»   » ഷക്കീലയ്ക്ക് ഫാന്‍സ് അസോസിയേഷന്‍

ഷക്കീലയ്ക്ക് ഫാന്‍സ് അസോസിയേഷന്‍

Posted By:
Subscribe to Filmibeat Malayalam
തിരുവനന്തപുരം: ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ മാദകറാണിയായിരുന്ന ഷക്കീലയ്ക്ക് ഫാന്‍സ് അസോസിയേഷന്‍. സംഘടനയില്‍ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഷക്കീല തന്നെ നേരിട്ട് അംഗത്വകാര്‍ഡ് കൊടുക്കും.

'' ഈ അഭയതീരം എന്ന കുടുംബചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് തിരിച്ചുവരുന്ന ഷക്കീലയ്ക്കായി ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കുന്നു. ഇതില്‍ അംഗങ്ങളാവാന്‍ താല്‍പ്പര്യമുള്ളവര്‍ ഉടന്‍ ബന്ധപ്പെടുക. അംഗങ്ങള്‍ക്ക് ഷക്കീല നേരിട്ട് അംഗത്വകാര്‍ഡ് നല്‍കുന്നതാണ് '' ഇങ്ങനെയെഴുതിയ പോസ്റ്ററുകള്‍ കോട്ടയത്താണ് പ്രത്യക്ഷപ്പെട്ടത്.

നവാഗത സംവിധായകനായ അലക്‌സ് തങ്കച്ചനാണ് അഭയതീരം സംവിധാനം ചെയ്യുന്നത്.സിസ്‌റര്‍ മേരി മാഗ്ദലന്റ് എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ഷക്കീല അവതരിപ്പിക്കുന്നത്. എയ്ഡ്‌സ് ബാധിതര്‍ എന്ന് സംശയിക്കപ്പെടുന്ന കുട്ടികളെ ഏറ്റെടുത്ത് വളര്‍ത്തുന്ന അനാഥാലയത്തിന്റെ ഉടമയായാണ് ഷക്കീലയുടെ ഈ ചിത്രത്തിലെ വേഷം. ഈ റോള്‍ ഉര്‍വശി ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

തെങ്ങുഴപണയില്‍ ഫിലിംസിന്റെ ബാനറില്‍ സ്‌നേബ കെ ബോസ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ജഗദീഷ്, ജോസ് പ്രകാശ് തുടങ്ങിയ പ്രമുഖതാരങ്ങളും പങ്കെടുക്കുന്നുണ്ട്.

English summary
An organization formed as shakeela fans association, Those who wish to work in the organization will get a membership card from shakeela

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X