ആസിഫിന്റെ സിനിമയില്‍ നിന്ന് നിക്കി പിന്മാറി
ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രത്തില്‍ നിന്ന് നിക്കി ഗില്‍റാനി പിന്മാറി. ദിലീപ് നായകനായ 'ഇവന്‍ മര്യാദരാമന്‍' എന്ന ചിത്രത്തിലാണ് നിക്കി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഷെഡ്യൂള്‍ മാറ്റവും മറ്റുകൊണ്ടാണ് നായിക പിന്മാറുന്നതെന്നാണ് വാര്‍ത്തകള്‍.
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യം നായികയായി പരിഗണിച്ചത് നിക്കി ഗില്‍ റാനിയെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിക്കി പിന്മാറിയ സാഹചര്യത്തില്‍, മാളവി മോഹന്‍ ആസിഫിന് നായികയാകും. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് മാളവിക.

വികെ പ്രകാശും ബോബി സഞ്ജയ് ടീമും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടെയാണിത്. മമ്മൂട്ടിയ നായകനായ 'സയലന്റ്‌സിന്' ശേഷം വി കെ പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇവരെ കൂടാതെ നെടുമുടി വേണു, ശങ്കര്‍ രാമകൃഷ്ണന്‍, സൈജു കുറുപ്പ്, പ്രേം പ്രകാശ്, സുധീര്‍ കരമന തുടങ്ങിയവരും അഭിനയിക്കുന്നു.
ചിത്രത്തില്‍ ഒരു കോളേജ് സ്റ്റുഡന്റിന്റെ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്. പൂര്‍ണമായും ഒരു കുടുംബ ചിത്രമാണെന്ന് സംവിധായകന്‍ തീര്‍ത്തു പറയുന്നു. അച്ഛനും മകനും തമ്മിലുള്ള ബന്ധമാണ് സിനിമ. കഥയില്‍ അമ്മയും അച്ഛമ്മയും മകനും മരുമകളുമൊക്കെയുണ്ടാവും.


Click it and Unblock the Notifications











