»   » നിശ്ചയത്തിന് ശേഷം യുവനടന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി? ആ വിവാഹം മുടങ്ങാന്‍ കാരണം?

നിശ്ചയത്തിന് ശേഷം യുവനടന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി? ആ വിവാഹം മുടങ്ങാന്‍ കാരണം?

By: Rohini
Subscribe to Filmibeat Malayalam

താരങ്ങളുടെ പ്രണയ ഗോസിപ്പുകളും വിവാഹവുമൊക്കെ എന്നും ഗോസിപ്പു കോളങ്ങളില്‍ ചൂടുള്ള വാര്‍ത്തയാണ്. സെലിബ്രിറ്റി കപ്പിള്‍സിന്റെ ബ്രേക്കപ്പും പാപ്പരാസികള്‍ ആഘോഷിക്കും. അങ്ങനെ ഏറ്റവുമൊടുവില്‍ കിട്ടിയത് തെലുങ്ക് യുവതാരം നിഖില്‍ സിദ്ധാര്‍ത്ഥിനെയാണ്.

ഫഹദിന് വീണ്ടും പിഴയ്ക്കുന്നു, റോള്‍ മോഡല്‍ വരുത്തിവച്ചത് കോടികളുടെ നഷ്ടം!!

ഹൈദരാബാദിലെ തേജ്വസിനി എന്ന പെണ്‍കുട്ടിയുമായി നിഖിലിന്റെ വിവാഹം നിശ്ചയം കഴിഞ്ഞു എന്നും, നിശ്ചയത്തിന് ശേഷം ജാതക ദോഷത്തിന്റെ പേര് പറഞ്ഞ് നടന്‍ പിന്മാറി എന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍. എന്താണ് സത്യാവസ്ഥ എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ നിഖില്‍.

പ്രചരിച്ച വാര്‍ത്തകള്‍

നിഖിലിന്റെയും തേജസ്വിനിയുടെയും വിവാഹം നിശ്ചയിച്ചു എന്നും. ഡിസംബറില്‍ വിവാഹ നടക്കാനിരിക്കെ ജാതകദോഷത്തിന്റെ കാര്യം പറഞ്ഞ് നിഖില്‍ പിന്മാറി എന്നുമാണ് പ്രചരിച്ച വാര്‍ത്തകള്‍.

നിഖില്‍ പറയുന്നത്

എന്നാല്‍ തന്റെ വിവാഹം നിശ്ചയിച്ചിരുന്നില്ല എന്ന് നിഖില്‍ വ്യക്തമാക്കുന്നു. വീട്ടുകാര്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നു. ആ വിവാഹം നടത്താന്‍ ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ചില ചടങ്ങുകള്‍ നടത്തി. അതിന്റെ ഭാഗമായി ജാതകം നോക്കിയപ്പോള്‍ ചേര്‍ച്ചയില്ല എന്ന് കണ്ടു ഉപേക്ഷിച്ചു. അല്ലാതെ നിശ്ചയം കഴിഞ്ഞിട്ടില്ല- നിഖില്‍ പറഞ്ഞു

വളരെ പരിതാപകരം

ഇത് വളരെ പരിതാപകരമായ സംഭവമാണ്. ഞങ്ങള്‍ ഒന്നും അന്തിമമായി തീരുമാനിച്ചിരുന്നില്ല. എന്നിട്ടും ഒരു പെണ്‍കുട്ടിയുടെ പേര് അനാവശ്യമായി പരസ്യമായി വലിച്ചിഴച്ച് അപമാനിക്കുന്നത് മോശം പ്രവണതയാണ് എന്ന് നിഖില്‍ പറഞ്ഞു.

കെട്ടാന്‍ തിരക്കില്ല

മാത്രമല്ല തനിക്കിപ്പോള്‍ വിവാഹം കഴിക്കാന്‍ തിടുക്കം ഒന്നുമില്ല എന്ന് നിഖില്‍ പറയുന്നു. രണ്ട് വര്‍ഷം കൂടെ ഇതുപോലെ ഫ്രീ ആയി പാറി നടക്കാന്‍ ഞാന്‍ അമ്മയോട് അനുവാദം ചോദിച്ചിട്ടുണ്ട്. അതുകൊണ്ട് അടുത്തെങ്ങും വിവാഹമുണ്ടാവില്ല.

കരിയറില്‍ ശ്രദ്ധ

ഇപ്പോള്‍ കരിയറിലാണ് ശ്രദ്ധ. പ്രതീക്ഷയുള്ള കുറച്ച് സിനിമകള്‍ കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ എനിക്ക് അതൊക്കെ ആസ്വദിക്കണം. കിറുക്ക് പാര്‍ട്ടി എന്ന കന്നട ബ്ലോക്ബസ്റ്റര്‍ ഹിറ്റ് ചിത്രത്തിന്റെ റീമേക്കിലാണ് നിലവില്‍ നിഖില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

ആരാധകര്‍ക്ക് വേണ്ടി

തന്റെ വിവാഹം സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ ഇവിടെ പരക്കുമ്പോള്‍ ഞാന്‍ യു എസ്സില്‍ ആയിരുന്നു. തിരിച്ചുവന്ന സോഷ്യല്‍ മീഡിയ നോക്കുമ്പോള്‍, ഇപ്പോള്‍ വിവാഹം ചെയ്യരുതേ.. കരിയറില്‍ ശ്രദ്ധിക്കൂ എന്നൊക്കെ പറഞ്ഞ് ആരാധകര്‍ സന്ദേശം അയച്ചിരിയ്ക്കുന്നു. എനിക്കവരെ വിഷമിപ്പിക്കേണ്ട - നിഖില്‍ പറഞ്ഞു.

English summary
Nikhil Siddharth: I wasn’t engaged, there was no December wedding & I am not getting married anytime soon!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam