For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുൽഖറും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ ഉടൻ ഉണ്ടാവുമോ; സത്യാവസ്ഥ ഇതാണ്

  |

  2012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് ദുൽഖർ സൽമാൻ അരങ്ങേറ്റം നടത്തിയത്. തുടർന്ന് അച്ഛനെപോലെത്തനെ ദുൽഖറും മലയാളികളുടെ പ്രിയതാരമായി മാറുകയായിരുന്നു.

  ദുൽഖർ സൽമാൻ മലയാള സിനിമയിൽ സജീവമായ കാലം മുതൽ മലയാളികൾ ആഗ്രഹിക്കുന്ന ഒന്നാണ് മമ്മൂട്ടി ദുല്‍ഖര്‍ കൂട്ടുകെട്ടിലുള്ള ഒരു ചിത്രം വരണമെന്നത്. ഇരുവരും ഒന്നിക്കുന്നു എന്ന തരത്തിലുള്ള അഭ്യുഹങ്ങള്‍ ഇതിനോടകംതന്നെ നിരവധി തവണ സമൂഹമാധ്യമങ്ങളിൽ വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള ഒരു വാർത്ത സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയായി.

  Also Read: ബ്ലെസ്ലി എല്ലാരുടെയും പിന്നാലെ പോവും ഞാനും പെട്ടു; പിരിഞ്ഞതിനുള്ള കാരണം വ്യക്തമാക്കി ബ്ലെസ്ലിയുടെ മുൻ കാമുകി

  മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ 'മമ്മൂട്ടി കമ്പനി ' നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്നു എന്ന തരത്തിലുള്ള പോസ്റ്റുകളാണ് പുറത്ത് വന്നിരിക്കുന്നത്. പുതിയ ചിത്രം അമൽ നീരദ് ആവും സംവിധാനം ചെയ്യുകയെന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ വരുന്നുണ്ട്.

  മമ്മൂക്കയുമായി ഒന്നിച്ചുള്ള പടം എന്ന് വരുമെന്ന് ദുല്‍ഖറിനോട് നിരവധി അഭിമുഖങ്ങളില്‍ ചോദിച്ചിട്ടുണ്ടെങ്കിലും കൃത്യമായ ഒരു മറുപടി താരം ഇതുവരെ നല്‍കിയിട്ടില്ല. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ ഇരിക്കുന്ന ബിഗ് ബി യുടെ രണ്ടാം ഭാഗമായ ബിലാലില്‍ ദുല്‍ഖര്‍ ഉണ്ടാകും എന്ന് മുൻപ് പ്രചരിച്ചിരുന്നു പക്ഷെ ദുല്‍ഖര്‍ ആ വാർത്തയെ തള്ളിക്കളയുകയാണ് ഉണ്ടായത്.

  Also Read:'കഷ്ടപ്പെട്ട് നേടിയ കോയിനുകൾ കളവുപോയി'; ഒടുവിൽ കള്ളനെ കയ്യോടെ പൊക്കി ദിൽഷ!

  ദുല്‍ഖര്‍ അതിനെ തള്ളി കളഞ്ഞെങ്കിലും താരത്തെയും മമ്മൂട്ടിയെയും ബിലാലിലെ കഥാപാത്രങ്ങളാക്കി നിരവധി പോസ്റ്ററുകൾ ആരാധകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

  ബിഗ് ബി യിലെ അവസാന രംഗത്ത് വരുന്ന അബു എന്ന കുട്ടിയാവാം ബിലാലിൽ ദുല്‍ഖര്‍ സൽമാനെന്നും ആരാധകർ സമൂഹമാധ്യമങ്ങളിൽ പറയുന്നുണ്ട്.

  എന്തുതന്നെയായാലും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്ന ഈ ചൂടൻ ചർച്ച ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രത്തിനായി ആരാധകർ എത്രമാത്രം ആഗ്രഹിച്ചിരിക്കുന്നു എന്ന് സൂചിപ്പിക്കുന്നതാണ്.

  ഇതേ സമയം, ഈ വാര്‍ത്തകള്‍ നിഷേധിക്കുകയാണ് ഇരുവരോടും അടുത്ത കേന്ദ്രങ്ങള്‍. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും നേരത്തെ കമ്മിറ്റ് ചെയ്ത പ്രൊജക്ടുകളുടെ തിരക്കിലാണ് ഇപ്പോൾ.

  ഇരുവരും ഒന്നിച്ചെത്തുന്ന പ്രൊജക്ടുകളൊന്നും നിലവില്‍ ധാരണയായിട്ടില്ലെന്നും ഇരുവരോടും അടുത്ത കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന ഓതിരം കടകം എന്ന സിനിമയാണ് ദുല്‍ഖറിന്റെ അടുത്ത മലയാളം പ്രൊജക്ട്.

  Also Read: വിവാഹം എവിടെവച്ചാണെന്നുപോലും രാജകുമാരൻ പറഞ്ഞിരുന്നില്ല; ദേവയാനിയുടെ വിവാഹം നടന്നത് ഇങ്ങനെ

  നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന റോഷാക് ആണ് മമ്മൂട്ടിയുടെ ചിത്രീകരണം പുരോഗമിക്കുന്ന ഏറ്റവും പുതിയ പ്രൊജക്ട്.

  ബി. ഉണ്ണിക്കൃഷ്ണന്റെ സംവിധാനത്തിലുള്ള ബിഗ് ബജറ്റ് ചിത്രം, എം.ടിയുടെ തിരക്കഥയില്‍ ലിജോ പെല്ലിശേരി സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജിയിലെ സിനിമ എന്നിവയാണ് മമ്മൂട്ടിയുടേതായി ഇനി ചിത്രീകരിക്കാനിരിക്കുന്ന ചിത്രങ്ങൾ.

  Recommended Video

  Mammootty in Porsche | രണ്ടര കോടിയുടെ ഇലക്ട്രിക്ക് കാറിൽ വന്നിറങ്ങുന്ന മമ്മൂക്കയെ കണ്ടോ | FilmiBeat

  അതേസമയം, മമ്മൂട്ടിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'പുഴു' എന്ന ചിത്രത്തിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകർ മുൻപൊന്നും കണ്ടിട്ടില്ലാത്ത വ്യത്യസ്തമായൊരു നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രത്തെയാണ് താരം ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

  നവാഗതയായ റത്തീനയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി സോണി ലിവിലൂടെ നേരിട്ടാണ് റിലീസ് ചെയ്തത്. ഒ. ടി. ടി. പ്ലാറ്റഫോമിലൂടെ നേരിട്ട് പുറത്തിറങ്ങുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു.

  മമ്മൂട്ടിക്കൊപ്പം പാർവ്വതി തിരുവോത്ത്, അപ്പുണ്ണി ശശി, മാളവിക മേനോൻ, ആത്മീയ രാജൻ, നെടുമുടി വേണു, ഇന്ദ്രൻസ്, കുഞ്ചൻ, കോട്ടയം രമേശ്, വാസുദേവ് സജീഷ് മാരാർ, തേജസ്സ് ഇകെ തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരന്നത്.'ഉണ്ട'യുടെ തിരക്കഥയൊരുക്കിയ ഹര്‍ഷദാണ് 'പുഴു'വിൻ്റെ കഥയും. ഷര്‍ഫു, സുഹാസ് എന്നിവർക്കൊപ്പമാണ് ഹര്‍ഷദ് തിരക്കഥ രചിച്ചിരിക്കുന്നത്.

  Read more about: dulquar mammootty
  English summary
  news of Dulquar and Mammootty's new movie is not true says genuine sources
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X