»   » മാംഗല്യം തന്തുനാനേ ; വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

മാംഗല്യം തന്തുനാനേ ; വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

By: Nihara
Subscribe to Filmibeat Malayalam

കൊച്ചി: മനോഹര ശബ്ദം കൊണ്ട് ശ്രോതാക്കളെ കൈയ്യിലെടുത്ത വൈക്കംകാരി വിജയലക്ഷ്മി വിവാഹിതയാവുന്നു. പുതിയങ്ങാടി സ്വദേശിയും സംഗീതജ്ഞനുമായ അജീഷ് ആണ് വിജയലക്ഷ്മിക്ക് കൂട്ടായെത്തുന്നത്. പീപ്പിള്‍ ചാനലിന്റെ പുരസ്‌കാര ദാന ചടങ്ങിനിടയിലാണ് വിവാഹക്കാര്യം ഗായിക വെളിപ്പെടുത്തിയത്. വിവാഹത്തിന് എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു കക്ഷി.

പീപ്പിള്‍ ടിവിയുടെ പ്രഥമ പുരസ്‌കാരം സ്വീകരിക്കുന്നതിനിടെയാണ് കല്ല്യാണക്കാര്യം ഗായിക വെളിപ്പെടുത്തിയത്. മമ്മൂട്ടിയാണ് പുരസ്‌കാരം സമ്മാനിച്ചത്. മാര്‍ച്ച് 29 നാണ് വിജയലക്ഷ്മിയുടെ വിവാഹം തീരുമാനിച്ചിട്ടുള്ളത്.

വേറിട്ട ആലാപനശൈലി

സ്വതസിദ്ധമായ ആലാപനശൈലി കൊണ്ട് ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ഗായികയാണ് വിജയലക്ഷ്മി. അധികമാരും കൈവെയ്ക്കാത്ത ഗായത്രിവീണയില്‍ വിദഗ്ദ്ധയാണ് വിജയലക്ഷ്മി.

കാറ്റേ കാറ്റേ

സെല്ലുലോയ്ഡ് കണ്ടവരാരും കാറ്റേ കാറ്റേ എന്ന പാട്ടും ഓര്‍ക്കും. വിജയലക്ഷ്മിയെ സംസ്ഥാന അവാര്‍ഡിന് അര്‍ഹയാക്കിയത് ഈ ഗാനമാണ്. മലയാള സിനിമയുടെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ച് ഒരുക്കിയ സിനിമയില്‍ പഴമയെ നിലനിര്‍ത്തുന്ന തരത്തിലുള്ള പാട്ടാണ് ഇവര്‍ പാടിയിട്ടുള്ളത്. സിനിമയിലെ രംഗത്തിന് അനുസരിച്ച രീതിയില്‍ പാടാന്‍ ഇവര്‍ക്ക് കഴിഞ്ഞു.

വൈകല്യത്തെ തോല്‍പിച്ചത് സംഗീതത്തിലൂടെ

തന്റെ വൈകല്യത്തെ തോല്‍പിക്കാന്‍ വിജയലക്ഷ്മി കണ്ടെത്തിയത് സംഗീത വഴിയായിരുന്നു. ശാസ്ത്രീയ സംഗീതത്തില്‍ അഗാധമായ അറിവും, അധികമാരും കൈവെയ്ക്കാത്ത ഗായത്രി വീണ വായിക്കാനും പഠിച്ചു. പാടുന്ന പാട്ടിനെക്കുറിച്ച് ആഴത്തില്‍ പഠിച്ചാണ് വിജയലക്ഷ്മി ആലപിക്കുന്നത്.

വൈവാഹിക ജീവിതത്തിന് ആശംസകള്‍ നേരാം

സംഗീതജ്ഞനായ അജീഷിന്റെ ജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന പ്രിയ ഗായികയ്ക്ക് വിവാഹാശംസകള്‍ നേരാം.

English summary
Popular playback singer Vaikom Vijayalakshmi gets married. It was revealed by her on the stage of Phoenix Awards and the bridegroom is Santhosh from Puthiyangadi. The marriage will take place on 29th March next year.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam