നയന്‍താര പുതിയ തട്ടകം പരീക്ഷിക്കുന്നു
എന്നും പ്രണയ ഗോസിപ്പുകള്‍കൊണ്ടാണ് നന്‍താര വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ളത്. ചിമ്പുവുമായുള്ള പ്രണയം കഴിഞ്ഞ പ്രഭുദേവയ്‌ക്കൊപ്പം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. അത് ഉപേക്ഷിച്ചെത്തി ഇപ്പോള്‍ ചിമ്പുവുമായി വീണ്ടും അടക്കുന്നതാണ് വാര്‍ത്തകള്‍. എന്നാല്‍ ഗോസിപ്പുകള്‍ക്കിടയിലെല്ലാം തന്റെ ജോലിയില്‍ ആത്മാര്‍ത്ഥത പുലര്‍ത്താന്‍ നയന്‍ ശ്രദ്ധിക്കാറുണ്ട്.
അതുകൊണ്ടാണല്ലോ നടി അഞ്ജലിയോട് ഒരു സംവിധായകന്‍ ജോലിയിലെ ആതമാര്‍ത്ഥ നയന്‍താരയില്‍ നിന്ന് കണ്ടു പഠിക്കണം എന്ന് പറഞ്ഞത്. സംഗതി ശരിയാണ്. വിവാദങ്ങളെല്ലാം പിന്തുടര്‍ന്നുവരുമ്പോഴും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ഏറ്റെടുത്ത് അത് അതേ വ്യത്യസ്തതയോടെ സ്‌ക്രീനിലെത്തിക്കാന്‍ നയന്‍ എന്നും ശ്രദ്ധിക്കാറുണ്ട്. അത്തരത്തില്‍ നല്ലൊരു കാമുകിയായും ആക്ഷന്‍ ഹീറോയിനുമായെല്ലാം നയന്‍ വെള്ളിത്തിരയില്ലെത്തി.

ഇനിയെത്തുന്നത് ഒരു സൂപ്പര്‍നാച്ചുറല്‍ ഹീറോയിനായിട്ടാണ്. അതെ നയന്‍താരയും സൂപ്പര്‍ നാച്ചുറല്‍ ഹീറോയിനാകുന്നു. നവാഗതനായ അശ്വിന്‍ സംവിദാനം ചെയ്യുന്ന 'യുദ്ധം സെയ്' എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍താര ഗ്രീന്‍ സിഗ്നല്‍ നല്‍കിയെന്നാണ് കോടമ്പക്കത്തു നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍. സത്യയുടെ ക്യാമറമികവിലാണ് ചിത്രം ഒരുങ്ങുന്നതു തന്നെ.
ഒരു സ്ത്രീകേന്ദ്രീകൃത ചിത്രമായിരുക്കും യുദ്ധം സെയ്. നെടുംചാലൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ആരിയാണ് നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അടുത്തമാസം ചെന്നൈയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലെ മറ്റ കഥാപാത്രങ്ങളാരൊക്കെയാണെന്ന വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ടെക്‌നിക്കല്‍ ഡിപ്പാര്‍ട്‌മെന്റിനാണ് പ്രാധാന്യം ഏറെ നല്‍കുന്നത്. ഇപ്പോള്‍ ചിമ്പുവിനൊപ്പം 'ഇത് നമ്മ ആള്' എന്ന ചിത്രത്തിലാണ് നയന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications