»   » അഭിനയിക്കണമെങ്കില്‍ കൂടെ കിടക്കണമെന്ന് നിര്‍മാതാക്കള്‍! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവനടന്‍!!

അഭിനയിക്കണമെങ്കില്‍ കൂടെ കിടക്കണമെന്ന് നിര്‍മാതാക്കള്‍! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവനടന്‍!!

Posted By: Teresa John
Subscribe to Filmibeat Malayalam

കേരളത്തില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ അരങ്ങേറി കൊണ്ടിരിക്കുന്ന വിവാദങ്ങള്‍ക്ക് പിന്നാലെ പല നടിമാരും സിനിമയില്‍ തങ്ങള്‍ ലൈംഗികമായും അല്ലാതെയും ചൂഷണം ചെയ്യപ്പെടുന്നത് ചൂണ്ടി കാണിച്ച് രംഗത്തെത്തിയിരുന്നു. പല നടിമാരും കാസ്റ്റിങ് കൗച്ചിനെ കുറിച്ച് സംസാരിച്ചിരുന്നെങ്കിലും സിനിമയില്‍ നടിമാര്‍ക്ക് മാത്രമല്ല നടന്മാരും ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നുള്ളതാണ് പുതിയ വാര്‍ത്ത.

താന്‍ ഏറ്റവുമധികം ആസ്വാദിച്ച് അഭിനയിച്ചത് ലിപ് ലോക്ക് സീനുകളില്‍! വെളിപ്പെടുത്തലുമായി പ്രമുഖ നടന്‍!!

സിനിമയില്‍ അഭിനയിക്കണമെങ്കില്‍ കിടക്ക പങ്കിടാന്‍ തയ്യാറാവണമന്ന് പലരും തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ബോളിവുഡിലെ യുവനടനായ ആശിഷ് ബിസാത്ത്. മോഡലിങ്ങ് രംഗത്ത് നിന്നും സിനിമയിലെത്തിയ താരമാണ് ആശിഷ്. അതിനിടെ തന്റെ സിനിമ ജീവിതത്തെക്കുറിച്ച് കയ്പുള്ള അനുഭവങ്ങളാണ് താരത്തിന് പറയാനുള്ളത്.

ashish-bisht

തന്നോട് പല നിര്‍മാതാക്കളും കിടക്ക പങ്കിടുന്നതിനെ കുറിച്ചാണ് കൂടുതലായും ചോദിച്ചിട്ടുള്ളതെന്നാണ് ആശിഷ് പറയുന്നത്. മുംബൈയിലെത്തിയത് മുതല്‍ താന്‍ ഇത്തരത്തില്‍ നിരവധി തവണ ചൂഷണത്തിന് ഇരയാകേണ്ടി വന്നിട്ടുണ്ടെന്നും സ്ത്രീകളടക്കം തന്നോട് സിനിമയില്‍ അഭിനയിക്കണമെങ്കില്‍ അവരുടെ കൂടെ ഉറങ്ങണമെന്ന ആവശ്യമാണ് മുന്നോട്ട് വെച്ചിരുന്നതെന്നും ആശിഷ് വ്യക്തമാക്കുന്നു.

സിനിമയില്‍ തുടക്കകാരനായ ആശിഷിന്റെ ആദ്യത്തെ സിനിമ ഈ ആഴ്ച റിലീസ് ചെയ്യുന്നതിന് വേണ്ടി ഒരുങ്ങുകയാണ്. അതിനിടെയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ ചൂണ്ടി കാണിച്ചു കൊണ്ട് ആശിഷ് രംഗത്തെത്തിയത്. എന്നാല്‍ സിനിമയില്‍ ചുവട് വെക്കാന്‍ തുടങ്ങിയതിന് പിന്നാലെ തന്നെ ഇത്തരം പ്രവൃത്തികള്‍ക്ക് പ്രേരിപ്പിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിടാന്‍ തനിക്ക് പേടിയുണ്ടെന്നും താരം പറയുന്നു.

English summary
'Are you comfortable in bed" newcomer Ashish Bisht recalls casting couch experience

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam