»   »  sudani: ലഭിച്ചത് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ!!എല്ലാവരും കൂടെ നിൽക്കണം, തെളിവ് നിരത്തി സുഡുമോൻ

sudani: ലഭിച്ചത് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ!!എല്ലാവരും കൂടെ നിൽക്കണം, തെളിവ് നിരത്തി സുഡുമോൻ

Written By:
Subscribe to Filmibeat Malayalam

സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തെ കുറിച്ചാണ്. നിർമ്മാതാക്കൾക്കെതിരെ ഗുരുതര അരോപണം ഉന്നയിച്ച് നൈജീരിയൻ താരം സമൂവൽ രംഗത്തെത്തിയിരുന്നു. തനിയ്ക്ക് 5 ലക്ഷം രൂപയിൽ താഴെ മാത്രമാണ് പ്രതിഫലം നൽകിയതെന്നു അത് താനൊരു കറുത്ത വർഗക്കാരനായതു കൊണ്ടു മാണെന്നുള്ള ആരോപണങ്ങൾ താരം ഉന്നിച്ചിരുന്നു. ഈ വിവാദ പ്രസ്താവനയാണ് ആരോപണങ്ങൾക്ക് തുടക്കമായത്.

samuel

തുക മു‍ഴുവനും നല്‍കി; അദ്ദേഹത്തിന്റേത് തെറ്റിധാരണ മാത്രം, നിർമ്മാതാക്കൾ പറയുന്നതിങ്ങനെ...


സമൂവലിന്റെ ആരോപണങ്ങൾ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വൻ ചർച്ചയായിരുന്നു. സംഭവം വിവാദമായപ്പോൾ ആരോപണങ്ങൾക്ക് മറുപടിയുമായി ചിത്രത്തിന്റെ നിർമ്മാതാക്കളായ സമീർ തഹിറും ഷൈജുവു രംഗത്തെത്തിയിരുന്നു. നിർമ്മാണ കമ്പനിയായ ഹാപ്പി അവേഴ്സ് എന്റർടൈൻമെന്റ്സിന്റെ ഫേസ്ബുക്കിൽ പോജിലായിരുന്നു ഇവരുടെ വിശദീകരണം. എന്നാൽ ഇതു കൊണ്ടെന്നും പ്രശ്നം തീരുന്നില്ല. വീണ്ടും സമുവൽ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന് തനിയ്ക്ക് ലഭിച്ച പ്രതിഫലത്തിന്റെ കണക്ക് ഉൾപ്പെടെ താരം പുറത്ത് വിട്ടുണ്ട്.


തൂവെണ്ണിലാ പാല്‍ത്തുള്ളിപോൽ' മോഹൻലാലിലെ വീഡിയോ ഗാനം പുറത്ത്, പാട്ട് കാണാം...


സുഡാനിയിലെ പ്രതിഫലം

ചിലവ് ഉൾപ്പെടെ ഒരു ലക്ഷത്തിൽ എൺപതിനായിരം രൂപയാണ് സുഡാനി ഫ്രം നൈജീരിയയിൽ അഭിനയിച്ചതിന് പ്രതിഫലമായി നൽകിയത്. ചെറിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രമാണെന്ന് ആദ്യമേ തന്നെ അറിയാമായിരുന്നു. കേരളത്തിന്റെ ഭംഗിയും, അനുകമ്പയും അറിയാൻ കൂടിയാണ് സുഡാനിയുടെ കരാറിൽ ഒപ്പിട്ടതെന്നും സാമൂവൽ പറഞ്ഞു. കരളത്തിൽ മാത്രമല്ല ഇന്ത്യയുടെ മറ്റുളള സംസ്ഥാനങ്ങളിലും യുഎഇ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും റോയൽറ്റി നൽകാതെ ചിത്രം റിലീസ് ചെയ്യാൻ ഉദ്യേശമുണ്ടെന്നും ഇതു താൻ അറിഞ്ഞ സംഭവമല്ലെന്നും സാമുവൽ പറഞ്ഞു.വേതനത്തിന്റെ കാര്യം അറിയിച്ചിരുന്നു

പ്രതിഫലം കുറവാണെന്നു താൻ ഷൂട്ടിങ്ങിന് ചെന്നപ്പോഴെ താൻ അവരോടു പറഞ്ഞിരുന്നു. ഇത് ചെറിയ ബജറ്റ് ചിത്രമാണെന്നും സിനിമ വിജയിച്ചാൽ, നാട്ടിലേയ്ക്ക് മടങ്ങി പോകുന്നതിനു മുൻപ് ഒരു നല്ലൊരു തുക നൽകാമെന്നും നിർമ്മാതാക്കൾ പറഞ്ഞിരുന്നു. എന്നാൽ അവർ പിന്നീട് ഈ വാക്ക് പാലിച്ചിരുന്നില്ല. സിഡ്നിയുടെ ടെലിവിഷൻ പരമ്പരയ്ക്ക് ഇതിലും മൂന്ന് മടങ്ങ് പ്രതിഫലം തനിയ്ക്ക് ലഭിക്കുന്നുണ്ട്. പ്രതിഫലത്തിനു പുറമെ ദിവസേനെയുള്ള അലവൻസും തനിയ്ക്ക് കിട്ടാറുണ്ടായിരുന്നുവെന്നും സമൂവൽ പറഞ്ഞു. അതും തന്റെ പതിനാറാം വയസിൽ.


എയർ പോർട്ട് ചിലവ്

മടങ്ങി പോകുമ്പോൾ എർപോർട്ട് ചിലവിനായി തനിയ്ക്ക് നൽകിയത് വെറും 7000 രൂപ മാത്രമായിരുന്നു. ആ ദേഷ്യത്തിൽ ദുബായിൽ എത്തിയ ശേഷം നിർമ്മാതാക്കൾക്ക് മെയിൽ അയച്ചിരുന്നു. പിന്നീട് എപ്പോഴെങ്കിലും തന്നെ ആവശ്യമുണ്ടെങ്കിൽ കൂടുതൽ പണം നൽകണമെന്നായിരുന്നു മെയിൽ. അവർക്ക് ദുബായിൽ ചിത്രത്തിന്റെ പ്രമോഷനു വേണ്ടി തന്നെ ആവശ്യമുണ്ട്. അതേസമയം താൻ അയച്ച മെയിലിനു അവർ ഇതുവരെ മറുപടി നൽകിയിട്ടില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് താൻ കടത്തു പേയ്ക്കേണ്ടിരിക്കുന്നതെന്നും താരം പറഞ്ഞു.കേരള ജനതയുടെ പിന്തുണ

കേരളീയരുടേയും മലയാള സിനിമ പ്രവർത്തകരുടേയും പിന്തുണ ഉദ്യേശിച്ചാണ് ഇക്കാര്യങ്ങൾ താൻ ഇവിടെ പറഞ്ഞത്. അല്ലെതെ കേരളത്തിനെയോ അവിടത്തെ ജനങ്ങളേയോ നാണം കൊടുത്താൻ വേണ്ടിയല്ല. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിൽ തനിയ്ക്ക് അർഹിക്കുന്ന പ്രതിഫലം വാങ്ങി തരാൻ കഴിയുന്ന സഹായം നൽകാനാണ് താൻ ആവശ്യപ്പെടുന്നത്. ആദ്യം താൻ മനസിലാക്കിയത് തന്റെ പ്രായവും കളറുമാണ് ചൂഷണം ചെയ്യാൻ കാരണമായതെന്ന്. എന്നാൽ അതല്ലെന്ന് ഇപ്പോഴാണ് മനസിലായത്. താൻ അപമാനിക്കപ്പെടുകയും ചതിക്കപ്പെടുകയും ആയിരുന്നു. തനിയ്ക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ കേരള ജനതയുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് താൻ അഭ്യർഥിക്കുകയാണെന്നും സമുവൽ കുറിച്ചു.


പരാതി പറഞ്ഞിട്ടില്ല

സുഡാനിയുടെ സെറ്റില്‍ അറിയാത്ത സ്ഥലത്ത് രാത്രി തങ്ങുകയും അറിയാത്ത ആഹാരം എനിക്ക് കഴിക്കേണ്ടിയും വന്നിട്ടുണ്ട്. ഞാന്‍ ഒരിക്കലും അതൊന്നു ചോദ്യം ചെയ്തിട്ടില്ലെന്നും താരം പറഞ്ഞു. സിനിമയുടെ വിജയത്തിനു വേണ്ടി തനിയ്ക്ക് ആകുന്ന വിധം പ്രയത്നിച്ചിട്ടുണ്ടെന്നും താരം ഇതിനും മുൻപ് പറഞ്ഞിട്ടുണ്ടായിരുന്നു.
 ഫേസ്ബുക്ക് പോസ്റ്റ് ചുവടെ


English summary
Nigerian actor no longer believes racism was behind Malayalam film salary

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X