»   » സിദ്ധാര്‍ത്ഥിന്റെ നിലയില്‍ മാറ്റമില്ല, തലച്ചോറില്‍ രക്തസ്രാവം; അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം

സിദ്ധാര്‍ത്ഥിന്റെ നിലയില്‍ മാറ്റമില്ല, തലച്ചോറില്‍ രക്തസ്രാവം; അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം

Posted By:
Subscribe to Filmibeat Malayalam

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്റെ നിലയില്‍ മാറ്റമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ കഴിയുന്ന സിദ്ധാര്‍ത്ഥിന് 24 മണിക്കൂര്‍ കൂടി നിരീക്ഷണത്തില്‍ കിടത്തിയിരിക്കുകയാണ്.

Read Also: സിദ്ധാര്‍ത്ഥിന്റെ നില ഗുരുതരം; മമ്മൂട്ടിയും ദിലീപും കാണാന്‍ എത്തി

തലച്ചോറിലെ രക്തസ്രാവം ചികിത്സയ്ക്ക് തടസ്സമാകുന്നു എന്നാണ് ആശുപത്രിയില്‍ നിന്നും ലഭിയ്ക്കുന്ന വിവരം. ഇന്ന് (സെപ്റ്റംബര്‍ 13) നടത്തുന്ന സ്‌കാനിങില്‍ മാത്രമേ സിദ്ധാര്‍ത്ഥിന്റെ തുടര്‍ ചികിത്സകളെ കുറിച്ച് തീരുമാനിക്കൂ.

സിദ്ധാര്‍ത്ഥിന്റെ നിലയില്‍ മാറ്റമില്ല, തലച്ചോറില്‍ രക്തസ്രാവം; അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം

ഇന്നലെ (സെപ്റ്റംബര്‍ 12, ശനിയാഴ്ച) പുലര്‍ച്ചെ രണ്ട് മണിയോടു കൂടെയാണ് സിദ്ധാര്‍ത്ഥിന്റെ വാഹനം അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിയ്ക്കുകയായിരുന്നു.

സിദ്ധാര്‍ത്ഥിന്റെ നിലയില്‍ മാറ്റമില്ല, തലച്ചോറില്‍ രക്തസ്രാവം; അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം

കൊച്ചിയില്‍ നിന്ന് താമസസ്ഥലമായ തൃപ്പൂണിത്തറ പേട്ടയിലെ ഫഌറ്റിലേക്ക് തനിയെ കാറോടിച്ച് പോകുമ്പോഴാണ് അപകടമുണ്ടായത്.

സിദ്ധാര്‍ത്ഥിന്റെ നിലയില്‍ മാറ്റമില്ല, തലച്ചോറില്‍ രക്തസ്രാവം; അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം

വൈറ്റിലയില്‍ നിന്ന് ഒന്നേകാല്‍ കിലോമീറ്റര്‍ അകലെ നിയന്ത്രണം വിട്ട കാര്‍ വലതുവശത്തേക്കു പാഞ്ഞ് മതിലില്‍ ഇടിച്ചു കയറുകയായിരുന്നു. മെട്രോ റയിലിനായി ഒഴിപ്പിച്ച കെട്ടിടത്തിന്റെ മതിലിലാണ് കാര്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മതിലും കാറും തകര്‍ന്നു.

സിദ്ധാര്‍ത്ഥിന്റെ നിലയില്‍ മാറ്റമില്ല, തലച്ചോറില്‍ രക്തസ്രാവം; അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം

ശബ്ദം കേട്ട് എത്തിയ സമീപ വാസികളും അതുവഴി വന്ന വാഹനങ്ങളിലുള്ളവരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. തകര്‍ന്ന കാര്‍ കുത്തിപ്പൊളിച്ചാണ് സിദ്ധാര്‍ഥിനെ പുറത്തെടുത്തത്. തുടര്‍ന്ന് പൊലീസ് ജീപ്പില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു.

സിദ്ധാര്‍ത്ഥിന്റെ നിലയില്‍ മാറ്റമില്ല, തലച്ചോറില്‍ രക്തസ്രാവം; അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം

അപകടത്തില്‍പ്പെട്ടത് സിദ്ധാര്‍ഥ് ഭരതനാണെന്ന കാര്യം ആദ്യം അറിഞ്ഞിരുന്നില്ലെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ പറയുന്നു. പഴ്‌സിലെ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടാണ് പൊലീസ് ആളെ തിരിച്ചറിഞ്ഞത്. ഈ ഭാഗത്ത് രണ്ട് മാസം മുന്‍പും രാത്രി കാര്‍ തലകീഴായി മറിഞ്ഞെന്നു സമീപവാസികള്‍ പറയുന്നു.

സിദ്ധാര്‍ത്ഥിന്റെ നിലയില്‍ മാറ്റമില്ല, തലച്ചോറില്‍ രക്തസ്രാവം; അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം അടുത്ത ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചയിലായിരുന്നു സിദ്ധാര്‍ത്ഥ്. നിര്‍മാതാവും സംവിധായകനുമായ അന്‍വര്‍ റഷീദുമായി രാത്രി ഏറെ വൈകിയും സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്ത് മടങ്ങവെയാണ് അപകടം

English summary
Malayalam actor-director Sidharath Bharathan, who was seriously injured in a car accident on Saturday, continues to be in critical condition, hospital sources said.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam