ജയറാമിന്റെ പെങ്ങള്‍ ദിലീപിന്റെ നായികയാകുന്നു!

By Aswini

ജയറാമിന്റെ പെങ്ങള്‍ എന്ന് കേട്ട് തെറ്റിദ്ധരിക്കരുത്. മലയാളികള്‍ക്ക് ഈ നടിയെ പരിചയം അങ്ങനെയാണ്. 2009 ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന ചിത്രത്തില്‍ ജയറാമിന്റെ പെങ്ങളായി എത്തിയ നിഖില പവിത്രനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. നിഖില നായികാ നിരയിലേക്ക് ഉയരുന്നു.

ദിലീപിന്റെ നായികയായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിമാര്‍ അത്തിരിയാണ്. അതില്‍ ഒരാളാകാന്‍ ഇനി നിഖിലയും റെഡി. ശ്രീ ബാല കെ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് 24 ഇന്റു 7 എന്ന ചിത്രത്തിലാണ് നിഖില നായികയായി അരങ്ങേറ്റം കുറിയ്ക്കുന്നത്.

dileep-nikhila

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ആദ്യ ചിത്രത്തിന് ശേഷം നിഖില മലയാളത്തില്‍ പിന്നെ അഭിനയിച്ചിട്ടില്ല. അതിന ശേഷം തമിഴില്‍ ഒന്ന് രണ്ട് ചിത്രങ്ങളില്‍ വേഷമിട്ടിരുന്നു.

മാധ്യമ രംഗത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയ ചിത്രമാണ് ലവ് 24 ഇന്റു 7. ജീവിതം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു എന്ന ടാഗ് ലൈനോടുകൂടി വരുന്ന ചിത്രത്തില്‍ ദിലീപ് ഒരു മാധ്യമപ്രവര്‍ത്തകനാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം സുഹാസിനി വീണ്ടും മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ശ്രീബാല തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും. ദിലീപിന്റെ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ശ്രീനിവാസന്‍, ലെന, ശങ്കര്‍ രാമകൃഷ്ണന്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ശശി കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X