twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്തുകൊണ്ട് ദുല്‍ഖറിനെപ്പോലുള്ളവര്‍?

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="previous"><a href="/news/new-wave-trend-mollywood-1-102812.html">« Previous</a>

    Dulquar Salman
    സദാസമയവും ഇയര്‍ ഫോണും വച്ച്, ത്രീ ഫോര്‍ത്തും ധരിച്ച് മാളുകളിലൂടെ നടന്നിറങ്ങുന്ന നായകരെയാണ് പുതുതലമുറ ഇഷ്ടപ്പെടുന്നത്. നായകന്‍ ഭൂമിയലേക്കിറങ്ങി വരണമെന്നൊന്നും അവര്‍ ആഗ്രഹിക്കുന്നില്ല. രണ്ടു ചിത്രത്തില്‍ മാത്രമേ ദുല്‍ക്കര്‍ അഭിനയിച്ചുള്ളൂ.

    ആദ്യചിത്രമായ സെക്കന്‍ഡ് ഷോ പ്രേക്ഷകരെ ബോറടിപ്പിക്കാതെ കടന്നുപോയപ്പോള്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടല്‍ എല്ലാരീതിയിലും രസിപ്പിക്കുന്നതായിരുന്നു. അതേ അവസ്ഥ തന്നെയാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍മറയത്തിന്റയും സ്ഥിതി. അസാധാരണ കഥയൊന്നുമല്ല വിനീത് പറഞ്ഞത്.

    മാപ്പിള പെണ്‍കുട്ടിയെ പ്രേമിച്ച നായരു ചെക്കന്റെ കഥയെന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. മാപ്പിളപെണ്ണിനെ പ്രേമിക്കുന്ന ഹിന്ദു പയ്യന്റെ ആദ്യ കഥയൊന്നുമല്ല മലയാളത്തില്‍. പക്ഷേ നമുക്കിടയില്‍ നടക്കുന്ന കഥ ആയതുതന്നെയാണ് ചിത്രത്തിന്റെ വിജയവും.

    കഥയുടെ പ്രതീക്ഷിക്കാത്ത ടേണിങ് പോയിന്റായിരുന്നു മലയാളത്തിലെ ന്യൂജനറേഷന്‍ ചിത്രങ്ങളുടെ തുടക്കകാലത്തെ പ്രത്യേകത. ട്രാഫിക്, ചാപ്പാ കുരിശ്, ഈ അടുത്ത കാലത്ത്, 22 ഫീമെയില്‍ എന്നിവയെല്ലാം അത്തരം രീതിയാണ് എടുത്തിരുന്നത്. എന്നാല്‍ ഉസ്താദ് ഹോട്ടലും തട്ടത്തന്‍മറയത്തും ആ രീതി മറികടക്കുകയാണ്.

    എല്ലാവര്‍ക്കും അറിയുന്ന രീതി തന്നെ പുതുമ നിലനിര്‍ത്തികൊണ്ട് പറയാന്‍ ശ്രമിച്ചു എന്നതാണ് അന്‍വറിന്റെയും വിനീതിന്റെയും വിജയം. രണ്ടു ചിത്രങ്ങള്‍ മാത്രം ഒരുക്കിയ സംവിധായകനാണ് വിനീതെന്ന് ആരും പറയില്ല. ഇനി കുറച്ചുകാലം ഈയൊരു തരംഗമായിരിക്കും മലയാളത്തില്‍ ആഞ്ഞടിക്കാന്‍ പോകുന്നത്.

    ഇത്തരം ചിത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുന്നില്ല എന്നതാണ് പൃഥ്വിരാജിനു പറ്റിയ തെറ്റും. മലയാള സിനിമ പുതു കാഴ്ചപ്പാടിലൂടെ മുന്നേറുമ്പോള്‍ പൃഥ്വിയുടെതായി റിലീസ് ചെയ്തത് ഹീറോയും മാസ്‌റ്റേഴ്‌സുമൊക്കെയാണ്. കാലത്തിനനുസരിച്ചു നീങ്ങാന്‍ സാധിച്ചു എന്നതാണ് രണ്ടാംവരവിലൂടെ ഫഹദ് ഫാസില്‍ നേടിയ വിജയകാരണം.

    ഡയമണ്ട് നെക്ലേസ്, ചാപ്പാ കുരിശ്, 22 ഫീമെയില്‍ എന്നീ പുതുകാഴ്ചപ്പാടൊരുക്കുന്ന ചിത്രങ്ങളുടെ ഭാഗമാകാന്‍ ഈ യുവാവിനു സാധിച്ചു. അതുകൊണ്ടുതന്നെ മൂന്നു ചിത്രങ്ങളും ഹിറ്റാക്കാന്‍ സാധിച്ചു. അടുത്തിടെ സംവിധായകന്‍ രഞ്ജിത്ത് ഫഹദിനെ അഭിനന്ദിച്ചത് ഈയൊരു കാഴ്ചപ്പാടുളളതുകൊണ്ടായിരുന്നു.

    ഇത്തരം ചിത്രങ്ങളുടെ ഭാഗമാകാന്‍ ശ്രമിക്കാതിരുന്ന ജയസൂര്യയും ഏറെക്കുറെ നായകസ്ഥാനത്തു നിന്നു തുടച്ചുനീക്കപ്പെട്ടു. അടുത്തിടെ റിലീസ് ചെയ്ത വാധ്യാര്‍ ഒരാഴ്ചപോലും തിയറ്റില്‍ ഓടിയില്ല എന്നതാണ് വാസ്തവം. കാലത്തെ അതിജീവിക്കാനുള്ള കഴിവുള്ളവര്‍ക്കേ പ്രതിഭയായി നിലനില്‍ക്കാന്‍ സാധിക്കൂ എന്ന് ഫഹദും ദുല്‍ക്കറുമെല്ലാം മലയാള സിനിമയിലെ നായകരെ പഠിപ്പിക്കുന്നു.

    ആദ്യപേജില്‍
    സൂപ്പറുകള്‍ക്ക് ഗുഡ്‌ബൈ; ഇനി യുവതയുടെ കാലം

    <ul id="pagination-digg"><li class="previous"><a href="/news/new-wave-trend-mollywood-1-102812.html">« Previous</a>

    English summary
    Though Ustad Hotel is only Dulquar Salman's second movie, it has got a mega opening like any other film, staring a Mollywood superstar.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X