Don't Miss!
- Lifestyle ജോലിയില്‍ പതിവായി പ്രശ്നങ്ങളോ? വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ലേ? വാസ്തുവിലുണ്ട് പരിഹാരം
- News പേഴ്സണൽ ലോൺ കൈയെത്തും ദൂരത്ത്; കെഎസ്എഫ്ഇ ഇല്ലേ പിന്നെന്തിന് ടെൻഷൻ, പലിശ ഇത്രയും കുറവോ?
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലിന് അടുത്തേക്ക്, ഒടിയനെക്കാണാനെത്തിയ നിക് ഉട്ട്, ചിത്രങ്ങള്‍ വൈറല്‍!
Recommended Video
വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരതയെ ഒരു ഫോട്ടോയിലൂടെ ലോകത്തെ അറിയിച്ച ഫോട്ടോഗ്രാഫറായ നിക് ഉട്ട് കേരളസന്ദര്‍ശനത്തിനായി എത്തിയിട്ടുണ്ട്. ജീവന് പണയം വെച്ചായിരുന്നു അന്ന് അദ്ദേഹം ആ ഫോട്ടോ പകര്‍ത്തിയത്. ലോകപ്രശസ്തി നേടിയ ഫോട്ടോഗ്രാഫറെ കാണാന്‍ കഴിഞ്ഞ ദിവസം മമ്മൂട്ടി എത്തിയിരുന്നു. കൊച്ചിയിലെ പിആര്‍ഡി ഓഫീസില്‍ വെച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച. മമ്മൂട്ടിയും നിക് ഉട്ടും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
മമ്മൂട്ടിയെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അദ്ദേഹം മോഹന്‍ലാലിനെ കാണാനായി പാലക്കാട് തേന്കുറിശ്ശിയിലേക്കെത്തിയത്. വിഎ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഒടിയന്റെ അവസാന ഘട്ട ഷെഡ്യൂള്‍ തേന്‍കുറിശ്ശിയില്‍ വെച്ച് പുരോഗമിക്കുകയാണ്. പ്രകാശ് രാജ് ഉള്‍പ്പടെയുള്ളവര്‍ സെറ്റിലുണ്ടായിരുന്നു.
സുപ്രിയയും പൃഥ്വിയും ചുമ്മാ വന്നതല്ല, സോണി പിക്ചേഴ്സിനൊപ്പം കൈ കോര്‍ത്ത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്!
10 നിര്‍മ്മാതാക്കളും 5 സംവിധായകരും കൈയ്യൊഴിഞ്ഞ കുഞ്ഞച്ചന്, മമ്മൂട്ടിയുടെ ജാതകം തന്നെ തിരുത്തി!
മമ്മൂട്ടിയെ കണ്ടു
കേരളത്തിലെത്തിയ നിക് ഉട്ടിനെ സ്വീകരിക്കാന്‍ മമ്മൂട്ടിയും എത്തിയിരുന്നു. കൊച്ചിയില്‍ വെച്ച് ഇരുവരും നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നേരത്തെ അറിയാവുന്നവരപ്പോലെയാണ് അദ്ദേഹം തന്നോട് സംസാരിച്ചത്. അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നായിരുന്നു മമ്മൂട്ടി നിക് ഉട്ടിനെ കണ്ട ശേഷം പറഞ്ഞത്. കേരള സന്ദര്‍ശനത്തില്‍ അദ്ദേഹം സംതൃപ്തനാണെന്നും മെഗാസ്റ്റാര്‍ വ്യക്തമാക്കിയിരുന്നു. പരസ്പരം ഫോട്ടോയ്ക്ക് പോസ് ചെയ്തു ചിത്രങ്ങളെടുത്തുമാണ് ഇവര്‍ പിരിഞ്ഞത്.
മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലിനെ കാണാന്‍
മമ്മൂട്ടിയെ കണ്ടതിന് പിന്നാലെയാണ് അദ്ദേഹം മോഹന്‍ലാലിനെ കാണാനെത്തിയത്. വിഎ ശ്രീകുമാര്‍ മേനോന്റെ ഒടിയന്റെ അവസാന ഘട്ട ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ചിത്രീകരണം നടക്കുന്ന തേന്കുറിശ്ശിയിലെത്തിയാണ് അദ്ദേഹം താരത്തെ കണ്ടത്. സംവിധായകനും അണിയറപ്രവര്‍ത്തകരും ചേര്‍ന്ന് ഗംഭീര വരവേല്‍പ്പാണ് അദ്ദേഹത്തിന് നല്‍കിയത്. തെന്നിന്ത്യന്‍ താരമായ പ്രകാശ് രാജും സെറ്റിലുണ്ടായിരുന്നു. ഒടിയനിലെ സംഘാംഗങ്ങള്‍ക്കൊപ്പം ഉച്ചയൂണും കഴിച്ചാണ് നിക് ഉട്ട് പോയത്. മോഹന്‍ലാലിനെ സന്ദര്ശിച്ചതിനിടയിലെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
മോഹന്‍ലാലും മമ്മൂട്ടിയും
മലയാള സിനിമയിലെ താരരാജാക്കന്മാരായ മോഹന്‍ലാലിനെയും മമ്മൂട്ടിയേയും കുറിച്ച് അഭിമാനം കൊള്ളാത്ത സിനിമാപ്രേമികളുണ്ടോ, പരസ്പര പൂരകങ്ങളായ ഇരുവരെയും കാണണമെന്ന് നിക് ഉട്ട് കരുതിയതില്‍ തെറ്റ് പറയേണ്ടതില്ല. ഇന്ത്യന്‍ സിനിമയുടെ അഭിമാനം വാനോളമുയര്‍ത്തിയ അതുല്യ പ്രതിഭകളെ കാണാതെ പോവുകയെന്ന പറഞ്ഞാല്‍ അതത്ര നല്ലതെന്ന് അദ്ദേഹത്തിനും തോന്നിക്കാണണം. എന്തായാലും ഫാന്‍സ് പ്രവര്‍ത്തകര്‍ ഈ സന്ദര്‍ശനത്തെ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. മമ്മൂട്ടിയെ മാത്രമല്ല മോഹന്‍ലാലിനെയും കണ്ടല്ലോ, ഇക്കാര്യം പറഞ്ഞ് പരസ്പരം പോരടിക്കേണ്ടല്ലോയെന്ന തരത്തിലൊക്കെയാണ് കമന്റുകള്‍.
ഒടിയന് പുരോഗമിക്കുന്നു
ഒടിവിദ്യ ചെയ്യുന്ന ഒടിയന് മാണിക്കനെ കാണാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രമേയവുമായാണ് ചിത്രമെത്തുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രവുമൊക്കെ ക്ഷണനേരം കൊണ്ടാണ് വൈറലാവുന്നത്. ഇന്നുവരെ കാണാത്ത രൂപഭാവത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി 18 കിലോ ശരീരഭാരമാണ് അദ്ദേഹം കുറച്ചത്. ഫ്രാന്‍സില്‍ നിന്നുള്ള വിദഗ്ദ്ധരെത്തിയാണ് അദ്ദേഹത്തെ മെലിയുന്നതിനായി സഹായിച്ചത്. മേക്കോവറുകള്‍ നടത്താറുണ്ടെങ്കിലും ഇതാദ്യമായാണ് അദ്ദേഹം ശാരീരിക തയ്യാറെടുപ്പിന് സമ്മതിച്ചത്.
സംവിധായകനിലുള്ള വിശ്വാസം
കരിയറില്‍ ഇതുവരെ നടത്താത്ത ശാരീരിക തയ്യാറെടുപ്പുകള്‍ നടത്താന്‍ മോഹന്‍ലാല്‍ തയ്യാറായതിന് പിന്നില്‍ സംവിധായകനിലുള്ള വിശ്വാസമാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. മെലിഞ്ഞ രൂപത്തിലുള്ള മോഹന്‍ലാലിനെ കണ്ടപ്പോള്‍ രൂക്ഷ വിമര്‍ശനവുമായി പലരും ആദ്യം രംഗത്തുവന്നിരുന്നുവെങ്കിലും പിന്നീട് മോഹന്‍ലാല്‍ തന്നെ അവരുടെ വായടിപ്പിക്കുന്ന കാഴ്ച കൂടിയാണ് കണ്ടത്. യൗവ്വനാവസ്ഥയിലുള്ള മാണിക്കന്റെ രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. പ്രഭയെന്ന നായികാ കഥാപാത്രമായി മഞ്ജു വാര്യരും അഭിനയിക്കുന്നുണ്ട്. രാവുണ്ണി എന്ന കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലെത്തുന്നുണ്ട്. 70 ദിവസത്തോളമുള്ള ചിത്രീകരണം ഇനിയുമുണ്ടെന്നായിരുന്നു നേരത്തെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.
പിറന്നാള്‍ ദിനത്തില്‍ ടീസര്‍ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ടുകള്‍
സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ ടീസര്‍ മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനമായ മെയ് 21 ന് പുരത്തുവിടുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. പോസ്റ്ററുകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച മാണിക്കന്റെ ടീസര്‍ കാണാനുള്ള കാത്തിരിപ്പിന് എന്നവസാനമാകുമെന്നറിയാനായാണ് ആരാധകരും കാത്തിരിക്കുന്നത്. ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ കഠിനമായ തയ്യാറെടുപ്പുകളെക്കുറിച്ച് സംവിധായകനും വ്യക്തമാക്കിയിരുന്നു. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഎ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ആദ്യ സിനിമ കൂടിയാണ് ഒടിയന്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വീഡിയോ കാണൂ
ഒടിയന്റെ സെറ്റിലേക്കെത്തിയ നിക് ഉട്ട്, മോഹന്‍ലാല്‍ മീഡിയ ക്ലബില്‍ പോസ്റ്റ് ചെയ്ത വീഡിയോ കാണൂ.
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'