»   » അഭിനയത്തില്‍ മാത്രമല്ല പാട്ടിലും ഒരു കൈ നോക്കാന്‍ ഒരുങ്ങി അമല പോള്‍

അഭിനയത്തില്‍ മാത്രമല്ല പാട്ടിലും ഒരു കൈ നോക്കാന്‍ ഒരുങ്ങി അമല പോള്‍

Posted By: Nihara
Subscribe to Filmibeat Malayalam

അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും ഒരു കൈ നോക്കാനൊരുങ്ങി അമല പോള്‍. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സിലാണ് അമല പോള്‍ ഒരേ സമയം നായികയും ഗായികയും ആവുന്നത്. രതീഷ് വേഗയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

തമിഴ് താരം അമലയും സത്യരാജും ചേര്‍ന്നാണ് ചിത്രത്തിലെ ഫാസ്റ്റ് നമ്പര്‍ ആലപിക്കുന്നത്. പാട്ട് പാടാന്‍ മുന്‍പും അവസരം ലഭിച്ചിരുന്നുവെങ്കിലും താരം ആ സാഹസത്തിന് മുതിര്‍ന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പുതിയ കാര്യങ്ങള്‍ ചെയ്യാനും പഠിക്കാനും തീരുമാനിച്ചതിന് പിന്നാലെയാണ് ഗായികയായി അരങ്ങേറുന്നത്.

രതീഷ് വേഗയുടെ സംഗീത സംവിധാനത്തില്‍ അമല പോള്‍ പാടുന്നു

അമല പോളിനായുള്ള ഫാസ്റ്റ് നമ്പര്‍ ഗാനം തയ്യാറാക്കുന്നതിന്റെ തിരക്കിലാണ് സംഗീത സംവിധായകന്‍ രതീഷ് വേഗ. മുന്‍പും രതീഷ് വേഗയുടെ സംവിധാനത്തില്‍ മറ്റ് പ്രമുഖ താരങ്ങള്‍ പാടിയിരുന്നു.

അഭിനയത്തിന് പുറമേ ആലാപനവും

സിനിമയില്‍ അഭിനയത്തിനുമപ്പുറം മറ്റു കാര്യങ്ങള്‍ കൂടി പഠിക്കുന്നതിന്റെ ഭാഗമായാണ് താന്‍ പാടാന്‍ തയ്യാറെടുക്കുന്നതെന്നാണ് അമല പോള്‍ പറയുന്നത്.

പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റിയ സമയം

അഭിനയത്തിനുമപ്പുറത്തേക്കുള്ള കാര്യങ്ങള്‍ കൂടി പഠിക്കാനുള്ള തയ്യാറെടുപ്പിലാണ് അമല ഇപ്പോള്‍. പുതിയ കാര്യം പഠിക്കാന്‍ പറ്റിയ സമയമാണ് ഇതെന്നാണ് അമല പോള്‍ പറയുന്നത്.

നായികയായ ഗായിക

അഭിനയത്തിന് പുറമേ ആലാപനത്തിലേക്ക് കൂടി കടക്കുകയാണ് അമല പോള്‍. ജയറാം, ഉണ്ണി മുകുന്ദന്‍, പ്രകാശ് രാജ്, ശിവദ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

English summary
Its an interesting news about Amala Paul. She is going to sing in her new film named as Achayans.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam