മമ്മൂട്ടിയുടെയും ഫഹദിന്റെയും നായിക മോഹന്‍ലാലിന് വേണ്ടി വീണ്ടും വരുന്നു

By Aswathi

ഫഹദ് ഫാസില്‍ ആദ്യമായി നായകനായി സിനിമയിലെത്തിയ കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലെ നായികയെ ഓഷഷര്‍മയുണ്ടോ, നിഖിത! കര്‍ണാടകക്കാരിയായ നിഖിത ഫഹദ് ഫാസിലിനൊപ്പം കൈ എത്തും ദൂരത്ത് എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം പിന്നീട് മമ്മൂട്ടിയുടെ നായികയായി ബസ് കണ്ടക്ടര്‍ എന്ന ചിത്രത്തില്‍ വേഷമിട്ടു.

ഫഹദ് ഫാസിലിന്റെയും മമ്മൂട്ടിയുടെയും നായികയായി മലയാളി പ്രേക്ഷകര്‍ പരിചയപ്പെട്ട നിഖിത ഇപ്പോള്‍ വീണ്ടും കേരളക്കരയിലെത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന കനല്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് നിഖിതയുടെ മൂന്നാം വരവ്. തുടര്‍ന്ന് വായിക്കൂ...

ഫഹദിന്റെ നായികയായി തുടക്കം

മമ്മൂട്ടിയുടെയും ഫഹദിന്റെയും നായിക മോഹന്‍ലാലിന് വേണ്ടി വീണ്ടും വരുന്നു

ഫഹദ് ഫാസിലിനെ നായകനാക്കി ഫാസില്‍ സംവിധാനം ചെയ്ത കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് നിഖിത മലയാള സിനിമയില്‍ എത്തുന്നത്.

മമ്മൂട്ടിയുടെ നായിക

മമ്മൂട്ടിയുടെയും ഫഹദിന്റെയും നായിക മോഹന്‍ലാലിന് വേണ്ടി വീണ്ടും വരുന്നു

കൈ എത്തും ദൂരത്ത് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി നായകനായെത്തിയ ബസ് കണ്ടക്ടര്‍ എന്ന കുടുംബ ചിത്രത്തില്‍ മെഗാസ്റ്റാറിന്റെ നായികയായി നിഖിത വീണ്ടും വന്നു.

ഇപ്പോള്‍ മോഹന്‍ലാലിന്

മമ്മൂട്ടിയുടെയും ഫഹദിന്റെയും നായിക മോഹന്‍ലാലിന് വേണ്ടി വീണ്ടും വരുന്നു

ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി എം പദ്മകുമാര്‍ ഒരുക്കുന്ന കനല്‍ എന്ന ചിത്രത്തിലൂടെ മലയാളക്കരയിലേക്ക് ഒരു മൂന്നാം വരവിനൊരുങ്ങുകയാണ് നിഖിത.

എന്തിത്ര വൈകി

മമ്മൂട്ടിയുടെയും ഫഹദിന്റെയും നായിക മോഹന്‍ലാലിന് വേണ്ടി വീണ്ടും വരുന്നു

മലയാളത്തില്‍ നിന്ന് മികച്ചൊരു തിരക്കഥയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയായരുന്നു ഇത്രയും നാളെന്ന് നടി പറഞ്ഞു. കനല്‍ എന്ന ചിത്രത്തിന്റെ തിരക്കഥ എത്രയോ കാലത്തിന് ശേഷം ഞാന്‍ കേള്‍ക്കുന്ന മികച്ചൊരു കഥയാണ്

കനലിലെ വേഷം

മമ്മൂട്ടിയുടെയും ഫഹദിന്റെയും നായിക മോഹന്‍ലാലിന് വേണ്ടി വീണ്ടും വരുന്നു

ഒരു സിനിമാ നിര്‍മാതാവിന്റെ വേഷമാണ് ചിത്രത്തില്‍. വളരെ ശക്തമാ വേഷമാണ്. മോഹന്‍ലാലിനും അതുല്‍ കുല്‍ക്കര്‍ണിയ്ക്കുമൊപ്പമുള്ള കോമ്പിനേഷന്‍ സീനുകള്‍ ചിത്രത്തിലുണ്ട്. എന്നാല്‍ വേഷത്തെ കുറിച്ച് അധികം പറയാന്‍ കഴിയില്ലെന്ന് നിഖിത പറഞ്ഞു.

മമ്മൂട്ടിയ്ക്ക് ശേഷം മോഹന്‍ലാല്‍

മമ്മൂട്ടിയുടെയും ഫഹദിന്റെയും നായിക മോഹന്‍ലാലിന് വേണ്ടി വീണ്ടും വരുന്നു

മമ്മൂട്ടിയുടെ ചിത്രത്തില്‍ നായികയായതിന് ശേഷം മലയാളത്തിലെ മറ്റൊരു സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കാന്‍ കഴിയുന്ന സന്തോഷത്തിലാണ് നിഖിത. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചു കഴിഞ്ഞപ്പോള്‍ പലരും പറഞ്ഞു ഇനി ലാലേട്ടനൊപ്പവും അഭിനയിക്കണം എന്ന്. ഇപ്പോള്‍ അതിനും കഴിഞ്ഞു

മോഹന്‍ലാലിനെ കുറിച്ച്

മമ്മൂട്ടിയുടെയും ഫഹദിന്റെയും നായിക മോഹന്‍ലാലിന് വേണ്ടി വീണ്ടും വരുന്നു

മുതിര്‍ന്നൊരു അഭിനേതാവാണ് മോഹന്‍ലാല്‍. ഇത്രയേറെ പരിചയ സമ്പന്നതയുണ്ടായിട്ടും ഒരു സീനിന് വേണ്ടി അദ്ദേഹം ഹാര്‍ഡ് വര്‍ക്ക് ചെയ്യും. നമുക്കും പറഞ്ഞു തരും. തന്റെ കണ്ണും ചിരിയും നല്ല ഭംഗിയാണെന്ന് മോഹന്‍ലാല്‍ നിഖിതയോട് പറഞ്ഞിട്ടുണ്ടത്രെ

മലയാളവുമായുള്ള ബന്ധം

മമ്മൂട്ടിയുടെയും ഫഹദിന്റെയും നായിക മോഹന്‍ലാലിന് വേണ്ടി വീണ്ടും വരുന്നു

നിഖിതയുടെ മൂന്നാമത്തെ മലയാള സിനിമയാണ് കനല്‍. എന്നാല്‍ മലയാള സിനിമയുമായി നിഖിതയ്ക്ക് മറ്റൊരു ബന്ധമുണ്ട്. മലയാളത്തില്‍ ഹിറ്റായ ക്രോണിക് ബാച്ചിലര്‍, കല്യാണരാമന്‍, മൈ ബോസ് എന്നീ ചിത്രങ്ങളുടെ കന്നട റീമേക്കില്‍ നിഖിത വേഷമിട്ടിട്ടുണ്ട്.

ഭാവി പരിപാടി

മമ്മൂട്ടിയുടെയും ഫഹദിന്റെയും നായിക മോഹന്‍ലാലിന് വേണ്ടി വീണ്ടും വരുന്നു

കനലിന്റെ ഷൂട്ടിങ് കഴിഞ്ഞാല്‍ നിഖിത ദുബായിലേക്ക് മടങ്ങും. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ട്രാഫിക് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലാണ് നിഖിത അടുത്തതായി അഭിനയിക്കുന്നത്. റിങ് റോഡ് ശുഭ എന്ന കന്നട ചിത്രത്തിന്റെ റിലീസ് കാത്തിരിയ്ക്കുകയാണിപ്പോള്‍ താരം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X