»   » മലബാര്‍ പശ്ചാത്തലത്തില്‍ പ്രണയകഥ, നായകന്‍ ആനന്ദത്തിലെ റോക്ക് സ്റ്റാര്‍ ഗൗതം, അപ്പോള്‍ നായികയോ??

മലബാര്‍ പശ്ചാത്തലത്തില്‍ പ്രണയകഥ, നായകന്‍ ആനന്ദത്തിലെ റോക്ക് സ്റ്റാര്‍ ഗൗതം, അപ്പോള്‍ നായികയോ??

Posted By: Nihara
Subscribe to Filmibeat Malayalam

നവാഗതനായ ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്നത് ഏഴു യുവതാരങ്ങളാണ്. ചിത്രത്തില്‍ റോക്ക് സ്റ്റാര്‍ ഗൗതമിന്റെ വേഷത്തിലെത്തിയ റോഷനെ ആരും മറന്നുകാണില്ല. മലബാര്‍ പശ്ചാത്തലത്തിലൊരുക്കുന്ന പ്രണയകഥയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് റോഷന്‍ മാത്യു. പ്രയാഗ മാര്‍ട്ടിനാണ് റോഷന്റെ നായികയായി വേഷമിടുന്നത്.

റോക്ക് സ്റ്റാര്‍ ഗൗതമിന്റെ വേഷപ്പകര്‍ച്ചയാണ് ആനന്ദത്തിന്റെ രണ്ടാം പകുതിക്ക് മാറ്റുകൂട്ടുന്നത്. തന്റെ കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിക്കാന്‍ ഈ ചെറുപ്പക്കാരന് കഴിഞ്ഞു. പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഗൗതം ഇപ്പോള്‍ അഭിനയിക്കുന്നത്.

വിശ്വാസപൂര്‍വ്വം മന്‍സൂറിലെ നായകന്‍

വീരപത്രന് ശേഷം പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമായ വിശ്വാസപൂര്‍വ്വം മന്‍സൂറിലാണ് ആനന്ദം ഫെയിം റോഷന്‍ നായകനാകുന്നത്. ഗൗതം ജയകൃഷ്ണന്‍ കാവിലിന്റെ കഥയ്ക്ക് സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്.

പ്രണയകഥ, മലബാര്‍ പശ്ചാത്തലം

മലബാര്‍ പശ്ചാത്തലത്തിലൊരുക്കുന്ന പ്രണയ കഥയാണ് വിശ്വാസപൂര്‍വ്വം മന്‍സൂര്‍. ടൈറ്റില്‍ കഥാപാത്രമായ മന്‍സൂറിന്റെ റോളിലെത്തുന്നത് റോഷനാണ്. സിനിമാ ജീവിതം സ്വപ്‌നം കണ്ട് നടക്കുന്ന ചെറുപ്പക്കാരനാണ് മന്‍സൂര്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ മന്‍സൂറിന്റെ തറവാട്ടിലെത്തുന്ന മുംതാസുമായി മന്‍സൂര്‍ പ്രണയത്തിലാകുന്നു.

നായികാ വേഷത്തില്‍ പ്രയാഗ മാര്‍ട്ടിന്‍

നിരവധി ഹിറ്റ് ചിത്രങ്ങളുമായി തിളങ്ങി നില്‍ക്കുന്ന താരമാണ് പ്രയാഗ മാര്‍ട്ടിന്‍. വിശ്വാസപൂര്‍വ്വം മന്‍സൂറിലെ നായികാ വേഷത്തില്‍ പ്രയാഗ മാര്‍ട്ടിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

റോഷന്‍, പ്രയാഗ ഒപ്പം വന്‍താരനിരയും

ശ്വേതാ മേനോന്‍, രണ്‍ജി പണിക്കര്‍, വികെ ശ്രീരാമന്‍, ഗൗതമി, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. എംജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ക്യാമറാമാന്‍. പ്രഭാവര്‍മ്മ, റഫീക്ക് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് രമേശ് നാരായണന്‍ ഈണമൊരുക്കും.

English summary
Aanadam fame Roshan will act in PT Kunujumuhammad's new film names as Viswasaporvam Mansoor.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam