പൂര്‍ണ്ണിമയുടെ അടുത്ത സുഹൃത്താണ്! ഇന്ദ്രജിത്തിനൊപ്പമുള്ള തിരിച്ചുവരവിനെക്കുറിച്ച് നിക്കി ഗല്‍റാണി

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് നിക്കി ഗല്‍റാണി. മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് ഈ താരം. ഡിസൈനിങ്ങ് പഠനത്തിനിടയിലായിരുന്നു താരം മോഡലിങ്ങ് പരീക്ഷിച്ചത്. മുന്‍നിര ഡിസൈനര്‍മാരുള്‍പ്പടെ നിരവധി പേര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം താരത്തിന് ലഭിച്ചിരുന്നു. 1983 എന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാളത്തിലേക്ക് എത്തിയത്. മഞ്ജു ശശിധറനെന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. എന്നാല്‍ 1983 ആണ് താരത്തിന്റെതായി ആദ്യം തിയേറ്ററുകളിലേക്കെത്തിയത്. നിവിന്‍ പോളിയുടെ തന്നെ മറ്റൊരു ചിത്രമായ ഓംശാന്തി ഓശാനയിലും താരം അഭിനയിച്ചിരുന്നു. ഇടവേളയ്ക്ക് ശേഷം താരം മലയാള സിനിമയിലേക്കെത്തുകയാണ് താരം.

ബിനു എസ് സംവിദാനം ചെയ്യുന്ന ഇതിഹാസ 2 ലൂടെയാണ് താരം തിരിച്ചെത്തുന്നത്. ഇന്ദ്രജിത്തിന്റെ നായികയായാണ് താനെത്തുന്നതെന്ന് താരം പറയുന്നു. ഇത്തവണ വ്യത്യസ്തമായ വേഷവുമായാണ് താനെത്തുന്നതെന്ന നിക്കി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രതികരണത്തിനിടയിലാണ് താരം കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ആദിവാസി യുവതിയായാണ് താരമെത്തുന്നത്. ആദ്യമായാണ് താന്‍ ഇന്ദ്രജിത്തിനൊപ്പം അഭിനയിക്കുന്നതെന്നും താരം പറയുന്നു. നേരത്തെ അദ്ദേഹത്തോട് സംസാരിച്ചിരുന്നുവെങ്കിലും ഇതാദ്യമായാണ് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. പൂര്‍ണ്ണിമയും താനും അടുത്ത സുഹൃത്തുക്കളാണെന്ന് താരം പറയുന്നു. നേരത്തെ ഒരു ഷൂട്ടിന് വേണ്ടി തങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്നു.

Nikki Galrani

നവംബര്‍ 25ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മലയാളത്തോട് പ്രത്യേക ഇഷ്ടമുണ്ടെന്നും തിരിച്ചുവരവില്‍ താന്‍ സന്തുഷ്ടയാണെന്നും താരം പറയുന്നു. വീട്ടിലേക്ക് തിരിച്ചുവരുന്നത് പോലെയാണ് മലയാളത്തിലേക്ക് തിരിച്ചുവരുന്നതെന്ന് നിക്കി ഗല്‍റാണി വ്യക്തമാക്കിയിട്ടുണ്ട്. താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും സന്തോഷത്തിലാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X