അബ്രഹാമിനും നീരാളിയ്ക്കും വെല്ലുവിളി ഉയര്‍ത്തുന്നത് 4 സിനിമകള്‍! എല്ലാം ഒരുമിച്ചുള്ള വരവായിരിക്കും..

Recommended Video

ഓഗസ്റ്റിൽ എത്തുന്ന ചിത്രങ്ങൾ | filmibeat Malayalam

2018 ല്‍ മലയാള സിനിമയുടെ മോശം കാലം കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജനുവരിയില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ആദി ബ്ലോക്ബസ്റ്റര്‍ മൂവിയായി മാറിയിരുന്നു. എന്നാല്‍ പിന്നീടിങ്ങോട്ട് മികച്ച അഭിപ്രായം നേടിയിട്ടും കളക്ഷനില്‍ കാര്യമായി തിളങ്ങാന്‍ കഴിയാത്ത സിനിമകളായിരുന്നു കൂടുതല്‍.

ആറ് മാസങ്ങള്‍ കഴിയുമ്പോഴാണ് ബോക്‌സോഫീസില്‍ കിടിലന്‍ പെര്‍ഫോമന്‍സുമായി നിരവധി സിനിമകള്‍ എത്തിയിരിക്കുന്നത്. ജൂണിലെത്തി മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ അതിവേഗം അമ്പത് കോടി ക്ലബ്ബില്‍ എത്തുകയും അവിടെ നിന്നും വലിയ റെക്കോര്‍ഡിലേക്കുള്ള യാത്രയിലാണ്. ജൂലൈ പകുതിയോടെ എത്തിയ പൃഥ്വിരാജ് ചിത്രം കൂടെ യും ഗംഭീര പ്രകടനം തന്നെയായിരുന്നു നടത്തിയിരുന്നത്. ആഗസ്റ്റില്‍ കായംകുളം കൊച്ചുണ്ണി പോലെ ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമകളുടെയും റിലീസുണ്ട്. ബിഗ് ബജറ്റ് അല്ലെങ്കിലും വലിയ പ്രതീക്ഷകളുമായി വേറെയും സിനിമകള്‍ റിലീസിനൊരുങ്ങുകയാണ്. അടുത്ത് തന്നെ റിലീസ് തീരുമാനിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഇവയാണ്.

 മറഡോണ

മറഡോണ

ടൊവിനോ തോമസ് നായകനാവുന്ന തീവണ്ടിയ്ക്ക് വേണ്ടി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളായി. തീവണ്ടിയ്ക്ക് മുന്‍പ് മറഡോണ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. റിലീസ് തീരുമാനിച്ചിരുന്നെങ്കിലും പെട്ടന്നൊരു ദിവസം അത് മാറ്റുകയായിരുന്നു. താന്‍ പോലും അറിയാതെയാണ് റിലീസ് മാറ്റിയതെന്ന് ടൊവിനോയും പറഞ്ഞിരുന്നു. നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമ ജൂലൈ 27 ന് തിയറ്ററുകളിലേക്ക് എത്തുമെന്നാണ് പുതിയ വാര്‍ത്ത. പുതുമുഖം ശരണ്യ നായരാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയാവുന്നത്. ചെമ്പന്‍ വിനോദ്, ഷാസു റഹീം, കിച്ചു ടെല്ലസ്, ജിന്‍സ് ഭാസ്‌കര്‍, ശ്രീജിത്ത് നായര്‍, പാര്‍ത്ഥവി എന്നിവരാണ് മറ്റ് താരങ്ങള്‍.

കിനാവള്ളി

കിനാവള്ളി

കുഞ്ചാക്കോ ബോബന്റെ ശിക്കാരി ശംഭുവിന് ശേഷം സുഗീത് സംവിധാനം ചെയ്യുന്ന സിനിമയാണ് കിനാവള്ളി. പുതുമുഖങ്ങളായ സുരഭി സന്തോഷ്, അജ്മല്‍ സെയ്‌ന, വിജയ് ജോണി, സുജിത്ത് രാജ്, കൊച്ചുകുഞ്ഞ്, എന്നിവര്‍ക്കൊപ്പം ഹരീഷ് കണാരനും അഭിനയിക്കുന്നുണ്ട്. പ്രേതബാധയുണ്ടെന്ന് പറയുന്ന ബംഗ്ലാവില്‍ അവധിക്കാലം ആഘോഷിക്കാനെത്തുന്ന ദമ്പതികള്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും അവിടെ നിന്നും നേരിടേണ്ടി വരുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം. അടുത്തിടെ സിനിമയില്‍ നിന്നും ട്രെയിലര്‍ പുറത്ത് വന്നിരുന്നു. ബേസ്ഡ് ഓണ്‍ എ ഫെയ്ക്ക് സ്റ്റോറി എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം എത്തുന്നത്. ഈ മാസം 27 ന് കിനാവള്ളിയുടെ റിലീസ് തീരുമാനിച്ചിരിക്കുകയാണ്.

എന്റെ മെഴുതിരി അത്താഴങ്ങള്‍

എന്റെ മെഴുതിരി അത്താഴങ്ങള്‍

ഒരിടവേളയ്ക്ക് ശേഷം അനൂപ് മേനോന്‍ തിരക്കഥയെഴുതിയ സിനിമയാണ് എന്റെ മെഴുതിരി അത്താഴങ്ങള്‍. ചിത്രത്തിലെ നായകനും അനൂപ് തന്നെയാണ്. റോമാന്റിക് ത്രില്ലറെന്ന് സൂചിപ്പിക്കുന്ന സിനിമയില്‍ മിയ ജോര്‍ജാണ് നായിക. ഇവര്‍ക്കൊപ്പം പുതുമുഖ നടി ഹന്ന, അലന്‍സിയര്‍, ബൈജു, സംവിധായകന്മാരായ ദിലീഷ് പോത്തന്‍, ലാല്‍ ജോസ്, ശ്യാമപ്രസാദ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്റെ മെഴുതിരി അത്താഴങ്ങളും ജൂലൈ 27 ന് തിയറ്ററുകളിലേക്ക് എത്തുമെന്നണ് റിപ്പോര്‍ട്ടുകള്‍.

എന്നാലും ശരത്ത്

എന്നാലും ശരത്ത്

പ്രശസ്ത സംവിധായകന്‍ ബാലചന്ദ്ര മേനോന്‍ ഏറെ കാലത്തിന് ശേഷം സംവിധാനം ചെയ്യുന്ന സിനിമയാണ് എന്നാലും ശരത്ത്. ബാലചന്ദ്ര മേനോന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി കോളേജ് പശ്ചാതലത്തിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാലചന്ദ്ര മേനോന്‍ 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ക്യാംപസ് ചിത്രം നിര്‍മ്മിക്കുന്നതെന്ന പ്രത്യേകതയും എന്നാലും ശരത്തിനുണ്ട്. മലയാള സിനിമയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്ക ബാലചന്ദ്ര മേനോന്‍ ഈ ചിത്രത്തിലൂടെ 40 പുതുമുഖങ്ങളെയാണ് പരിചയപ്പെടുത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X