്‍ ടീസര്‍
ഒടുവിലിപ്പോള്‍ ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്തിരിയ്ക്കുന്നു. ഇതിനോടകം ടീസര്‍ വൈറലായിക്കഴിഞ്ഞു. കാണൂ.


Click it and Unblock the Notifications











