ജൂനിയര്‍ ആര്‍ടിസ്റ്റുകളോട് സംസാരിക്കും,കാരവാന്‍ നല്‍കാറുണ്ട്; എന്റേത് ആക്ടിവിസമല്ല, ഉത്തരവാദിത്തമാണ്
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. നിഖിലയുടെ ഏറ്റവും പുതിയ ചിത്രം ഗുരുവായൂര്‍ അമ്പല നടയിലാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വന്ന അഭിമുഖത്തില്‍ നിഖില പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്. നിഖില സര്‍ക്കാരിന്റെ സിനിമ നയ രൂപീകരണ കമ്മിറ്റിയുടെ ഭാഗമാണ്.
കമ്മിറ്റി അംഗം എന്ന നിലയില്‍ താന്‍ ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ അടുത്ത് സംസാരിക്കാറുണ്ടെന്നും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാറുണ്ടെന്നും പറയുകയാണ് നടി. സെറ്റില്‍ കംഫര്‍ട്ടബിള്‍ ആണോ, ആരുടെ അടുത്ത് നിന്നെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവാറുണ്ടോ എന്നൊക്കെ ഞാന്‍ ചോദിക്കാറുണ്ടെന്നും വേണ്ടി വന്നാല്‍ ആക്ഷന്‍ എടുക്കുന്നതിനുള്ള നടപടികള്‍ ഇന്റേര്‍ണല്‍ കംപ്ലയിന്‍സ് കമ്മിറ്റിയുടെ ഭാഗമായി ചെയ്യാറുണ്ടെന്നും നടി പറയുന്നു.

നയ രൂപീകരണ കമ്മിറ്റിക്ക് വേണ്ടി സംസാരിക്കുന്നതാണെങ്കിലും സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന എല്ലാ മേഖലയിലുമുള്ള ആള്‍ക്കാരുടെ അടുത്ത് സംസാരിച്ച് അവരുടെ ആവശ്യങ്ങള്‍ അറിയുക എന്നുള്ളതാണ് ഫസ്റ്റ് സ്റ്റെപ്പ് ആയിട്ട് ചെയ്യുന്നത്. അതിന് ശേഷം അതെല്ലാം കൂടി വെച്ച് ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്തത്. അതില്‍ ഗവണ്‍മെന്റിന് വേണ്ടുന്ന കാര്യങ്ങള്‍ അപ്രൂവ് ചെയ്യുക എന്നുള്ളതാണ് ഇതിന്റെ രീതി.
എന്റെ അടുത്ത് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍, സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ ആവശ്യങ്ങള്‍, സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ ആവശ്യങ്ങള്‍ ചോദിച്ചറിയുക തുടങ്ങിയ കാര്യങ്ങളാണ്. ഞാന്‍ വര്‍ക്ക് ചെയ്യുന്ന എല്ലാ സിനിമയിലും ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ ആവശ്യങ്ങള്‍ എന്താണെന്ന് ചോദിക്കാറുണ്ട്.
കോഡിനേറ്റേഴ്‌സിന്റെ അടുത്ത് സംസാരിക്കാറുണ്ട്. വര്‍ക്ക് ചെയ്യുന്ന സ്‌പേസില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ, ഇനി എന്താണ് വേണ്ടത് എന്നൊക്കെ ഞാന്‍ വര്‍ക്ക് ചെയ്യുന്ന സിനിമകളില്‍ എല്ലാവരുടെ അടുത്തും ചോദിക്കാറുണ്ടെന്നും നിഖില പറയുന്നു. കമ്മിറ്റിയുടെ ഭാഗമായാണ് ചോദിച്ചു തുടങ്ങിയത്. ഇപ്പോള്‍ ഐ.സി കൂടി ഉള്ളതുകൊണ്ട് തന്നെ നമ്മള്‍ അതിന്റെയും ഭാഗമായിരിക്കുമല്ലോ.
അതുകൊണ്ട് അത് എന്റെ ഉത്തരാവദിത്തമാണ് എന്ന് എനിക്ക് അറിയാം. ഐ.സി എന്ന് പറഞ്ഞ് ഒരു സാധനം കൊണ്ട് വന്നിട്ട് അതെല്ലാവരും ആക്ടീവ് ആയിട്ട് ചെയ്യുന്ന കാര്യമല്ല. ഒരു സിസ്റ്റം ഉണ്ടാക്കിവെച്ചു എന്നതല്ലാതെ അതില്‍ നായികയും സംവിധായകനും പ്രൊഡക്ഷന്‍ ഉണ്ടാകണം, വക്കീല്‍ ഉണ്ടാകണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും ബോധ്യമുണ്ടാകില്ലന്നും നിഖില പറയുന്നു.
സെറ്റില്‍ കംഫര്‍ട്ടബിള്‍ ആണോ, ആരുടെ അടുത്ത് നിന്നെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവാറുണ്ടോ എന്നൊക്കെ ഞാന്‍ ചോദിക്കാറുണ്ട്. ഐ.സി എന്ന് പറയുന്ന സംഭവം വാര്‍ത്ത ആയതല്ലാതെ ഇത് പോയി സമീപിക്കാന്‍ പറ്റുന്ന ഒന്നാണെന്ന് ചിലപ്പോള്‍ അവര്‍ക്ക് അറിയണം എന്നില്ല. ഞാന്‍ വര്‍ക്ക് ചെയ്യുന്ന സിനിമകളില്‍ ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ അടുത്ത് ഞാന്‍ പറയാറുണ്ട്, നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ വന്ന് പരാതിപ്പെടാമെന്ന്.
അങ്ങനെ ഒരു കാര്യം അവര്‍ നമ്മളോട് പറയുകയാണെങ്കില്‍ തന്നെ അത് പരാതിയാണ്. പിന്നെ അവര്‍ക്ക് അത് ഒരു പൊലീസ് കേസോ മറ്റോ ഒക്കെ ആകുമ്പോഴും ഇങ്ങനെ പറഞ്ഞിരുന്നു എന്ന്് പറഞ്ഞാല്‍ നമ്മള്‍ എടുത്തില്ല എന്ന തലത്തിലേക്ക് വരും. മുന്നെ വര്‍ക്ക് ചെയ്ത ഒന്ന്, രണ്ട് സിനിമകളില്‍ ഇത്തരത്തില്‍ പ്രശ്‌നമുണ്ടായത് അവിടെ തന്നെ നടപടി എടുത്തിരുന്നു.
ഞാന്‍ ആ സിനിമയിലെ മെയിന്‍ ആളാണ് എന്നുള്ളതുകൊണ്ട് പലപ്പോഴും എന്റെ കാരവാന്‍ ഇപ്പോള്‍ എനിക്ക് മറ്റൊരാള്‍ക്ക് കൊടുക്കേണ്ട ആവശ്യമില്ല. പക്ഷെ ടൊയ്‌ലറ്റ് ഫസിലിറ്റിയോ മറ്റും ഒന്നുമില്ലെങ്കില്‍ ഞാന്‍ പറയാറുണ്ട്, നിങ്ങള്‍ക്ക് വന്ന് ഉപോയോഗിക്കാമെന്ന്. ചില സമയത്ത് അവര്‍ക്ക് ഡ്രസ് മാറാനൊക്കെ ഞാന്‍ ഇറങ്ങി പുറത്ത് നില്‍ക്കുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്. ഇത് ശരിക്ക് കൊടുക്കേണ്ടത് പ്രൊഡക്ഷന്‍ ആണ്. ചില സമയത്ത് എനിക്ക് അത്തരം അഡ്ജസ്റ്റ്‌മെന്റ്‌സ് ചെയ്യാന്‍ ബുദ്ധിമുട്ടില്ല എന്ന് വിചാരിച്ച് തന്നെ ചെയ്യുന്നതാണ്. അത് എന്റെ ഭാഗത്ത് നിന്നുള്ള ഒരു കോണ്‍ഷ്യസ് സ്‌റ്റെപ്പ് ആണ്.

ഇപ്പോള്‍ ഐ സി വന്നതുകൊണ്ടും മുന്നെ ഡബ്ല്യു സിസി വന്നതുകൊണ്ടും ഇപ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ കേസ് ആണെന്ന് അവര്‍ക്ക് അറിയാം. എന്നോട് പറഞ്ഞ് കഴിഞ്ഞാല്‍ ഞാന്‍ അത് അറിയിക്കുകയും ആ സമയത്ത് എങ്ങനെയാണോ പറ്റുക അതിനനസുരിച്ചുള്ള മാറ്റം ഉണ്ടാവുന്നുണ്ട്. ഒരു ഷോട്ടിന്റെ ബ്രോക്കിലോ മറ്റോ നമ്മുടെ കൂടെ വര്‍ക്ക് ചെയ്യുന്ന ജൂനിയര്‍ ആര്‍ടിസ്റ്റുകളോട് ഇത് ചോദിക്കാന്‍ വളരെ കുറച്ച് സമയം മതി. അത് പലരും ചെയ്യുന്നുമുണ്ടാകും.
ഞാന്‍ ചെയ്യുന്നത് ആക്ടിവിസമാണോ എന്ന് അറിയില്ല ഉത്തരവാദിത്തമായാണ് കാണുന്നത്. എന്റെ കൂടെ നില്‍ക്കുന്നവര്‍ക്ക് ഒരു പ്രശ്‌നമുണ്ടെങ്കില്‍ ഞാനും അതിനൊപ്പം നില്‍ക്കുക എന്നത് തന്നെയാണ്. അതിനെ ഒരു ആക്ടിവിസമായി ഒന്നും കണ്ടിട്ടില്ലെന്നും നിഖില വിമല്‍ പറുയുന്നു.


Click it and Unblock the Notifications











