'ദിലീപേട്ടന്‍ എനിക്കെല്ലാം വളരെ എളുപ്പമാക്കി'
ശ്രീബാല കെ മോനന്‍ ദിലീപിനെ നായകനാക്കി ഒരുക്കുന്ന ലവ് 24x7 എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഒരു പുതുമുഖ നായികയെ കൂടെ ലഭിയ്ക്കുകയാണ്. ഭാഗ്യ ദേവത എന്ന ചിത്രത്തില്‍ നയാകനായ ജയറാമിന്റെ സഹോദരിയായെത്തിയ നിഖില ജനപ്രിയ നായകന്റെ നായികയായി വെള്ളിത്തിരയില്‍ അരങ്ങേറുകയാണ്.
ആദ്യ ദിവസങ്ങളിലൊക്കെ തനിയ്ക്ക് നല്ല ഭയമുണ്ടായിരുന്നു എന്ന് നിഖില പറയുന്നു. ദിലീപേട്ടനാണ് അതൊക്കെ മാറ്റിയെടുത്തത്. വളരെ ഡൗണ്‍ ടു എര്‍ത്ത് പേഴ്‌സണാണ് ദിലീപ് എന്നാണ് നിഖിലയുടെ അഭിപ്രായം.

നല്ലൊരു സഹപ്രവര്‍ത്തകന്‍ കൂടെയാണ്. ഷൂട്ടിങ് സമയത്ത് എനിക്ക് പലതും എളുപ്പമാക്കി തന്നത് ദിലീപേട്ടനാണ്. ഒരു വാര്‍ത്ത അവതാരകന്റെ വേഷത്തിലാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്- നിഖില പറഞ്ഞു.
അഞ്ച് വര്‍ഷത്തോളെ സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായികയായി പ്രവൃത്തിച്ച ശ്രീബാലയുടെ ആദ്യത്തെ സംവിധായന സംരംഭമാണ് ലവ് 24x7. ശ്രീനിവാസന്‍, സുഹാസിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











