പൊലീസിന്റെ തൊപ്പിയും ലാത്തിയും പിടിച്ച് മമ്മൂട്ടിയുടെ ഡാന്‍സ്, ഷൈലോക്ക് പുതിയ ടീസര്‍

മമ്മൂട്ടി ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ ആഘോഷിക്കാന്‍ ഷൈലോക്കിന്റെ പുതിയ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. പോലീസുകാര്‍ക്കൊപ്പം അവരുടെ തൊപ്പിയും ലാത്തിയും പിടിച്ച് മമ്മൂട്ടി ഡാന്‍സ് കളിച്ചുകൊണ്ടാണ് രണ്ടാമത്തെ ടീസര്‍ പുറത്തുവന്നിരിയ്ക്കുന്നത്. അങ്കമാലി ഡയറീസിലെ 'തീയാമ്മേ' പാട്ടിനൊപ്പമാണ് ഷൈലോക്കിലെ പലിശക്കാരന്‍ ഡാന്‍സ് ചെയ്യുന്നത് എന്നത് രസകരമാണ്.

രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. മാസ് ഡയലോഗ് കൊണ്ടും ലുക്ക് കൊണ്ടും സ്‌റ്റൈലുകൊണ്ടും ശ്രദ്ധേയമായിരുന്നു ചിത്രത്തിന്റെ ആദ്യ ടീസര്‍. ചിത്രത്തിലുടനീളം മമ്മൂട്ടി കറുത്ത വേഷമാണ് ധരിക്കുന്നത്. തമിഴിലും മലയാളത്തിലുമായിട്ടാണ് ഷൈലോക്ക് റിലീസിനെത്തുന്നത്. മലയാളത്തിനൊപ്പം ചിത്രത്തില്‍ തമിഴ് ഡയലോഗുകളും ധാരാളമുണ്ട്. തമിഴ് നടന്‍ രാജ് കിരണ്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുകയും ചെയ്യുന്നു.

shylock2ndteaser


വര്‍ഷങ്ങള്‍ക്ക് ശേഷം മീനയും മമ്മൂട്ടിയും ജോഡി ചേര്‍ന്ന് അഭിനയിക്കുന്നു എന്നത് ഷൈലോക്കിന്റെ പ്രത്യേകതകളിലൊന്നാണ്. കലാഭവന്‍ ഷാജോണാണ് വില്ലനായി എത്തുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അനീഷ് ഹമീദും ബിപിന്‍ മോഹനും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നത് രണദീവാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X