»   » സൂപ്പറുകള്‍ക്ക് ഗുഡ്‌ബൈ; ഇനി യുവതയുടെ കാലം

സൂപ്പറുകള്‍ക്ക് ഗുഡ്‌ബൈ; ഇനി യുവതയുടെ കാലം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/new-wave-trend-mollywood-2-102811.html">Next »</a></li></ul>
Nivin-Dulqar
എത്രപെട്ടന്നാണ് മലയാളത്തിലെ സിനിമാ കാഴ്ചപ്പാടു തന്നെ മാറിപ്പോയത്. യുവതാരങ്ങള്‍ അഭിനയിച്ച ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ പോലും മടിച്ചിരുന്ന തിയറ്റുകാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നതെല്ലാം യുവതാരചിത്രങ്ങള്‍..സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങളെ പോലും കടത്തിവെട്ടിയാണ് യുവതരംഗം മലയാളത്തില്‍ ആഞ്ഞടിക്കുന്നത്.

മോഹന്‍ലാല്‍ നായകനായ സ്പിരിറ്റ് തിയറ്ററില്‍ കളിക്കെ തൊട്ടടുത്തുള്ള തിയറ്ററുകളിലെ ഉസ്താദ് ഹോട്ടലിലും തട്ടത്തിന്‍ മറയത്തും കാണാനാണ് തിരക്കും ബഹളവും. തിയറ്ററില്‍ ഹൗസ്ഫുള്‍ എന്ന ബോര്‍ഡുകള്‍ കണ്ട കാലം മറന്നിരുന്നു. എന്നാല്‍ ഉസ്താദ് ഹോട്ടലിലും തട്ടത്തിന്‍മറയത്തിലും ഷോ തുടങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് തന്നെ ഈ ബോര്‍ഡുകള്‍ തൂങ്ങാന്‍ തുടങ്ങി. എന്താണ് ഈ ചിത്രങ്ങള്‍ യുവാക്കളെ ഇത്രയധികം സ്വാധീനിക്കാന്‍ കാരണം?

പ്രമേയത്തിലെ പുതുമ തന്നെ. നാല്‍പതു പിന്നിട്ട നായകര്‍ ഇരുപതുപോലും ആകാത്ത നായികയെയും കൂട്ടി മരത്തിനു ചുറ്റും ഓടുന്ന ചിത്രം കണ്ട് മലയാളിക്കു മടുത്തു. വീട്ടമ്മമാര്‍ പോലും ഇത്തരം ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അക്കാര്യം നമ്മുടെ നായകര്‍ക്കു മാത്രമേ അറിയാതിരുന്നുള്ളൂ. അവരെ നായകരാക്കുന്ന ചില സംവിധാകര്‍ക്കും.

ഉസ്താദ് ഹോട്ടലില്‍ ദുല്‍ക്കര്‍ സല്‍മാനെ കാണിക്കുമ്പോള്‍ തന്നെ തിയറ്റര്‍ നിറയുന്ന കയ്യടിയാണ്. ഒരുകാലത്ത് മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരിലാണ് മലയാളി യുവത്വം തങ്ങളുടെ പ്രതിരൂപങ്ങള്‍ കണ്ടിരുന്നതെങ്കില്‍ ഇപ്പോഴത് ദുല്‍ക്കറിനെ പോലെയുള്ള ചെറുപ്പക്കാരിലാണ്. ഇടക്കാലത്ത് കുഞ്ചാക്കോബോബനായിരുന്നു ആ സ്ഥാനത്ത്. പിന്നീട് പൃഥ്വിയും ഇന്ദ്രജിത്തുമൊക്കെ എത്തി. എന്നാല്‍ അവര്‍ക്കൊന്നും കിട്ടാത്ത സ്വീകാര്യതയാണ് ദുല്‍ക്കറിന്റെ തലമുറയ്ക്കു ലഭിക്കുന്നത്.

അടുത്ത പേജില്‍
എന്തുകൊണ്ട് ദുല്‍ഖറിനെപ്പോലുള്ളവര്‍?

<ul id="pagination-digg"><li class="next"><a href="/news/new-wave-trend-mollywood-2-102811.html">Next »</a></li></ul>
English summary
Though Ustad Hotel is only Dulquar Salman's second movie, it has got a mega opening like any other film, staring a Mollywood superstar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam