ഹൃദയത്തില്‍ ഒരാളുണ്ട്, താന്‍ പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞ് ഷെയ്ന്‍ നിഗം !!

shane nigam, ഷെയിന്‍ നിഗം, ullasam, ഉല്ലാസം

ആദ്യമായി നായകനായി എത്തിയ കിസ്മത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ യുവതാരമാണ് ഷെയ്ന്‍ നിഗം.തനിക്ക് ലഭിച്ച എല്ലാ കഥാപാത്രങ്ങളെയും മികച്ചരീതിയില്‍ പ്രേക്ഷകര്‍ക്കു മുമ്പില്‍ അവതരിപ്പിക്കുന്ന താരത്തിന് ഇന്ന് കൈനിറയെ സിനിമകളാണ്.'കിസ്മത്തി'ല്‍ തുടങ്ങി ഇന്ന് 'ഇഷ്‌ക്കി'ലെ സച്ചിയായി ഷെയിന്‍ മികച്ച അഭിനയം കാഴ്ചവെക്കുമ്പോള്‍ അബിയുടെ മകന്‍ എന്നതിലുപരി മറ്റു താരമക്കളോടൊന്നും തോന്നാത്ത ഒരു സ്‌നേഹം പ്രേക്ഷകര്‍ക്ക് ഷെയിനിനോട് ഉണ്ട്.അതുകൊണ്ടുതന്നെയാണ് ഷെയിന്റെ എല്ലാ കഥാപാത്രങ്ങളെയും അവര്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നതും.

shane nigam

കാമുകവേഷങ്ങള്‍ ഇത്രത്തോളം ഭംഗിയായി അവതരിപ്പിക്കാന്‍ മലയാളത്തില്‍ ഇന്ന് മറ്റൊരു യൂത്തനില്ല എന്നു തന്നെ പറയാം.അതുകൊണ്ടു തന്നെ ഷെയ്ന്‍ കാമുകനായി എത്തുന്ന ചിത്രങ്ങള്‍ക്കായി പ്രേക്ഷകര്‍ കാത്തിരിപ്പാണ്‌.ഷെയ്ന്‍ കാമുകനായി എത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഇന്നും അത്ഭുതമാണ്, കാരണം അത്രത്തോളം ഭംഗിയായും അനായാസമായുമാണ് താരം കാമുകനായി അഭിനയിക്കുന്നത്.ഈടയിലെയും, കിസ്മത്തിലെയും ഇഷ്‌ക്കിലെയും അഭിനയം കാണുമ്പോള്‍ താരം കാമുകനായി
അഭിനയിക്കുകയല്ല ജീവിക്കുകയാണ് എന്നുവരെ പ്രേക്ഷകര്‍ പറഞ്ഞിട്ടുണ്ട്.ഒടുവിലിതാ പ്രേക്ഷകരുടെ സംശയത്തിനുള്ള മറുപടിയും എത്തിയിരിക്കുകയാണ് 'ഷെയിന്‍ നിഗം പ്രണയത്തിലാണ്'.

''ഒരാളുടെ ഹൃദയത്തില്‍ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉണ്ടെങ്കില്‍ മാത്രമേ അയാള്‍ക്ക്‌ കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ.അതെ,ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്''.ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രണയത്തെ കുറിച്ച് താരം മനസ്സു തുറന്നത്.എന്നാല്‍ തന്റെ ഹൃദയം കവര്‍ന്നത് ആരാണ് എന്ന കാര്യം താരം വെളിപെടുത്തിയിട്ടില്ല.''കിസ്മത്തിലെ ഇര്‍ഫാന്റെയും കുമ്പളങ്ങി നൈറ്റ്‌സിലെ ബോബിയുടെയും കെയര്‍ ഓഫ് സൈറാ ബാനുവിലെ ജോഷ്വയുടെയും മൂന്നിലൊന്ന് സ്വഭാവങ്ങള്‍ ചേര്‍ത്തുവെച്ചാല്‍ യഥാര്‍ത്ഥ ജീവിതത്തിലെ ഷെയ്ന്‍ ആവുമെന്നും'' താരം അഭിമുഖത്തില്‍ പറയുന്നു.''താന്‍ ഇതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും അടുപ്പം തോന്നിയ കഥാപാത്രം കിസ്മത്തിലെ ഇര്‍ഫാന്‍ ആണ്.ഒരു പക്ഷേ അത് തന്റെ ആദ്യ നായക വേഷം ആയതുകൊണ്ടാവാം.കിസ്മത്തിലെ ഇര്‍ഫാന്‍ കഴിഞ്ഞാല്‍ കുമ്പളങ്ങി നൈറ്റ്‌സിലെ ബോബിയും കെയര്‍ ഓഫ് സൈറാ ബാനുവിലെ ജോഷ്വയുമാണ് തന്നോട് അടുത്ത് നില്‍ക്കുന്നതും'' എന്നാണ് കഥാപാത്രങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഷെയ്ന്‍ നല്‍കിയ മറുപടി.

നവാഗതനായ ജീവൻ ജോജോ സംവിധാനം ചെയ്യുന്ന ഉല്ലാസം ആണ് ഷെയ്ന്‍ നായകനായി എത്തുന്ന പുതിയ ചിത്രം.ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയിൻ നിഗം ചിത്രത്തിലെത്തുന്നത്.രഞ്ജിത്ത് ശങ്കർ, ജിത്തു ജോസഫ്, എന്നിവരുടെ കൂട സംവിധാന സഹായിയായിരുന്ന ജീവൻ ജോജോയുടെ ആദ്യ സംവിധാന ചിത്രമാണ് ഉല്ലാസം.പ്രവീൺ ബാലകൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X