»   » ദിലീപിനെ കുടുക്കാനായി തുനിഞ്ഞിറങ്ങിയവരില്‍ യുവതാരവും, ഞെട്ടലോടെ സിനിമാ ലോകം !!

ദിലീപിനെ കുടുക്കാനായി തുനിഞ്ഞിറങ്ങിയവരില്‍ യുവതാരവും, ഞെട്ടലോടെ സിനിമാ ലോകം !!

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകരും സിനിമാക്കാരും ഒരുപോലെ ഞെട്ടിയ സംഭവമായിരുന്നു കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം. ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയില്‍ വെച്ചാണ് നടി ആക്രമിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട കേസന്വേഷണം ഇപ്പോള്‍ വഴിത്തിരവിലെത്തി നില്‍ക്കുകയാണ്. സംഭവത്തില്‍ നടന്‍ ദിലീപിന് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ഇതിനു മുന്‍പേ തന്നെ തുടങ്ങിയിരുന്നു. താരത്തിന്റെ വീട്ടില്‍ പോലീസ് എത്തിയെന്നും സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തുവെന്നുമൊക്കെ മുന്‍പ് വാര്‍ത്ത പ്രചരിച്ചിരുന്നു. പിന്നീട് വിശദീകരണവുമായി ദിലീപ് തന്നെ രംഗത്തെത്തുകയായിരുന്നു. പ്രചരിക്കുന്ന സംഭവങ്ങളെല്ലാം തെറ്റാണെന്നും ഇക്കാര്യത്തില്‍ തനിക്കൊരു പങ്കുമില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ വീണ്ടും സംഭവത്തിലേക്ക് ദിലീപിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പ്രതികരണവുമായി ദിലീപും സുഹൃത്തായ നാദിര്‍ഷയും രംഗത്തു വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ പേര് പുറത്തു പറയുന്നതിനു താരത്തെ കുടുക്കുന്നതിനുമായി മലയാള സിനിമയിലെ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ജനപ്രിയ നായകനെതിരെ പടയൊരുക്കവുമായി സിനിമാക്കാരും

ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തി താരമായി മാറിയ നടനാണ് ദിലീപ്. നടനെന്ന രീതിയില്‍ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. കുട്ടികളുടേയും കുടുംബ പ്രേക്ഷകരുടേയും പ്രിയതാരമാണ് ദിലീപ്. മലയാള സിനിമയിലെ മുന്‍നിര താരങ്ങള്‍ട്ടൊപ്പം തന്നെ സ്ഥാനം നേടിയ താരത്തിന്റെ വളര്‍ച്ചയില്‍ അസൂയപ്പെട്ട് പലരും പല തരത്തിലുള്ള ആരോപണവുമായി രംഗത്തു വന്നിരുന്നു.

താരത്തിന്റെ പേരു പറയാന്‍ സമ്മര്‍ദ്ദം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ പേരു പുറത്തു പറയുന്നതിനായി മലയാള സിനിമയിലെ ചിലര്‍ ശ്രമിച്ചിരുന്നുവെന്ന വെളിപ്പെടുത്തലാണ് അറസ്റ്റിലായ പ്രതിയുടെ സഹതടവുകാരന്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

ഞെട്ടലോടെ പ്രേക്ഷകരും സിനിമാ ലോകവും

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ വെളിപ്പെടുത്തല്‍ എന്ന രീതിയിലാണ് ഇത്തരത്തിലുള്ള വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

താരങ്ങളുമായി നല്ല ബന്ധത്തിലല്ല

താരത്തിന്റെ പേരു പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയവരെന്ന് പറയപ്പെടുന്നവരില്‍ ആരുമായും താരത്തിന് നല്ല ബന്ധമല്ലെന്നും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലൊരു കാര്യത്തിന് താരങ്ങള്‍ ശ്രമിച്ചുവെന്നതിനുള്ള തെളിവില്ലെന്നും പറയുന്നു.

നടിക്ക് പിന്തുണയുമായി സഹതാരങ്ങള്‍

ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയില്‍ അപമാനിക്കപ്പെട്ട നടിക്ക് ശക്തമായ പിന്തുണ നല്‍കി സഹതാരങ്ങള്‍ കൂടെയുണ്ടായിരുന്നു. സിനിമയില്‍ നിന്നും ബ്രേക്കെടുക്കാനുള്ള തീരുമാനം പോലും നടി മാറ്റിയതിനു പിന്നില്‍ സുഹൃത്തുക്കളുടെ പിന്തുണയായിരുന്നു.

സിനിമയിലെ സ്ത്രീകള്‍ പോലും സുരക്ഷിതരല്ല

കൊച്ചിയിലേക്കുള്ള യാ്ത്രയ്ക്കിടെ സിനിമാതാരം ആക്രമിക്കപ്പെട്ട സംഭവത്തോടെ സിനിമാ ലോകം മാത്രമല്ല പ്രേക്ഷകരും നടുങ്ങിയിരുന്നു. സിനിമയില്‍ ജോലി ചെയ്യുന്നവര്‍ പോലും സുരക്ഷിതരല്ലെന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം കൂടിയാണ് ഈ സംഭവത്തോടെ പുറത്തുവന്നത്.

സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ വനിതാജീവനക്കാര്‍ മുന്നിട്ടിറങ്ങി

സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളെല്ലാം സംഘടിച്ച് വുമന്‍ കളക്ടീവ് ഇന്‍ സിനിമ എന്ന വനിതാസംഘടനയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് പ്രാരംഭ ഘട്ട ചര്‍ച്ചയ്ക്ക് ശേഷം ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു.

English summary
Some stars of malayalam cinema tries to involve an actor into the actress attack case.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam