Just In
- 4 min ago
കലാഭവന്‍ മണിയുടെ വീടിന് മുകളില്‍ അദൃശ്യനായ ഒരാള്‍ നില്ക്കുന്നു; സത്യമെന്താണെന്ന് പറഞ്ഞ് സഹോരന് രംഗത്ത്
- 35 min ago
ബിഗ് ബോസ് 3യിലെ വിജയി അദ്ദേഹമെന്ന് ദയ അശ്വതി, മോഹന്‍ലാലും ചാനലും തീരുമാനിക്കുന്നതോയെന്ന് വിമര്‍ശനം
- 1 hr ago
യോദ്ധയിലെ വേഷം സ്വീകരിക്കാന്‍ കാരണം മോഹന്‍ലാലും ജഗതി ശ്രീകുമാറും, ഉര്‍വശിയുടെ തുറന്നുപറച്ചില്‍ വൈറല്‍
- 13 hrs ago
സിനിമയില്‍ അവസരം കുറഞ്ഞതുകൊണ്ടാണ് ഫോട്ടോഷൂട്ടെന്ന് പറഞ്ഞു, എനിക്ക് അങ്ങനെ ചെയ്യേണ്ട കാര്യമില്ല
Don't Miss!
- Finance
സംസ്ഥാന ബജറ്റ്: സര്‍വകലാശാലകളില്‍ 1,000 പുതിയ തസ്തികകള്‍ സൃഷ്ടിക്കും; നവീകരണത്തിന് 2,000 കോടി
- Sports
IND vs AUS: നട്ടുവാണ് താരം, കുറിച്ചത് അപൂര്‍വ്വ റെക്കോര്‍ഡ്- ഇന്ത്യയുടെ ഒരാള്‍ക്കു പോലുമില്ല!
- News
സംസ്ഥാന ബജറ്റ്: പ്രവാസികള്‍ക്കായി കൂടുതല്‍ പണം ചെലവഴിച്ചത് ആര്? 180 കോടി... കഴിഞ്ഞ സര്‍ക്കാരിന്റെ മൂന്നിരട്ടി
- Automobiles
ഇലക്ട്രിക് കാർ രംഗത്തേക്ക് സോണിയും; വിഷൻ-എസ് കൺസെപ്റ്റ് കാർ നിരത്തുകളിൽ
- Lifestyle
മകര മാസത്തില്‍ നേട്ടം മുഴുവന്‍ ഈ നക്ഷത്രക്കാര്‍ക്ക്
- Travel
ആനത്താരയിലൂടെ നടന്ന് കാടുകയറാം... പൊതുജനങ്ങള്‍ക്കായി ട്രക്കിങ് തുടങ്ങി പീച്ചി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എന്‍ഗേജ്മെന്റിന് പിന്നാലെ പുതിയ നേട്ടവുമായി യുവയും മൃദുലയും, സന്തോഷം പങ്കുവെച്ച് താരങ്ങള്‍
വിവാഹം തീരുമാനിച്ചതിന് പിന്നാലെയായി പുതിയ നേട്ടങ്ങള്‍ തേടിയെത്തിയിരിക്കുകയാണ് യുവ കൃഷ്ണയേയും മൃദുലയയേയും. യുവയായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിശേഷം പങ്കുവെച്ചത്. മഞ്ഞില്‍ വിരിഞ്ഞ പൂവ് നായകനും പൂക്കാലം വരവായി നായികയും ജീവിതത്തില്‍ ഒരുമിക്കുന്നതിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ നേരത്തെ വൈറലായി മാറിയിരുന്നു. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ തരംഗമായി മാറിയിരുന്നു.
പ്രണയവിവാഹമല്ല ഇവരുടേത്. രേഖ രതീഷായിരുന്നു ഇവരെ കൂട്ടിച്ചേര്‍ത്തത്. രേഖ രതീഷിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ഒരുവര്‍ഷം കഴിഞ്ഞ് വീണ്ടും കാണുന്നതിനിടയിലായിരുന്നു വിവാഹാലോചന. ജാതകം ചേര്‍ന്നതോടെ വീട്ടുകാരും അത് ഉറപ്പിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവരുടെ പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് യുവ ഇപ്പോള്‍.

പുതിയ നേട്ടം
അഭിനയ ജീവിതത്തിലെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞായിരുന്നു യുവ എത്തിയത്. കലാഭവന്‍ മണി സേവന സമിതിയുടെ പുരസ്കാരം സ്വന്തമാക്കിയതിന്റെ ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. യുവയുടേയും മൃദുലയുടേയും പുതിയ വിശേഷം ആരാധകരും ഏറ്റെടുത്തിട്ടുണ്ട്. മണിച്ചേട്ടന്റെ പേരിലുള്ള പുരസ്കാരം സ്വന്തമാക്കാനായതില്‍ ഒരുപാട് സന്തോഷമുണ്ട്. മണിയുടെ ജന്മവാര്‍ഷികമായ ജനുവരി 1 നായിരുന്നു പുരസ്കാരം വിതരണം ചെയ്തത്. 2021 ലെ മികച്ച തുടക്കമാണിതെന്നും യുവ പറയുന്നു. മൃദുലയെ ടാഗ് ചെയ്തായിരുന്നു യുവ ചിത്രം പോസ്റ്റ് ചെയ്തത്.

ആദ്യ പരമ്പരയിലൂടെ
അപ്രതീക്ഷിതമായാണ് യുവകൃഷ്ണ അഭിനയ രംഗത്തേക്ക് എത്തിയത്. വില്ലത്തരമുള്ള നായകനായിരുന്നു മനു പ്രതാപ്. മഞ്ഞില്‍ വിരിഞ്ഞ പൂവിലൂടെ സീരിയല്‍ പ്രേക്ഷകരുടെ സ്വന്തമായി മാറുകയായിരുന്നു യുവ. അഞ്ജനയും മനുവും തമ്മിലുള്ള പ്രണയം പറഞ്ഞെത്തിയ പരമ്പരയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രേഖ രതീഷാണ് പരമ്പരയില്‍ മനുവിന്റെ അമ്മയായ മല്ലികയെ അവതരിപ്പിക്കുന്നത്. സ്ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മകനാണ് യുവയെന്നായിരുന്നു രേഖ രതീഷ് പറഞ്ഞത്.

സ്റ്റാര്‍ മാജിക്കിലേക്ക്
സീരിയല്‍ താരങ്ങളെല്ലാം സജീവമായി പങ്കെടുക്കുന്ന പരിപാടിയാണ് സ്റ്റാര്‍ മാജിക്. ഈ പരിപാടിയിലേക്ക് അടുത്തിടെയാണ് യുവ എത്തിയത്. മാജിക്കിലും മെന്റലിസത്തിലുമുള്ള കഴിവ് താരം തെളിയിച്ചിരുന്നു. എന്നാണ് യുവയും മൃദുലയും ഒരുമിച്ചെത്തുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. രണ്ടാളും ഇതുവരെ ഒരുമിച്ച് പങ്കെടുത്തിട്ടില്ലെന്നും വൈകാതെ തന്നെ അത് സംഭവിക്കുമെന്നും അറിയിച്ച് മൃദുല എത്തിയിരുന്നു. ഇതോടെ ആരാധകരും സന്തോഷത്തിലാണ്.

കാത്തിരിക്കുന്ന വിവാഹം
ആരാധകരും താരങ്ങളുമെല്ലാം അക്ഷമയോടെ കാത്തിരിക്കുന്ന താരവിവാഹം കൂടിയാണ് ഇവരുടേത്. വൈകാതെ തന്നെ വിവാഹമുണ്ടാവുമെന്നായിരുന്നു അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. വിവാഹത്തീയതി അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഭാവിഭാര്യയെക്കുറിച്ചുളള സങ്കല്‍പ്പം തുറന്നുപറഞ്ഞ യുവയുടെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോയും വൈറലായിരുന്നു.