twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒറ്റ ചിരികൊണ്ട്, നോട്ടം കൊണ്ട് വീഴ്ത്തിയ തൊണ്ടിമുതലിലെ ആ നായിക ആരാണ്, എന്താണ് ?

    കൊറിയന്‍ ആയോധനകലയായ തായ്‌കൊണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റാണ് നിമിഷ. തായ്‌കൊണ്ടോ നാഷണല്‍ കോംപറ്റീഷനില്‍ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് നിമിഷ പങ്കെടുത്തിട്ടുണ്ട്.

    By Rohini
    |

    ഒറ്റച്ചിത്രം കൊണ്ട് പ്രേക്ഷകരുടെ മനം കവര്‍ന്ന നായികമാര്‍ ഒരുപാടാണ് മലയാളത്തില്‍. പ്രേമത്തിലെ മലരും അങ്കമാലി ഡയറീസിലെ ലിച്ചിയും അങ്ങനെ ചിലര്‍ മാത്രം. ഇപ്പോഴിതാ ഒറ്റപ്പാട്ട് കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയിരിയ്ക്കുകയാണ് നിമിഷ സജയന്‍.

    <em>ദിലീപിനെ 'വഞ്ചിച്ചു' സ്വന്തമാക്കിയ നടി തിരിച്ചെത്തുന്നു, വിവാഹം തടസ്സമേയല്ല !!</em>ദിലീപിനെ 'വഞ്ചിച്ചു' സ്വന്തമാക്കിയ നടി തിരിച്ചെത്തുന്നു, വിവാഹം തടസ്സമേയല്ല !!

    മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ നായികയാണ് നിമിഷ!! ജിന്‍സിയെയും സോണിയയും പോലെ ശ്രീജയും പ്രേക്ഷകരുടെ പ്രിയങ്കരിയായിക്കഴിഞ്ഞു.

    ആരാണ് ഈ നായിക

    ആരാണ് ഈ നായിക

    ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തപ്പോള്‍, ഈ നടി അറിയാതെയാണോ ഗാന രംഗം ചിത്രീകരിച്ചത് എന്ന് പ്രേക്ഷകര്‍ക്ക് തോന്നിക്കും വിധം നാച്വറലായിരുന്നു നിമിഷയുടെ അഭിനയം. നിഷ്‌കളങ്ക സൗന്ദര്യം കൊണ്ട് മുഴുവന്‍ മലയാളി പ്രേക്ഷകരുടെയും മനം കവര്‍ന്ന ഈ നായിക ആരാണ്, എന്താണ് എന്നൊക്കെ അറിയണ്ടേ..

    തൊണ്ടിമുതലില്‍ നിമിഷ

    തൊണ്ടിമുതലില്‍ നിമിഷ

    തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ ശ്രീജ എന്ന കഥാപാത്രത്തെയാണ് നിമിഷ സജയന്‍ അവതരിപ്പിയ്ക്കുന്നത്. ചേര്‍ത്തലയില്‍ നിന്നും കാസര്‍ഗോഡ് എത്തിയ പെണ്‍കുട്ടിയാണ് ശ്രീജ. ശ്രീജ എന്ന കഥാപാത്രത്തെ കുറിച്ച് ഇതില്‍ കൂടുതലൊന്നും പറയാന്‍ കഴിയില്ല എന്ന് നിമിഷ പറയുന്നു.

    നിമിഷ സജയന്‍ ആരാണ്

    നിമിഷ സജയന്‍ ആരാണ്

    മുംബൈയില്‍ ജനിച്ചുവളര്‍ന്ന മലയാളിയാണ് നിമിഷ സജയന്‍. അച്ഛന്‍ സജയന്‍ മുംബൈയില്‍ എന്‍ജിനിയറാണ്. അമ്മ ബിന്ദു. നിത്തു എന്നാണ് ചേച്ചിയുടെ പേര്. നിമിഷ പഠിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലാണ്. മാസ് കമ്യൂണിക്കേഷന്‍ ബിരുദയായ നിമിഷ നല്ലൊരു നര്‍ത്തകിയാണ്.

    ബ്ലാക്ക് ബെല്‍റ്റ്

    ബ്ലാക്ക് ബെല്‍റ്റ്

    മാത്രമല്ല കൊറിയന്‍ ആയോധനകലയായ തായ്‌കൊണ്ടോയില്‍ ബ്ലാക്ക് ബെല്‍റ്റാണ് നിമിഷ. തായ്‌കൊണ്ടോ നാഷണല്‍ കോംപറ്റീഷനില്‍ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ച് നിമിഷ പങ്കെടുത്തിട്ടുണ്ട്.

    ഓഡിഷനിലൂടെ സിനിമയില്‍

    ഓഡിഷനിലൂടെ സിനിമയില്‍

    ഓഡിഷനിലൂടെയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ നിമിഷയ്ക്ക് അവസരം ലഭിച്ചത്. വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്ന് നടി പറയുന്നു. തുടക്കത്തില്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍ ദിലീഷ് പോത്തനും ഛായാഗ്രഹകന്‍ രാജീവ് രവിയും നായകന്‍ ഫഹദ് ഫാസിലുമൊക്കെ നന്നായി പിന്തുണച്ചു.

    ഈ നാച്വറല്‍ ആക്ടിങ്

    ഈ നാച്വറല്‍ ആക്ടിങ്

    ഞാനും ശ്രീജയുമായി യാതൊരു ബന്ധവുമില്ല. പക്ഷെ സംവിധായകന്‍ ദിലീഷ് പോത്തന് തന്റെ കഥാപാത്രത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഞാന്‍ എന്ന അഭിനേത്രിയില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം കൃത്യമായി പറഞ്ഞു തന്നിരുന്നു. അതുകൊണ്ട് ശ്രീജയുടെ വ്യക്തമായ രൂപം എന്റെ മനസ്സിലുണ്ടായിരുന്നു.

    തൊണ്ടിമുതലിന്റെ റീലീസിന് മുന്നേ അടുത്ത ചിത്രം

    തൊണ്ടിമുതലിന്റെ റീലീസിന് മുന്നേ അടുത്ത ചിത്രം

    അതെ, എഡിറ്റര്‍ അജിത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരാറൊപ്പുവച്ചിട്ടുണ്ട്. രാജീവ് രവിയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയം കണ്ട് രാജീവ് രവിയാണ് തന്റെ പേര് അജിത് ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത് എന്ന് നിമിഷ പറയുന്നു.

    English summary
    Nimisha Sajayan; Another actress enters Malayalam cinema through Thondimuthalum Driksakshiyum
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X