പുതുവര്‍ഷത്തില്‍ ആദ്യം മിലി, പിന്നെ ഫയര്‍മാന്‍
2015ല്‍ ആദ്യം റിലീസ് ചെയ്യുന്ന ചിത്രം നിവിന്‍ പോളിയുടെ മിലി ആയിരിക്കുമെങ്കിലും പുതുവര്‍ഷത്തിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ ചിത്രം മമ്മൂട്ടി നായകനാകുന്ന ഫയര്‍മാന്‍ ആയിരിക്കും. ഇതിനു പിന്നാലെ മാത്രമേ ദിലീപിന്റെ മര്യാദരാമന്‍ വരികയുള്‌ളൂ. അതായത് 2015ലെ തുടക്കത്തില്‍ തന്നെ മലയാള സിനിമയില്‍ താരങ്ങള്‍ തമ്മിലുള്ള ഉഗ്രന്‍ പോരാട്ടമായിരിക്കും.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
നിവിന്‍പോളിയും അമല പോളും ജോടികളാകുന്ന മിലി രാജേഷ് പിള്ളയാണു സംവിധാനം. ഈ വര്‍ഷം തന്നെ റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു മിലി. ജനുവരി രണ്ടിനാണ് ചിത്രം തിയറ്ററിലെത്തുന്നത്.

മമ്മൂട്ടിയുടെ ഫയര്‍മാന്‍ ഒന്‍പതിനാണു തിയറ്ററിലെത്തുക. ക്രിസ്മസിനു റിലീസ് ചെയ്യാനിരുന്ന ചിത്രമായിരുന്നുഫയര്‍മാന്‍. എന്നാല്‍ ചില ഗ്രാഫിക് വര്‍ക്‌സ് ബാക്കിയുള്ളതുകാരണമാണ് സിനിമ ജനുവരിയിലേക്കു മാറ്റിയത്. നൈല ഉഷയാണ് മമ്മൂട്ടിയുടെ നായിക. ഉണ്ണി മുകുന്ദനും നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകന്‍ ദീപു കരുണാകരന്റെ തന്നെയാണ് കഥയും തിരക്കഥയും.
ഇതിനു പിന്നാലെയാണ് ദിലീപിന്റെ മര്യാദരാമന്‍ എത്തുന്നത്. നിക്കി ഗില്‍റാണിയാണു നായിക. ഇതും ആദ്യം ക്രിസ്മസിനു ചാര്‍ട്ട് ചെയ്ത ചിത്രമായിരുന്നു. എന്നാല്‍ ചിത്രീകരണം സമയത്തിനു തീരാത്തതു കാരണം നീട്ടിവയ്ക്കുകയായിരുന്നു.
മോഹന്‍ലാലിന്റെ 2015ലെ ആദ്യചിത്രം സത്യന്‍ അന്തിക്കാട് ചിത്രം തന്നെയായിരിക്കും. മഞ്ജുവാര്യരാണു നായിക. ഇതിനു മുന്‍പ് ചിത്രീകരണം തുടങ്ങിയ ജോഷിയുടെ ലൈല ഓ ലൈലയുടെ ചിത്രീകരണം പാതിവഴിയില്‍ നിന്നിരിക്കുകയാണ്. മിക്കവാറും അത് വിഷുവിനായിരിക്കും റിലീസ് ചെയ്യുക.
പൃഥ്വിയുടെ പുതുവര്‍ഷത്തിലെ ആദ്യ ചിത്രം എന്നു നിന്റെ മൊയ്തീന്‍ ആയിരിക്കും. പാര്‍വതിയാണു നായിക. വിമല്‍ ആണ് സംവിധായകന്‍.


Click it and Unblock the Notifications











