»   » ഡിസൈനറായ നിക്കി ഗല്‍റാണിയുടെ ഫാഷന്‍ സങ്കല്പം കേട്ടാല്‍ ഞെട്ടും!

ഡിസൈനറായ നിക്കി ഗല്‍റാണിയുടെ ഫാഷന്‍ സങ്കല്പം കേട്ടാല്‍ ഞെട്ടും!

By: Sanviya
Subscribe to Filmibeat Malayalam

ഡിസൈനറാണെങ്കിലും സ്വന്തമായി ഡിസൈന്‍ ചെയ്ത് വസ്ത്രങ്ങള്‍ ധരിക്കാനുള്ള സമയം കിട്ടാറില്ലെന്ന് നിക്കി ഗല്‍റാണി. ഫാഷന്‍ ഡിസൈനിങ് പഠിച്ചതാണ്. ഫാഷന്‍ ഡിസൈനറായി ജോലി നോക്കിയിട്ടുമുണ്ട്. പക്ഷേ സ്റ്റൈലിസ്റ്റുകള്‍ ഡിസൈന്‍ ചെയ്ത് തരുന്ന ഡ്രസാണ് പൊതു ചടങ്ങുകളിലും പാര്‍ട്ടികളിലും അണിയുന്നതെന്ന് നിക്കി ഗല്‍റാണി പറഞ്ഞു.

സ്റ്റൈലിസ്റ്റുകള്‍ ഡിസൈന്‍ ചെയ്തു തരുന്ന വസ്ത്രങ്ങളില്‍ ഞാന്‍ ചെറിയ മാറ്റങ്ങള്‍ വരുത്താറുണ്ട്. എങ്കിലെ അതിലൊരു എക്‌സ്‌ക്ലൂസീവ് ഉണ്ടാകുകയുള്ളുവെന്ന് നിക്കി പറയുന്നു. സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിക്കി തന്റെ ഫാഷന്‍ സങ്കല്പത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. തുടര്‍ന്ന് വായിക്കാം.

നിക്കിയുടെ വീക്ക്‌നെസ്സ്

വസ്ത്രങ്ങള്‍ മാത്രമല്ല, ചെരുപ്പും വാച്ചും ഹാന്‍ഡ് ബാഗുമെല്ലാം തന്റെ വീക്ക്‌നെസാണ്. എണ്‍പത് ജോഡി ചെരുപ്പ് തനിക്കുണ്ടാകുമെന്ന് നിക്കി പറയുന്നു.

ഏറെ ഇഷ്ടം

ഡയമണ്ടിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. വ്യത്യസ്തമായ ഒത്തിരി വസ്ത്രാഭരണങ്ങളുടെ ഒരു കളക്ഷന്‍ തന്റെ കൈയ്യിലുണ്ട്.

സിനിമയ്ക്ക് വേണ്ടി മാത്രം

ആര്‍ട്ടിഫിഷ്യല്‍ ആഭരണങ്ങള്‍ സിനിമയ്ക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. സിനിമയാണ് ഇപ്പോള്‍ എന്റെ ലോകമെന്നും നിക്കി അഭിമുഖത്തില്‍ പറഞ്ഞു.

ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന് ശേഷം നിക്കി ഇപ്പോള്‍ തിരക്കിലാണ്. മോഹന്‍ലാലിന്റെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ഉള്‍പ്പടെ നിക്കി അഭിനയിക്കുന്ന ഏഴോളം ചിത്രങ്ങളാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്.

English summary
Nikki Galrani about her film career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam