»   » ദിലീഷ് പോത്തന്റെ പുതിയ ചിത്രം, നായകന്‍ മമ്മൂട്ടിയോ??? സംവിധായകന്‍ പറയുന്നത് ഇങ്ങനെ...

ദിലീഷ് പോത്തന്റെ പുതിയ ചിത്രം, നായകന്‍ മമ്മൂട്ടിയോ??? സംവിധായകന്‍ പറയുന്നത് ഇങ്ങനെ...

Posted By: Karthi
Subscribe to Filmibeat Malayalam

മഹേഷിന്റെ പ്രതികാരം എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനസില്‍ ഇടം നേടിയ സംവിധായകനാണ് ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരത്തിലെ സംവിധായക മികവിനെ മലയാള പ്രേക്ഷക ലോകം വിശേഷിപ്പിച്ചത് പോത്തേട്ടന്‍സ് ബ്രില്യന്‍സ് എന്നായിരുന്നു. രണ്ടാമത്തെ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ അത് അരക്കിട്ട് ഉറപ്പിക്കുകയും ചെയ്തു.

മണിക്കൂറില്‍ എട്ട് വീതം..! ഇതുവരെ ശ്രീനിവാസന്‍ വായിച്ച തിരക്കഥളുടെ എണ്ണം??? അവിശ്വസനീയം!!

തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഹിറ്റായതോടെ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തേക്കുറിച്ചും ചര്‍ച്ചകള്‍ സജീവമായി. മമ്മൂട്ടിയെ നായികനാക്കി മഹേഷിന്റെ പ്രതികാരം എഴുതിയ ശ്യാംപുഷ്‌കരന്റെ തിരക്കഥിയില്‍ ഒരു ചിത്രം ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത് സംബന്ധിച്ച് ദിലീഷ് പോത്തന്‍ പ്രതികരിച്ചിരിക്കുകയാണ്.

ഒന്നല്ല മൂന്ന് കഥകള്‍

തന്റെ പുതിയ സിനിമയ്ക്കായി ഒന്നല്ല മൂന്ന് ആശയങ്ങളാണ് ഇപ്പോള്‍ ദിലീഷ് പോത്തന്റെ കൈവശമുള്ളത്. തന്നെ ഏതെങ്കിലും തരത്തില്‍ ആവേശപ്പടുത്തിയ ആശയങ്ങളാണ് അവയെന്ന് അദ്ദേഹം പറയുന്നു.

ഏത് ആദ്യം

ഈ മൂന്ന് ആശയങ്ങളില്‍ ഏതാണ് ആദ്യം ചെയ്യേണ്ടതെന്ന കാര്യത്തില്‍ തീരുമാനമായി വരുന്നതേയുള്ളു. പ്രൊജക്ട് അതിന്റെ അന്തിമ രൂപത്തിലേക്ക് ആയിട്ടില്ല. ചിത്രത്തിലേക്കുള്ള അഭിനേതാക്കളുടെ കാര്യത്തിലും തീരുമാനായിട്ടില്ല.

പുതിയ ചിത്രം എന്ന്

പോത്തേട്ടന്‍സ് ബ്രില്യന്‍സ് പതിഞ്ഞ പുതിയ ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിുകയാണ്. എന്നാല്‍ 2018 പകുതിക്ക് ശേഷമേ തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കു എന്നാണ് ദിലീഷ് പോത്തന്‍ പറയുന്നത്.

നായകന്‍ മമ്മൂട്ടിയോ

തന്റെ പുതിയ ചിത്രത്തില്‍ നായകനായി മമ്മൂട്ടി എത്തുമോ എന്ന് ദിലീഷ് പോത്തന്‍ ഉറപ്പിച്ച് പറയുന്നില്ല. മമ്മൂട്ടി നായകനാകും എന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിച്ച പ്രോജക്ട് ഉറപ്പിച്ച പ്രൊജക്ട് അല്ലെന്നും അദ്ദേഹം പറയുന്നു. സൗത്ത് ലൈവിനോടാണ് ദിലീഷ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

തിരക്കുള്ള നടന്‍

തിരക്കുള്ള ഒരു നടനായി മാറിയിരിക്കുകായാണ് ദിലീഷ് പോത്തന്‍. പുതിയ ചിത്രത്തിലേക്കുള്ള ഇടവേളയില്‍ ചില ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. അഭിനയത്തോടുള്ള താല്പര്യം എന്നതിലുപരി മുമ്പ് കമ്മിറ്റ് ചെയ്ത വര്‍ക്കുകള്‍ ഒന്നിന് പിന്നാലെ ഒന്നായി വരുന്നതാണ്. ഈമയൗ എന്ന ലിജോ ജോസ് പല്ലിശേരി ചിത്രമാണ് അടുത്തത്.

മമ്മൂട്ടി തിരക്കിലാണ്

പന്ത്രണ്ടോളം ചിത്രങ്ങളുമായി മമ്മൂട്ടി തിരക്കിലാണ്. തമിഴ് ചിത്രമുള്‍പ്പെടെ അഞ്ച് ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം പേരന്‍പ്, തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ശ്യാംദത്ത് ചിത്രം സ്ട്രീറ്റ് ലൈറ്റ്, ശ്യാംധര്‍ ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ, അജയ് വാസുദേവ് ചിത്രം മാസ്റ്റര്‍പീസ്, ശത്ത് സന്ദിത് ചിത്രം പരോള്‍ എന്നിവയാണവ.

English summary
Dileesh Pothan is about his new Mammootty project.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam