Just In
- 27 min ago
വയറിലെ സ്ട്രെച്ച് മാര്‍ക്കിന് മലൈകയ്ക്ക് ബോഡി ഷെയ്മിങ്, നടിയെ പിന്തുണച്ച് ആരാധകര്‍
- 45 min ago
പ്രെടോള്‍ പമ്പിലായിരുന്നു ജോലി; സിനിമയില്‍ നിന്നും മാറി നിന്ന കാലഘട്ടത്തെ കുറിച്ച് പറഞ്ഞ് നടന് അബ്ബാസ്
- 3 hrs ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 3 hrs ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
Don't Miss!
- Finance
ഡിസംബര്‍ പാദത്തില്‍ 13 ശതമാനം വളര്‍ച്ച; 312 കോടി രൂപ അറ്റാദായം കുറിച്ച് മാരികോ
- Lifestyle
2021ല്‍ രാഹുദോഷം നീക്കാന്‍ 12 രാശിക്കും ചെയ്യേണ്ടത്
- Automobiles
ടാറ്റയുടെ പുത്തൻ പ്രതീക്ഷകൾ; 2021 സഫാരിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ഫെബ്രുവരി നാലിന് ആരംഭിക്കും
- News
നിയമസഭ തിരഞ്ഞെടുപ്പ്; കേരളം ഇത്തവണ യുഡിഎഫ് തൂത്തുവാരുമെന്ന് രാഹുൽ ഗാന്ധി
- Sports
IPL 2021: രാജസ്ഥാന് വണ്മാന് ബൗളിങ് ആര്‍മി! ഇതു മാറ്റിയേ തീരൂ- ചോപ്ര പറയുന്നു
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ദിലീപിന്റെ നായിക ഇന്നെവിടെ എത്തി എന്ന് കണ്ടോ.. മലയാളത്തിലേക്കിനി ഇല്ലേ..?

ഒരു മലയാള സിനിമയ്ക്ക് ശേഷം അന്യഭാഷയിലേക്ക് ഭാഗ്യ പരീക്ഷണത്തിന് പോകുന്ന നായികമാരുടെ എണ്ണം കൂടുന്നു. മലയാളം വിട്ടാല്‍ ആദ്യം തമിഴ്. അവിടെ നിന്ന് തെലുങ്ക്.. പിന്നെ അവസരം കിട്ടിയാല്‍ ബോളിവുഡ്.. അതാണ് ലൈന്‍.
ഇപ്പോഴിതാ ആ നിരയിലേക്ക് ദിലീപിന്റെ നായികയായി മലയാള സിനിമയിലെത്തിയ നിഖില വിമലും. മെദ മീഡ അഭയ് എന്ന ചിത്രത്തിലൂടെ തെലുങ്ക് ഇന്റസ്ട്രിയിലേക്ക് കടക്കുകയാണ് നിഖില. നാടന്‍ പെണ്കുട്ടിയായിട്ടാണ് നിഖില തെലുങ്ക് സിനിമാ ലോകത്തേക്ക് കടക്കുന്നത്.
മമ്മൂട്ടി ഫാന്സിനെയും പാര്‍വ്വതി ഫാന്സിനെയും കളിയാക്കി കൊന്ന് മറിമായം; കാണൂ

വടക്കന്‍ സെല്‍ഫിയുടെ റിമേക്ക്
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫിയുടെ റീമേക്കുമായിട്ടാണ് നിഖില തെലുങ്കിലേക്ക് പോകുന്നത്. ചിത്രത്തില്‍ മഞ്ജിമ അവതരിപ്പിച്ച കഥാപാത്രമായി നിഖില എത്തുന്നു.

ദിലീപിന്റെ നായിക
ഭാഗ്യ ദേവത എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ നിഖില വിമല്‍ ലവ് 24x7 എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. ചിത്രത്തില്‍ ദിലീപിന്റെ ശക്തമായ നായികാ കഥാപാത്രമായിരുന്നു.

തമിഴിലേക്ക്
ലവ് 24x7 എന്ന ചിത്രത്തിന് ശേഷം നിഖില നേരെ തമിഴിലേക്ക് പോയി. അവിടെ വെട്രിവേല്‍ എന്ന ചിത്രത്തില്‍ ശശികുമാരിന്റെ നായികയായി. വീണ്ടും കിടാരി എന്ന ചിത്രത്തില്‍ ശശികുമാറിനൊപ്പം അഭിനയിച്ചു.

തെലുങ്കിലേക്ക്
രണ്ട് തമിഴ് ചിത്രത്തിന് ശേഷം ഇതാ നിഖില വിമല്‍ തെലുങ്കിലേക്ക് ചേക്കേറുകയാണ്. കീര്‍ത്തി സുരേഷ്, സായി പല്ലവി, നിവേദ തോമസ് തുടങ്ങിയവരെ പോലെ ഇനി നിഖിലയെയും മലയാളത്തിന് തിരികെ കിട്ടില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

പുതിയ ചിത്രങ്ങള്‍
പഞ്ചിമുട്ടായി എന്ന തമിഴ് ചിത്രത്തിലാണ് നിഖില ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഒന്‍പത് കുഴി സമ്പത്ത്, രംഗ എന്നിവയാണ് നിഖിലയുടെ മറ്റ് ചിത്രങ്ങള്‍. അരവിന്ദന്റെ അതിഥികള്‍ എന്ന മലയാള സിനിമയിലും നിഖില കരാറൊപ്പുവച്ചിട്ടുണ്ട്