യമണ്ടന്‍ പ്രേമകഥ സെറ്റില്‍ ദുല്‍ഖറിനൊപ്പം പിറന്നാളാഘോഷിച്ച് നിഖില! വൈറലായി ചിത്രങ്ങള്‍! കാണൂ
അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ താരമാണ് നിഖില വിമല്‍. വിനീത് ശ്രീനിവാസന്‍ നായകവേഷത്തില്‍ എത്തിയ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനം തന്നെയായിരുന്നു നടി നടത്തിയിരുന്നത്. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം മലയാളത്തില്‍ തിരക്കേറിയ നായികയായും നിഖില മാറിയിരുന്നു.
ചിത്രത്തിനു പിന്നാലെയെത്തിയ നിഖിലയുടെ ഞാന്‍ പ്രകാശനും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടി മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ദുല്‍ഖറിന്റെ ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിലാണ് നടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ സെറ്റില്‍ നിന്നുളള നിഖിലയുടെ പിറന്നാളോഘോഷ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

ദുല്‍ഖറിന്റെ നായികയായി നിഖില
ദുല്‍ഖര്‍ സല്‍മാന്റെ നായികയായി നിഖില ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഒരു യമണ്ടന്‍ പ്രേമകഥ. ചിത്രത്തില്‍ ദുല്‍ഖറിന്റെ രണ്ടു നായികമാരില്‍ ഒരാളായിട്ടാണ് നടി എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നവാഗതനായ ബിസി നൗഫലാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അടുത്തിടെയായിരുന്നു പുറത്തുവന്നത്. ഒരു മാസ് എന്റര്‍ടെയ്‌നറായിട്ടാണ് ദുല്‍ഖറിന്റെ ഒരു യമണ്ടന്‍ പ്രേമകഥ ഒരുങ്ങുന്നത

യമണ്ടന്‍ പ്രേമകഥ വരുന്നു
സിനിമ വിഷുവിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നതെങ്കിലും പിന്നീട് റിലീസ് മാറ്റിയിരുന്നു. ചിത്രത്തിന്റെ ഭൂരിഭാഗം സീനുകളും നേരത്തെ പൂര്‍ത്തിയായിരുന്നു. ഇപ്പോള്‍ വിദേശത്ത് ഒരു ഗാനരംഗത്തിന്റെ ചിത്രീകരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഗാനരംഗം പൂര്‍ത്തിയാവുന്നതോടെ സിനിമയുടെ ചിത്രീകരണവും അവസാനിക്കുമെന്നാണ് അറിയുന്നത്.

നടിയുടെ പിറന്നാള്‍
യമണ്ടന്‍ പ്രേമകഥയുടെ ഷൂട്ടിംഗിനിടെയായിരുന്നു നിഖില വിമലിന്റെ പിറന്നാള്‍ അണിയറ പ്രവര്‍ത്തകര്‍ ആഘോഷിച്ചിരുന്നത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തിരുന്നു. പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ദുല്‍ഖറിനു പുറമെ ജേക്കബ് ഗ്രിഗറി, ബിബിന്‍ ജോര്‍ജ്ജ്,വിഷ്ണു ഉണ്ണികൃഷ്ണന്‍,പ്രസന്ന മാസ്റ്റര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു

വൈറലായി ചിത്രങ്ങള്‍
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്നാണ് ഇത്തവണ ദുല്‍ഖര്‍ ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.തീവണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടി സംയുക്ത മേനോനാണ് ചിത്രത്തിലെ മറ്റൊരു നായിക. സലീംകുമാര്‍,സൗബിന്‍ ഷാഹിര്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍,ബിബിന്‍ ജോര്‍ജ്ജ്,ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.നാദിര്‍ഷയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്.

റിലീസ്
ചിത്രീകരണം പൂര്‍ത്തിയാവുന്നതോടെ യമണ്ടന്‍ പ്രേമകഥയുടെ ആദ്യ ടീസറിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം എപ്രിലില്‍ തന്നെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. ഒരിടവേളയ്ക്കു ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. സോളോയ്ക്ക് ശേഷം അന്യഭാഷാ ചിത്രങ്ങളിലായിരുന്നു ദുല്‍ഖര്‍ കൂടുതലായും അഭിനയിച്ചിരുന്നത്.


Click it and Unblock the Notifications











