സുഡുമോൻ വീണ്ടും മലയാളത്തിലേയ്ക്ക് തിരിച്ചു വരുന്നു!! ഇത്തവണ നായകനല്ല വില്ലൻ....
പർപ്പിൾ എന്ന ചിത്രത്തിലാണ് സിഡുമോൻ വില്ലനായി എത്തുന്നത്.
സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി കൂടിയ താരമാണ് നൈജീരിയൻ താരം സാമുവൽ റോബിൻസൺ. മലപ്പുറവും ഫുട്ബോളും പ്രമേയമാക്കി സക്കറിയ്യ സംവിധാനം ചെയ്ത ഒറ്റ ചിത്രത്തിലൂടെയാണ് സമുലസ്‍ മലയാളിയുടെ പ്രിയങ്കരനായ സിഡുമോനായി മാറിയത്. എന്നാൽ കേരളീയരുടെ പ്രിയപ്പെട്ട സിഡുമോൻ വീണ്ടും മലയാളത്തിലേയ്ക്ക് വരുകയാണ്.

കഴിഞ്ഞ തവണ നായകനായെങ്കിൽ ഇത്തവണ വില്ലനായിട്ടാണ് സമൂവൽ എത്തുന്നത്. കാഞ്ചനമാല കേബിൾ ടിവി എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകൻ പാർത്ഥസാരഥി ഒരുക്കുന്ന പർപ്പിൾ എന്ന ചിത്രത്തിലാണ് സിഡുമോൻ വില്ലനായി എത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് പർപ്പിൾ. വിഷ്ണു വിനയൻ, വിഷ്ണു ഗോവിന്ദ്, ഋഷി പ്രകാശ്, മറീന മൈക്കിൾ, നിഹാരിക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സൗബിൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സുഡാനി ഫ്രം നൈജിരിയയിൽ ഫുട്ബോൽ കളിക്കാരന്റെ വേഷത്തിലാണ് താരം എത്തിയത്. പ്രേക്ഷക പ്രശംസ്തയും ഒപ്പം നിരൂപക പ്രശംസ്തയും ഒരു പോലെ നേടിയ ചിത്രമായിരുന്നു സക്കരിയ്യയുടെ സുഡാനി. എന്നാൽ ചിത്രം വൻ വിജയമായിരുന്നെങ്കിലും സിനിമയെ ചുറ്റിപ്പറ്റി വിവാദങ്ങൾ തലപൊക്കിയിരുന്നു. തനിയ്ക്ക് അർഹിക്കുന്ന വേദനം തന്നില്ലെന്നും തനിയ്ക്ക് നേരെ വിവേചനം കാണിച്ചുവെന്നും സുമവേൽ ആരോപിച്ചിരുന്നു. ഇത് വൻ വിവാദമായിരുന്നു. പ്രശ്നം സർക്കാരിൽ വരെ എത്തിയിരുന്നു. പിന്നീട് സിഡുമോന് പണം നൽകി പ്രശ്നം പരിഹരിക്കുകയായിരുന്നു


Click it and Unblock the Notifications











