ഇതിലെ 'ഗെയിമര്‍'സ് എല്ലാം നവാഗതര്‍
പുതുമുഖങ്ങളുടെ കൂട്ടായ്മയില്‍ മറ്റൊരു ചിത്രംകൂടെ മലയാളത്തില്‍ ഒരുങ്ങുന്നു. 'ഗെയിമര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥ മുതല്‍ അഭിനയം വരെ എല്ലാം പുതുമുഖങ്ങള്‍ തന്നെയാണ് എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. എംആര്‍ അനൂപ് രാജ് കഥയെഴുതി സംവിധാനം ചെയ്യുന്ന ഗെയിമറില്‍ നടന്‍ വിജയരാഘവന്റെ മകന്‍ ദേവദേവന്‍, ജോണ്‍, ബേസില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. തമിഴ് നടി തേജശ്രീയാണ് നായിക.
ക്യാമറാമാന്‍ നാരായണ്‍ സ്വാമിയും എഡിറ്റര്‍ സുജിത് സഹദേവനും നവാഗതര്‍ തന്നെ. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് നവാഗതനായ ഷഹീന്‍ അബ്ബാസാണ്. മൂന്ന് ചെറുപ്പകാരെ കേന്ദ്രീകരിച്ച് ആദ്യാവസാനം വരെ സസ്‌പെന്‍സ് സൂക്ഷിച്ച് മുന്നേറുന്ന ചിത്രത്തില്‍ നെടുമുടി വേണു, ജഗദീഷ്, തലൈവാസല്‍ വിജയ് കൃഷ്ണ കുമാര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
ബ്ലാക് പാന്തര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇതിലെ 'ഗെയിമര്‍' എല്ലാം നവാഗതര്‍
പുതുമുഖങ്ങളുടെ കൂട്ടായ്മയില്‍ ഒരുങ്ങുന്ന ചിത്രമാണ് ഗെയിമര്‍

ഇതിലെ 'ഗെയിമര്‍' എല്ലാം നവാഗതര്‍
ചിത്രത്തിന്റെ കഥമുതല്‍ അഭിനയം വരെ എല്ലാം പുതുമുഖങ്ങള്‍ തന്നെ.

ഇതിലെ 'ഗെയിമര്‍' എല്ലാം നവാഗതര്‍
നവാഗതനായ അനൂപ് രാജാണ് ഗെയിമറിന്റെ സംവിധായകന്‍

ഇതിലെ 'ഗെയിമര്‍' എല്ലാം നവാഗതര്‍
നെടുമുടി വേണുവും ജഗദീഷും തലെവാസല്‍ വിജയ്യും ചിത്രത്തിന്‍ പ്രധാനമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്

ഇതിലെ 'ഗെയിമര്‍' എല്ലാം നവാഗതര്‍
നടന്‍ വിജയരാഘവന്റെ മകന്‍ ദേവദേവനാണ് പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന മൂന്ന് നവാഗത നടന്മാരില്‍ ഒരാള്‍

ഇതിലെ 'ഗെയിമര്‍' എല്ലാം നവാഗതര്‍
തമിഴ് നടി തേജശ്രീയാണ് ഗെയിമറിലെ നായിക

ഇതിലെ 'ഗെയിമര്‍' എല്ലാം നവാഗതര്‍
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് നവാഗതനായ ഷഹീസ് അബ്ബാസാണ് സംഗീതം നല്‍കുന്നത്

ഇതിലെ 'ഗെയിമര്‍' എല്ലാം നവാഗതര്‍
മൂന്ന് ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് ആദ്യാവസാനം വരെ സസ്‌പെന്‍സ് സൂക്ഷിച്ചുകൊണ്ടാണ് ചിത്രം മുന്നേറുന്നത

ഇതിലെ 'ഗെയിമര്‍' എല്ലാം നവാഗതര്‍
ബ്ലാക് പാന്തലിന്റെ ബാനറിലാണ് ഗെയിമര്‍ നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications