»   » അവധിക്കാലം വിദേശത്ത്, ആഘോഷത്തിരക്കില്‍ ചാക്കോച്ചന്‍

അവധിക്കാലം വിദേശത്ത്, ആഘോഷത്തിരക്കില്‍ ചാക്കോച്ചന്‍

By: Nihara
Subscribe to Filmibeat Malayalam

വിദേശത്ത് അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് കുഞ്ചാക്കോ ബോബന്‍. ഇത്തവണ ക്രിസ്മസും ന്യൂ ഇയറും ആഘോഷിക്കുന്നത് ദുബായിലാണ്.കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോയാണ് ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ചിത്രത്തിലൂടെ ഉദയാ ബാനറിനെ തിരിച്ചുകൊണ്ടുവരാനും ചാക്കോച്ചന് കഴിഞ്ഞു. ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്.

അനിയത്തിപ്രാവിലെ കോളേജ് കുമാരനായി സിനിമയില്‍ തുടക്കം കുറിച്ച താരം ചോക്ലേറ്റ് ഹീറോ ഇമേജിനുമപ്പുറം ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങളും ചെയ്തു കഴിവ് തെളിയിച്ചിരിക്കുകയാണ്. സിനിമാ കുടുംബത്തില്‍ നിന്ന് വന്നു, വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രദര്‍ശനം നിര്‍ത്തിയ ഉദയാ ബാനറിനെ വീണ്ടും തിരശ്ശീലയിലെത്തിക്കാനും ചാക്കോച്ചന് സാധിച്ചു.

കൈനിറയെ ചിത്രങ്ങള്‍

വേട്ട, വള്ളീം തെറ്റി, പുള്ളീം തെറ്റി, സ്‌കൂള്‍ ബസ്, ഷാജഹാനും പരീക്കുട്ടിയും, കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ തുടങ്ങിയ ചിത്രങ്ങളാണ് 2016 ല്‍ തിയേറ്ററുകളിലേക്കെത്തിയത്.

ടേക്ക് ഓഫ് ഷൂട്ട് പുരോഗമിക്കുന്നു

മഹേഷ് നാരായണന്‍ ചിത്രമായ ടേക്ക് ഓഫിലാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇറാഖിലെ നേഴ്‌സുമാരുടെ കഥയാണ് ചിത്രം പറയുന്നത്. ഫിലിം എഡിറ്ററായിരുന്ന മഹേഷ് നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്

2017 ലെ ആദ്യ റിലീസ്

കുഞ്ചാക്കോ ബോബനെയും പാര്‍വതിയെയും കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ടേക്ക് ഓഫ് ആണ് 2017 ലെ ആദ്യ ചാക്കോച്ചന്‍ ചിത്രം.

റിലീസ് ജനുവരി ആദ്യവാരം

ജനുവരി ആദ്യവാരം ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുള്ളത്.

English summary
Kunchako Boban is busy with enjoying a vacation in Dubai.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam