Sudani from Nigeria:സുഡാനി ഫ്രം നൈജീരിയെ കുറിച്ച് നൈജീരിയൻ മാധ്യമങ്ങൾ എഴുതിയതിങ്ങനെ! സുഡുമോൻ കലക്കി

മജീദിന്റെ സെവൻസ് ഫുട്ബോൾ ടീമിൽ കളിക്കാനായി എത്തുന്ന നൈജീരിയക്കാരനെയാണ് സമുവൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോൾ മലയാളികളുടെ സംസാര വിഷയം സുഡാനി ഫ്രം നൈജിരയയിലെ സാമൂവലിനെ കുറിച്ചാണ്. കേരളക്കരയ്ക്ക് ഈ ആഫ്രിക്കക്കാരനെ തന്നെ പോതിച്ചിരിക്കുന്നു. ഇപ്പോൾ പുറത്തു വരുന്ന വാർത്തകളിൽ തരം ഇ സുഡാനി തന്നെയാണ്. എന്നാൽ കേരളത്തിലെ ഈ ചിത്രത്തിനെ കുറിച്ചുള്ള ചർച്ച ഇപ്പോൾ നൈജീരിയയിലും സജീവമാകുകയാണ്. കേരളത്തിലെ മാധ്യമങ്ങളിൽ ചർച്ചയായതു പോലെ ആഫ്രിക്കൻ മാധ്യമങ്ങളും ഇപ്പോൾ സംസാരിക്കുന്നത് സുഡാനി ഫ്രം നൈജിരിയെ കുറിച്ചാണ്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായാണ് ഒരു നൈജീരിയക്കാരൻ ചിത്രത്തിൽ അഭിനിയിക്കുന്നത്.

samel

മജീദ് എന്ന കഥാപാത്രത്തെയാണ് സൗബിൻ ഷാഹർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മജീദിന്റെ സെവൻസ് ഫുട്ബോൾ ടീമിൽ കളിക്കാനായി എത്തുന്ന നൈജീരിയക്കാരനെയാണ് സമുവൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അതെ സമയം സമുവൽ അഭിനയിച്ചത് ബോളിവുഡ് ചിത്രത്തിലാണെന്നാണ് നൈജിരിയൻ ഒൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു ഇന്ത്യൻ ചിത്രത്തിൽ വേഷമിട്ട ആഫ്രിക്കൻ താരമാണ് താനെന്നും സാമുവൽ പറയുന്നുണ്ട്. നൈജിരിയയുടേയും ആഫ്രിക്കയുടേയും നേട്ടമായിട്ടാണ് ഇതിനെ കാണുന്നതെന്ന് നൈജീരിയൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സമുവൽ പറഞ്ഞു.

മലപ്പുറത്തിന്റെ ഫുട്ബോൾ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. ഒരു ഫുട്ബോൾ ഭ്രാന്തനായ മജീദിന്റെ ടീമിലേയ്ക്ക് സമുവൽ എത്തുകയും. സമുവൽ അയാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളും സംഭവ വികാസങ്ങളുമാണ് ചിത്രത്തിൽ. സാമുവൽ എന്ന നൈജിരിയക്കാരനോട് നാട്ടുകാർക്ക് തോന്നുന്ന സ്നേഹവും അടുപ്പത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. 2013 ലാണ് സമുവേലിന്റെ സിനിമ ജീവിതം അരംഭിച്ചത്. ഇപ്പോൾ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചു വരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X