ഐറ്റം നമ്പരിടാന്‍ നിഖിതയില്ല
രജനീകാന്തിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നതിന് നടിമാര്‍ ക്യൂ നില്പാണ്. എന്നാല്‍ എല്ലാ നടിമാരെയും ആ ഗണത്തില്‍ പെടുത്തേണ്ട. രജനി ചിത്രത്തില്‍ മുഖം കാണിക്കാനുള്ള അവസരം വലിച്ചെറിയുന്ന നടിമാരുമുണ്ട്.
ഷങ്കറിന്റെ അന്യനിലെ നായിക സദ തന്നെ ഉദാഹരണം. അന്യനു ശേഷം ഷങ്കര്‍ ഒരുക്കിയ ശിവാജിയിലും നായികയാവാന്‍ സദയെയായിരുന്നു ആദ്യം ക്ഷണിച്ചത്. എന്നാല്‍ സദ ആ ഓഫര്‍ നിരസിച്ചു. പകരം ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാന്‍ പോയി. സദ നിരസിച്ച ഓഫര്‍ പിന്നീട് സ്വീകരിച്ചത് ശ്രേയയാണ്. ശിവാജിയുടെ വിജയത്തോടെ ശ്രേയ തെന്നിന്ത്യന്‍ സിനിമയിലെ തിളങ്ങുന്ന താരമായി.
നഷ്ടപ്പെടുത്തിയത് എന്താണെന്ന് സദ മനസിലാക്കിയത് പിന്നീടാണ്. എന്നാല്‍ രജനി ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം നടിമാര്‍ വേണ്ടെന്നുവയ്ക്കുന്നത് അവിടം കൊണ്ടു തീരുന്നില്ല. രജനീകാന്ത് നായകനാകുന്ന തെലുങ്ക് ചിത്രം കുചേലടു (തമിഴ് ചിത്രം കുചേലന്റെ തെലുങ്ക് പതിപ്പി)വില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരം നിഖിത വേണ്ടെന്നുവച്ചു.
ചിത്രത്തില്‍ ഒരു ഐറ്റം നമ്പര്‍ അവതരിപ്പിക്കാനാണ് നിഖിതയെ ക്ഷണിച്ചത്. ഒന്നാം നിര നടിമാര്‍ പോലും പ്രമുഖതാരങ്ങളുടെ ചിത്രങ്ങളില്‍ ഐറ്റം ഡാന്‍സ് അവതരിപ്പിക്കുന്നത് ഇപ്പോള്‍ സാധാരണമാണ്. എന്നാല്‍ രജനി ചിത്രത്തില്‍ ഐറ്റം നമ്പരിടാന്‍ നിഖിത വിസമ്മതിച്ചു. നയന‍്താര, മീന, മംമ്ത, ത്രൃഷ, സ്നേഹ തുടങ്ങിയ നടിമാരൊക്കെ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നിരിക്കെ തന്റെ ഐറ്റം ശ്രദ്ധിക്കപ്പെടില്ലെന്നാണ് നിഖിത കാരണമായി പറയുന്നത്.


Click it and Unblock the Notifications