twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉണ്ണി മുകുന്ദന്‍ എന്നെ കയറി പിടിച്ച് ബലമായി ചുംബിയ്ക്കാന്‍ ശ്രമിച്ചു, യുവതിയുടെ രഹസ്യമൊഴി പുറത്ത്

    By Aswini
    |

    കൊച്ചി സ്വദേശിയായ യുവതി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നു എന്ന ഉണ്ണി മുകുന്ദന്റെ പരാതിയില്‍ പുതിയ ട്വിസ്റ്റ്. യുവതിയുടെ തിരക്കഥയില്‍ അഭിനയിക്കാന്‍ താത്പര്യമില്ല എന്നറിയിച്ചതിനെ തുടര്‍ന്ന്, സിനിമാ രംഗത്ത് പ്രവൃത്തിയ്ക്കുന്ന യുവതിയും സുഹൃത്തുക്കളും ഫോണില്‍ വിളിച്ച് വന്‍ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പരാതി.

    ഉണ്ണി മകുന്ദനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിയ്ക്കുന്ന സ്ത്രീ, നടന്റെ പരാതിയില്‍ അന്വേഷണംഉണ്ണി മകുന്ദനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിയ്ക്കുന്ന സ്ത്രീ, നടന്റെ പരാതിയില്‍ അന്വേഷണം

    എന്നാല്‍ ആ പരാതി വ്യാജമാണെന്നും ഉണ്ണി മുകുന്ദന്‍ തന്നെ ബലാത്സഗം ചെയ്യാന്‍ ശ്രമിച്ചു എന്നും ആരോപണ വിധേയയായ യുവതി പറയുന്നു. ഏഷ്യനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഏഷ്യനെറ്റിന് അനുവദിച്ച അഭിമുഖത്തിലാണ് യുവതി ഉണ്ണി തന്നെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചു എന്നാരോപിയ്ക്കുന്നത്. ഏഷ്യനെറ്റ് ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകളിലൂടെ തുടര്‍ന്ന് വായിക്കാം...

    ഉണ്ണി നല്‍കിയ പരാതി

    ഉണ്ണി നല്‍കിയ പരാതി

    കൊച്ചി സ്വദേശിയായ യുവതിയും ഇവരുടെ അഭിഭാഷകന്‍ ഉള്‍പ്പെട്ട മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പരാതി. യുവതി ആവശ്യപ്പെട്ടത് പ്രകാരം ചേരനല്ലൂരിലെ ഒരു ഫഌറ്റില്‍ തിരക്കഥ ചര്‍ച്ചയ്ക്കായി പോയിരുന്നു എന്നും കഥ ഇഷ്ടപ്പെടാത്തതിനാല്‍ അഭിനയിക്കാന്‍ താത്പര്യമില്ല എന്നും ഉണ്ണി പറഞ്ഞുവത്രെ. ഇതേ തുടര്‍ന്ന് യുവതിയും സുഹൃത്തുക്കളും ഫോണില്‍ വിളിച്ച് വന്‍തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നാണ് ഉണ്ണി മുകുന്ദന്‍ ഒറ്റപ്പാലം സിഐയ്ക്ക് നല്‍കിയ പരാതി.

    അത് വ്യാജമെന്ന് യുവതി

    അത് വ്യാജമെന്ന് യുവതി

    എന്നാല്‍ ഉണ്ണി മുകുന്ദന്‍ തനിക്കെതിരെ നല്‍കിയ പരാതി വ്യാജമാണെന്ന് യുവതി പറയുന്നു. നാല് മാസം മുന്‍പ് താന്‍ നല്‍കിയ കേസില്‍ കാക്കനാട് കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് ഉണ്ണി വ്യാജ പരാതിയുമായി രംഗത്ത് വന്നതും തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങളെ ഉപയോഗിച്ച് തുടങ്ങിയതെന്നും യുവതി പറഞ്ഞു.

    കഥ പറയാന്‍ പോയി

    കഥ പറയാന്‍ പോയി

    ഉണ്ണി മുകുന്ദനെ കണ്ട് കഥ പറയാന്‍ വേണ്ടി ആഗസ്റ്റ് 23ന് ഞാന്‍ സമയം വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ വീട്ടിലേക്ക് വരാനായിരുന്നു ഉണ്ണി മുകുന്ദന്‍ ആവശ്യപ്പെട്ടത്. തിരക്കഥാകൃത്തായ സുഹൃത്ത് വഴി ഫോണ്‍ വിളിച്ചാണ് കാണാന്‍ സമയം വാങ്ങിയത്. വൈകിട്ട് മൂന്നരയോടെ ഇടപ്പള്ളിയിലെ വീട്ടില്‍ ഉണ്ണിയെ കാണാന്‍ എത്തി.

    കയറിപ്പിടിച്ചു

    കയറിപ്പിടിച്ചു

    മലയാള സിനിമയില്‍ ഇത്രയും വിശ്വസ്തനായ പയ്യന്‍ ഇല്ലെന്ന സുഹൃത്തിന്റെ ഉറപ്പിലാണ് ഉണ്ണി മുകുന്ദന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ ഞാന്‍ തനിച്ച് പോയത്. കഥ കേള്‍ക്കാന്‍ അയാള്‍ക്ക് താല്‍പര്യമില്ലായിരുന്നു. സ്‌ക്രിപ്റ്റ് കൊണ്ടുവരാന്‍ പറഞ്ഞു. അത് കൊണ്ടുവരാം എന്ന് പറഞ്ഞ് പോകാന്‍ എഴുന്നേറ്റ എന്നെ അയാള്‍ കയറിപ്പിടിച്ചു.

    ബലമായി ചുംബിക്കാന്‍ ശ്രമിച്ചു

    ബലമായി ചുംബിക്കാന്‍ ശ്രമിച്ചു

    ഉണ്ണി മുകുന്ദന്റെ പ്രവൃത്തി കണ്ട് ഞാന്‍ ഞെട്ടിപ്പോയി. വേണ്ട എന്ന് പറഞ്ഞ് പ്രതിരോധിച്ചപ്പോള്‍ അയാളുടെ മുഖത്ത് ചിരിയായിരുന്നു. അയാള്‍ എന്റെ ടീ ഷര്‍ട്ടില്‍ പിടിച്ചു. മുഖത്ത് ബലമായി ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ തല മാറ്റി.

    ബഹലം വച്ചപ്പോള്‍ പിടിവിട്ടു

    ബഹലം വച്ചപ്പോള്‍ പിടിവിട്ടു

    ആദ്യം പ്രതിരോധിച്ചാലും പിന്നീട് സമ്മതിക്കുമെന്നാണ് അയാള്‍ കരുതിയത്. അതോടെ ഞാന്‍ ബഹളം വെച്ചു. അപ്പോഴാണ് അയാള്‍ക്ക് ഇത് കളിയല്ല, കാര്യമാണെന്ന് മനസിലായത്. അതോടെ അയാള്‍ കൈവിട്ടു. പോകുന്നോ എന്ന് ചോദിച്ചു. ഞാന്‍ പോകുന്നുവെന്ന് പറഞ്ഞു. കഥ കേള്‍ക്കാന്‍ അയാള്‍ തയാറാകാത്തതിനാല്‍ പത്ത് മിനിറ്റ് സമയമേ ഞാന്‍ അവിടെ ഉണ്ടായിരുന്നുള്ളൂ.

    സുഹൃത്തിനോട് കാര്യം പറഞ്ഞു

    സുഹൃത്തിനോട് കാര്യം പറഞ്ഞു

    സുഹൃത്തിനെ വിളിച്ച് ഉടന്‍ തന്നെ ഞാന്‍ ലുലുവിലെത്തി. എന്നെ കണ്ടപ്പോള്‍ തന്നെ സുഹൃത്തിന് എന്തോ പ്രശ്‌നം ഉണ്ടെന്ന് മനസിലായി. പ്രശ്‌നം പറഞ്ഞപ്പോള്‍ അവനെ പോയി അടിക്കണോ അതോ പൊലീസില്‍ പോകണോ എന്ന് അവന്‍ ചോദിച്ചു. ഞാന്‍ ആകെ ഷോക്കിലായിരുന്നു.

    ഉണ്ണിയുടെ ഭീഷണി

    ഉണ്ണിയുടെ ഭീഷണി

    പ്രശ്‌നമാകുമെന്ന് മനസിലാക്കിയ ഉണ്ണി എന്നെ ഫോണില്‍ വിളിച്ചു. ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. സുഹൃത്തിന്റെ ഫോണില്‍ വിളിച്ച് അയാള്‍ ഭീഷണി മുഴക്കി. പൊതുജനം അറിഞ്ഞാല്‍ ഇത് എന്നെയും ബാധിക്കുമെന്ന് കണ്ട് പൊലീസില്‍ പരാതി നല്‍കിയില്ല.

    രഹസ്യമൊഴി നല്‍കി

    രഹസ്യമൊഴി നല്‍കി

    സെപ്റ്റംബര്‍ 15ന് ഉള്ളില്‍ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തി പരാതി നല്‍കി. കോടതി കെട്ടിടം മാറുന്നതിനാല്‍ രഹസ്യമൊഴിയെടുക്കാന്‍ ഒരു മാസം സമയമെടുക്കും എന്നാണ് കോടതിയിലുള്ളവര്‍ പറഞ്ഞത്. പരസ്യ മൊഴിയാണെങ്കില്‍ ഉടന്‍ നല്‍കാനാകുമെന്നും പറഞ്ഞു. എന്നാല്‍ രഹസ്യമൊഴി നല്‍കാനാണ് ഞാന്‍ തീരുമാനിച്ചത്. ഇതേതുടര്‍ന്ന് ഒക്‌ടോബര്‍ ഏഴിന് കോടതിയില്‍ എത്തി രഹസ്യമൊഴിയും നല്‍കി. 354, 354 (ബി) വകുപ്പുകള്‍ പ്രകാരമാണ് കേസ്

    പോലീസില്‍ പോകാത്തതിന് കാരണം

    പോലീസില്‍ പോകാത്തതിന് കാരണം

    പരാതിയുമായി മുന്നോട്ടുപോകുന്നതില്‍ എന്റെ രക്ഷിതാക്കള്‍ എതിരായതിനാല്‍ രഹസ്യമൊഴി മതിയെന്ന് തീരുമാനിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം പോയാണ് രഹസ്യമൊഴി നല്‍കിയത്. ഐഡന്റിറ്റി തിരിച്ചറിയുമെന്ന് ഭയന്നാണ് പൊലീസിനെ സമീപിക്കാതിരുന്നത്.

    ഉണ്ണി ജാമ്യത്തില്‍ ഇറങ്ങിയതാണ്

    ഉണ്ണി ജാമ്യത്തില്‍ ഇറങ്ങിയതാണ്

    പരാതി സ്വീകരിച്ച കോടതി ഡിസംബര്‍ എട്ടിന് ഉണ്ണി മുകുന്ദനോട് ഹാജരാകാന്‍ പറഞ്ഞു. മഹാരാജാസ് കോളജിനടുത്തുള്ള ജില്ലാ കോടതിയില്‍ എത്തിയ ഉണ്ണിയെ രണ്ടാള്‍ ജാമ്യത്തിലാണ് കോടതി വിട്ടയച്ചത്. പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നെങ്കില്‍ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ അകത്ത് കിടക്കുമായിരുന്നു.

    എനിക്ക് നീതി വേണം

    എനിക്ക് നീതി വേണം

    ഒരാളെയും തകര്‍ക്കാനല്ല, എനിക്ക് നീതി കിട്ടണം. കേസില്‍ ജനുവരി ആറിന് വിചാരണ തുടങ്ങും. ഒരാളോടും ഭാവിയില്‍ ഉണ്ണിമുകുന്ദന്‍ ഇങ്ങനെ പെരുമാറരുത്. പീഡനത്തിനെതിരെ പരാതിയുമായി ഞാന്‍ കോടതിയെ സമീപിച്ചതോടെ അനുരഞ്ജനത്തിനായി ഉണ്ണി മുകുന്ദന്‍ പലവഴികളും ഉപയോഗിച്ചു എന്നും യുവതി പറയുന്നു.

    കള്ളക്കേസ് നല്‍കിയത്

    കള്ളക്കേസ് നല്‍കിയത്

    സുഹൃത്തുക്കളും അല്ലാത്തവരെയും ഉപയോഗിച്ച് അയാള്‍ എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിനൊന്നും ഞാന്‍ വഴങ്ങിയില്ല. അതോടെയാണ് എനിക്കെതിരെ കള്ളക്കേസ് നല്‍കിയത്. എന്റെ കേസ് സത്യമുള്ളതാണ്.

    English summary
    New twist on Unni mukundan's complaint against a lady
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X