»   » പ്രേം നസീറിന്റെ ആദ്യ നായികയെ കണ്ടോ? മനസില്‍ ഇപ്പോഴും നസീറിനോട് തന്നെ ആരാധന

പ്രേം നസീറിന്റെ ആദ്യ നായികയെ കണ്ടോ? മനസില്‍ ഇപ്പോഴും നസീറിനോട് തന്നെ ആരാധന

By: Sanviya
Subscribe to Filmibeat Malayalam

അഭിനയരംഗത്ത് എത്തി കുറഞ്ഞ കാലം കൊണ്ട് വെള്ളിത്തിരയില്‍ തിളങ്ങി താരമാണ് നെയ്യാറ്റിന്‍കര കോമളം. ആരായിരിക്കും നെയ്യാറ്റിന്‍കര കോമളം എന്ന് എടുത്ത് പറയേണ്ടതുണ്ടോ? അത് മറ്റാരുമല്ല പ്രേം നസീറിന്റെ ആദ്യ നായികയായി എത്തിയ നടി തന്നെ.

അതിക നാളൊന്നും കോമളം സിനിമയില്‍ ഉണ്ടായിരുന്നില്ല. എങ്കിലും പ്രേം നസീറിന്റെ ആദ്യ നായിക ബഹുമതിക്ക് ഇന്നും അവകാശിയാണ് കോമളം. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് പോയതിന് ശേഷം തിരിച്ചു വന്നുവെങ്കിലും പഴയ കാലത്തെ ചിത്രങ്ങളിലെ പോലെ തിളങ്ങി നില്‍ക്കാന്‍ കോമളത്തിന് കഴിഞ്ഞില്ലെന്നതായിരുന്നു വാസ്തവം.

neyyatinkarakoamalam

ഇപ്പോള്‍ പഴയകാല സിനിമാ ഓര്‍മ്മകളെ താലോലിച്ച് നെയ്യാറ്റിന്‍ കരയിലുള്ള വീട്ടിലാണ് കോമളം താമസിക്കുന്നത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും നസീറിനെ ഓര്‍ക്കുകയാണ്. സിനിമ ഉപേക്ഷിച്ച ശേഷം കോമളത്തിനൊരു വിവാഹ ക്ഷണ കത്ത് ലഭിച്ചു. അത് മറ്റാരുടെയുമായിരുന്നില്ല, പ്രേം നസീറിന്റെ മകന്‍ ഷാനവാസിന്റേതായിരുന്നു.

വിവാഹത്തിന് ചെല്ലുമ്പോള്‍ നസീര്‍ എന്നെ തിരിച്ചറിയുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. എന്നാല്‍ താന്‍ അവിടെയെത്തിയതും നസീര്‍ സ്‌നേഹത്തോടെ എന്റെ അരികിലെത്തി, കൂടെ നിന്നവര്‍ക്കെല്ലാം തന്നെ പരിചയപ്പെടുത്തുകയായിരുന്നു. അദ്ദേഹം തന്നെ തിരിച്ചറിഞ്ഞ ദിവസം ഒരിക്കലും മറക്കാനാവത്തതാണെന്നും കോമളം പറയുന്നു.

English summary
Neyyatinkara Komalam about Nazir.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam