twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മേക്കപ്പില്ലാത്ത ഫോട്ടോ കാണിക്കുമോ? നിഖില വിമല്‍ പങ്കുവെച്ച ചിത്രം വൈറല്‍

    By Midhun Raj
    |

    ഒരിടവേളയ്ക്ക് ശേഷം അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സജീവമായ താരമാണ് നിഖില വിമല്‍. വിനീത് ശ്രീനിവാസന്റെ നായികയായിട്ടാണ് ചിത്രത്തില്‍ നിഖില അഭിനയിച്ചിരുന്നത്. അരവിന്ദന്റെ അതിഥികള്‍ക്ക് പിന്നാലെ ഞാന്‍ പ്രകാശന്‍ എന്ന ചിത്രവും നിഖിലയുടെതായി വലിയ വിജയം നേടിയിരുന്നു. ഈ വര്‍ഷമാദ്യം ബ്ലോക്ക്ബസ്റ്ററായ അഞ്ചാം പാതിരയാണ് നിഖില വിമലിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

    nikhila vimal,

    സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് നിഖില. ലോക് ഡൗണ്‍ സമയത്ത് ആരാധകരുമായുളള സംഭാഷണത്തിനിടെ മേക്കപ്പില്ലാത്ത മുഖം കാണിച്ചു തരുമോ എന്ന് ചോദിച്ചപ്പോള്‍ നടി പങ്കുവെച്ച ചിത്രം വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആരാധകന്റെ വെല്ലുവിളി ധൈര്യപൂര്‍വ്വം ഏറ്റെടുത്തുകൊണ്ടാണ് തന്റെ ചിത്രം നിഖില പോസ്റ്റ് ചെയ്തിരിക്കുന്നത്.

    പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്ത് സുപ്രിയ മേനോന്‍! ശ്രദ്ധേയമായി പുതിയ പോസ്റ്റ്‌പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്ത് സുപ്രിയ മേനോന്‍! ശ്രദ്ധേയമായി പുതിയ പോസ്റ്റ്‌

    പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുളള താരമാണ് നിഖിലാ വിമല്‍. മമ്മൂട്ടി വൈദികന്റെ വേഷത്തിലെത്തുന്ന ദ പ്രീസ്റ്റില്‍ നിഖിലയും അഭിനയിക്കുന്നുണ്ട്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രീസ്റ്റിന് പുറമെ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന മണിയറയിലെ അശോകന്‍. തമിഴ് ചിത്രം രംഗ തുടങ്ങിയ സിനിമകളിലും നിഖില വിമല്‍ അടുത്തിടെ അഭിനയിച്ചിരുന്നു.

    2015ല്‍ ദിലീപിന്റെ നായികയായി ലവ് 24*7 എന്ന ചിത്രത്തിലൂടെയാണ് നിഖില വിമല്‍ തുടങ്ങിയത്. തുടര്‍ന്ന് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി പതിനഞ്ചിലധികം സിനിമകളിലും നടി അഭിനയിച്ചിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവതയിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായും നിഖില അഭിനയിച്ചിരുന്നു. ദുല്‍ഖറിന്റെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒരു യമണ്ടന്‍ പ്രണയകഥയിലാണ് നടി അഭിനയിച്ചിരുന്നത്.

    തമിഴില്‍ ജിത്തു ജോസഫ് സംവിധാനം ചെയ്ത തമ്പിയാണ് നിഖില വിമലിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രത്തില്‍ കാര്‍ത്തിയായിരുന്നു നിഖിലയുടെ നായകന്‍. ത്രില്ലര്‍ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്. വടക്കന്‍ സെല്‍ഫിയുടെ റീമേക്കിലൂടെയാണ് നിഖില വിമല്‍ തെലുങ്കിലേക്കും എത്തിയിരുന്നത്. തെലുങ്കില്‍ രണ്ട് സിനിമകളില്‍ അഭിനയിച്ച താരം തമിഴില്‍ ആറ് സിനിമകളിലാണ് അഭിനയിച്ചത്.

    മലയാളി സംവിധായകന്റെ വരവിനായി കാത്തിരിക്കുന്നു! സിനിമയിലെ ഉയര്‍ച്ചയും താഴ്ചയും ബാധിക്കാറില്ല: അല്ലുമലയാളി സംവിധായകന്റെ വരവിനായി കാത്തിരിക്കുന്നു! സിനിമയിലെ ഉയര്‍ച്ചയും താഴ്ചയും ബാധിക്കാറില്ല: അല്ലു

    Read more about: nikhila vimal coronavirus
    English summary
    nikhila vimal posted a picture without make up
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X