സിനിമകള്‍ക്കെതിരെ വരുന്ന നെഗറ്റീവ് റിവ്യൂ കാര്യമാക്കാറില്ല: മനസ് തുറന്ന് ദിലീപിന്റെ നായിക

By Midhun

ദിലീപിന്റെ നായികയായി ലവ് 24*7 എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് നിഖില വിമല്‍. ശ്രീബാല കെ മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കബനി എന്ന കഥാപാത്രമായിട്ടായിരുന്നു നിഖില എത്തിയിരുന്നത്. റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ശ്രീനിവാസന്‍, സുഹാസിനി,ശശി കുമാര്‍ തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു. മാധ്യമരംഗത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച അഭിനയം കാഴ്ചവെക്കാന്‍ നിഖിലയ്ക്ക് സാധിച്ചിരുന്നു.ഈ ചിത്രത്തിനു ശേഷം നിഖില അഭിനയിച്ചത് ഒരു തമിഴ് ചിത്രത്തിലായിരുന്നു.

nikhila vimal

നടനു സംവിധായകനുമായ ശശികുമാര്‍ മുഖ്യ വേഷത്തിലെത്തിയ വെട്രിവേല്‍ എന്ന ചിത്രത്തിലാണ് നിഖില അഭിനയിച്ചിരുന്നത്. മിയാ ജോര്‍ജ്ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ ലതാ വെട്രിവേല്‍ എന്ന കഥാപാത്രമായിട്ടാണ് നിഖില എത്തിയിരുന്നത്. വസന്തമണി സംവിധാനം ചെയ്ത ഈ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. വിനീത് ശ്രീനിവാസന്‍ നായകനാവുന്ന അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലാണ് നിഖില ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ചത്. കഥ പറയുമ്പോള്‍,മാണിക്യക്കല്ല് എന്നീ ചിത്രങ്ങളൊരുക്കിയ എം.മോഹനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രീനിവാസനും ഉര്‍വ്വശിയും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ വിനീതിന്റെ നായികയായിട്ടാണ് നിഖില എത്തുന്നത്.

മലയാളത്തിനു പുറമേ അന്യഭാഷകളിലും കൈനിറയെ ചിത്രങ്ങളുളള നടിയാണ് നിഖില വിമല്‍. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സിനിമകള്‍ക്കെതിരെ വരുന്ന നെഗറ്റീവ് റിവ്യൂകള്‍ക്കെതിരെ നിഖില മനസ് തുറന്നിരുന്നു. എല്ലാവര്‍ക്കും അവരവരുടെതായ അഭിപ്രായം പറയാനുളള സ്വാതത്ര്യമുണ്ടെന്നും സിനിമാ നിരൂപണങ്ങളെ അത്ര ഭയക്കേണ്ട കാര്യമില്ലെന്നും നിഖില പറഞ്ഞു. തന്റെ സിനിമകള്‍ക്കെതിരെ നെഗറ്റീവ് റിവ്യൂ വന്നാല്‍ അത് കാര്യമാക്കാറില്ല. ഒരു സിനിമ കാണാന്‍ പ്രേക്ഷകന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആരും പറയാതെ തന്നെ അവര്‍ പോയി ചിത്രം കണ്ടിരിക്കും. എതെങ്കിലും സിനിമയെക്കുറിച്ച് ഒരാളുടെ മോശം നിരൂപണം വായിച്ചുവെന്ന് കരുതി താനും ആ സിനിമ കാണാന്‍ പോവാതിരിക്കില്ലായെന്നും നിഖില പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X