സുരേഷ് ഗോപിയുടെ രുദ്രസിംഹാസനത്തില്‍ ഞാനുമുണ്ട്: നിക്കി

By Aswathi

'രുദ്രസിംഹാസനം' എന്ന സുരേഷ് ഗോപിയുടെ പുതിയ ചിത്രത്തില്‍ നിക്കി ഗില്‍റാനി നായികയായെത്തുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ചിത്രത്തില്‍ നിക്കി ഇല്ലെന്നും പകരം കനിഹ സുരേഷ് ഗോപിയ്ക്ക് നായികയാകുന്നു എന്നും കേട്ടു. സുരേഷ് ഗോപിയുടെ ഭാര്യവേഷം ചെയ്യാനുള്ള പ്രായം നിക്കിയ്ക്കായില്ലെന്നായിരുന്നു വിശദീകരണം.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

എന്നാല്‍ ഈ വാര്‍ത്ത നിക്കി ഗില്‍റാനി നിഷേധിച്ചു. ചിത്രത്തില്‍ ഞാനുണ്ട്. സുരേഷ് ഗോപിയുടെ നായികയായ ഹൈമാവതിയുടെ വേഷം ചെയ്യുന്നത് ഞാന്‍ തന്നെയാണ്. അതേ സമയം കനിഹയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. കനിഹ മാത്രമല്ല ശ്വേത മേനോനും. നിക്കി വ്യക്തമാക്കി.

nikki-galrani

'പ്രെയ്‌സ് ദ ലോര്‍ഡ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് പ്രശസ്ത നോവലിസ്റ്റായ സുനില്‍ പരമേശ്വരാണ്. 'ഭദ്രാസന' എന്ന സുനിലിന്റെ നോവലിനെ ആസ്പദമാക്കിയാണ് സിനിമയെന്നാണ് ആദ്യം കേട്ടത്. എന്നാല്‍ രുദ്രസിംഹാസനം പുതിയ കഥയാണെന്ന് തിരക്കഥാകൃത്ത് വ്യക്തമാക്കി.

സുരേഷ് ഗോപി രുദ്രസിംഹന്‍ എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍, ഇവരെ കൂടാതെ നെടുമുടി വേണു, ദേവന്‍, നിഷാന്ദ് സാഗര്‍, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, സുനില്‍ സുഗത, ഹരി കിഷോര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X