twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ത്രില്ലർ സിനിമയുമായി റോഷൻ ആൻഡ്രൂസ് ; നായകൻ ദുൽഖർ സൽമാൻ

    |

    ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു സൂപ്പര്‍താരം മുഖ്യധാരാസിനിമയില്‍ സ്വവര്‍ഗപ്രണയിയായ നായകകഥാപാത്രമായി എത്തിയ ചിത്രമായിരുന്ന മുംബൈ പോലീസ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ്, ജയസൂര്യ റഹ്മാന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോബി -സഞ്ജയ് ടീം തിരക്കഥയെഴുതിയ ചിത്രത്തിന് 2013ലെ മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചിരുന്നു. ചിത്രത്തിന്റെ ഏഴാം വാര്‍ഷിദിനത്തില്‍ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം അറിയിച്ചിരിക്കുന്നത്. മുംബൈ പോലീസ് റിലീസായി എഴ് വര്‍ഷം തികയുന്നതിന്റെ ഓര്‍മ്മക്കുറിപ്പിനൊപ്പമാണ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ത്രില്ലര്‍ ചിത്രമൊരുക്കാന്‍ പോവുകയാണെന്ന്‌ സംവിധായകന്‍ അറിയിച്ചിരിക്കുന്നത്.

    dulquer salman

    '' മുംബൈ പോലീസിന്റെ ഏഴ് വര്‍ഷങ്ങള്‍ !!!! ദൈവമേ ആളുകള്‍ ഈ സിനിമയെ കുറിച്ച് സംസാരിക്കുന്നു. ബോബി -സഞ്ജയ്, പൃഥ്വി, ജയ, റഹ്മാന്‍, കുഞ്ചന്‍ ചേട്ടന്‍, അപര്‍ണ, ഹിമ, ഛായാഗ്രാഹകന്‍ ദിവാ, എന്റെ ടെക്‌നീഷന്‍ന്മാര്‍ എല്ലാവരോടും നന്ദി. നിര്‍മാതാവ്‌ നിഷാദ്, നിയാസ്, നിവാസ് എന്നിവരോടും നന്ദി. അടുത്തത് ദുല്‍ഖര്‍ സല്‍മാനൊപ്പം ഒരു ത്രില്ലര്‍ ചിത്രമാണ്. ബോബി- സഞ്ജയ് ടീം തിരക്കഥ എഴുതുന്നു '' എന്നാണ് റോഷന്‍ ആന്‍ഡ്രൂസ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

    ചിത്രത്തില്‍ പോലീസ് കഥാപാത്രത്തെയാകും ദുല്‍ഖര്‍ അവതരിപ്പിക്കുക എന്നും ദുല്‍ഖര്‍ തന്നെയാകും ചിത്രം നിര്‍മ്മിക്കുക എന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റോഷന്‍ ആന്‍ഡ്രൂസിന്റെ മിക്ക സിനിമകള്‍ക്കും തിരക്കഥയൊരുക്കിയിട്ടുള്ള ബോബി- സഞ്ജയ് ടീം തന്നെ പുതിയ ചിത്രത്തിനായും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായാണ് റോഷന്‍ ആന്‍ഡ്രൂസിനൊപ്പം അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ ദുല്‍ഖറിന്റെ മാസ് പോലീസ് കഥാപാത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

    മഞ്ജു വാര്യര്‍, അനുശ്രീ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ പ്രതി പൂവന്‍കോഴിയാണ് റോഷന്‍ ആന്‍ഡ്രൂസ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മഞ്ജു വാര്യരും റോഷനും ഒന്നിച്ച ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ഉണ്ണി ആറിന്റെ ഇതേ പേരില്‍ പുറത്തിറങ്ങിയ നോവലിന്റെ ദൃശ്യാവിഷ്‌ക്കാരമാണ് ചിത്രം എന്നു ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നേവലിന്റെ പേര് മാത്രമായിരുന്നു സിനിമയ്ക്കായി സ്വീകരിച്ചിട്ടുള്ളു എന്നു ചിത്രം പുറത്തിറങ്ങുന്നതിനു മുന്‍പു തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

    പിഷാരടി 5 ദിവസം അഭിനയിച്ചു, 25 ദിവസം മമ്മൂട്ടിയുടെ അടുത്ത് ഇരുന്നു! ഇമ്മാനുവേലിലെ ആ കഥയിങ്ങനെപിഷാരടി 5 ദിവസം അഭിനയിച്ചു, 25 ദിവസം മമ്മൂട്ടിയുടെ അടുത്ത് ഇരുന്നു! ഇമ്മാനുവേലിലെ ആ കഥയിങ്ങനെ

    അധികം സംസാരിക്കാത്ത ഇന്ദ്രന്‍സിനെ ആദ്യം കാണുന്നത് സ്ഫടികത്തിന്റെ ലൊക്കേഷനില്‍! സംവിധായകന്‍ ഭദ്രന്‍അധികം സംസാരിക്കാത്ത ഇന്ദ്രന്‍സിനെ ആദ്യം കാണുന്നത് സ്ഫടികത്തിന്റെ ലൊക്കേഷനില്‍! സംവിധായകന്‍ ഭദ്രന്‍

    English summary
    Next of Roshan Andrews is a thriller with dulquer salmaan as lead
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X